ശിവരാത്രി ശാസ്ത്രമോ .....? ശിവ രാത്രിയില്‍ ചന്ദ്രന് ശോഷിക്കും സസ്യ ജീവ ജാലങ്ങളില്‍ ഹലാഹല ദോഷം ഉണ്ടാകും ......
എന്താണ് ഹലാഹലം ? ഏകാദശി മുതല്‍ അമാവാസി വരെ പ്രകൃതിയില്‍ ഉണ്ടാകാറുള്ള പഞ്ചഭൂത മലിനീകരണം.
അതിനു തെളിവുകള്‍ ഉണ്ടോ ? അതൊക്കെ വിശ്വാസമാണ് ചിലത് പറയാം
അതിനെന്തിനു ഉറക്കം ഒഴിക്കണം.......... ? ഉറക്കം മാത്രമല്ല ഒരിക്കല്‍ മാത്രം കരിക്കിന് വെള്ളമോ ജലപാനമോ മാത്രമേ പാടുള്ളൂ .........
ശിവരാത്രിയുടെ സനാതന ശാസ്ത്രം അറിഞ്ഞതും പഠിച്ചതും പങ്കു വെയ്ക്കാം ........... ?
മനുഷ്യന്റെ മനസിന്റെ ഓരോ ചലനങ്ങളും ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത് ഒട്ടുമിക്കആഘോഷങ്ങളും ആചാരങ്ങളും ചന്ദ്രനുമായി ബന്ധപ്പെട്ടു കിടക്കുന്നു . പലമതങ്ങളുടെയും ആചാരങ്ങളിലും ചന്ദ്രപ്പിറവി നോക്കാറുണ്ട് . ഏകാദശി മുതല്‍ ധനുമാസത്തിലെ തിരുവാതിരയില്‍ തുടങ്ങി വാസന്ത പഞ്ചമിയും കടന്നു ശ്രാവണമാസത്തിലെ ഗുരു പൂര്‍ണ്ണിമനുകര്‍ന്നും കൃഷ്ണ പക്ഷത്തിലെ ജന്മാഷട്ട്മിയില്‍ മതിമറന്നു സന്തോഷിക്കുന്നതും ചന്ദ്രനെ ആസ്പദമാക്കി കൊണ്ട് തന്നെയാണ്,കര്‍ക്കിടകത്തില്‍ കറുത്തവാവിലും ചന്ദ്രനാണ് പ്രധാനം.
തുരുവാതരിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നുകരാന്‍ അംഗനമാര്‍ രാത്രിയും ആടിയും പാടിയും രാത്രി കഴിച്ചു കൂട്ടുന്നു .
.ശിവരാത്രി ആഘോഷത്തിലും കറുത്തവാവിലെ ചന്ദ്രന് ഉണ്ട്.
പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും പൂര്‍ണ്ണ ചന്ദ്രന് ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന് ഉണ്ടോ ഇല്ലയോ എന്ന് വരച്ചുകാട്ടുന്ന ഭാഗം ഉണ്ട് പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും ശിവ രാത്രിയെ നമുക്ക് വിശേഷിപ്പിക്കാം.
.
ചന്ദ്ര മ മന’സോ ജാതഃ .... ചന്ദ്രന് മനസ്സായി ജനിച്ചു .
|
ചന്ദ്ര മ മന’സോ ജാതഃ | ചക്ഷുസ് സൂര്യോ’ അജായത |
മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാവായര’ജായത ||
നാഭ്യാ’ ആസീദന്തരി’ക്ഷo | ശീര്ഷ്ണോ ദ്യൗഃ സമ’വര്‍ത്തത |
പദ്ഭ്യാം ഭൂമിര്‍ ദിശ; ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||
ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചന്ദ്ര മ മന’സോ ജാതഃ ;;ചന്ദ്രനെ മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു
ഈശ്വരന്റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’ അജായത | '' കണ്ണ് സൂര്യനായും ജനിച്ചു .
മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന് സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം അഗ്നിയുടെ നാളം പോലെ തെളിഞ്ഞും മങ്ങിയും ഇന്ദ്രീയം പോലെയും (പ്രാണാവയുര ’ജായത ||) പ്രാണന് വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു.
പുരുഷ സൂക്തത്തെ കുറിച്ചുള്ള പോസ്റ്റ് ആയി ഇതെടുക്കരുത് ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി കൊടുക്കേണ്ടി വന്നു.
ചന്ദ്രനിലെ ശോഷണമാണ് ശിവരാത്രി ദിവസത്തിലെ പ്രത്യേകത ചന്ദ്രന് ഔഷധിയാണ് ആയതിനാല്‍
പ്രകൃതിയെ അറിഞ്ഞു ജീവിക്കണമെന്ന് ആയുര്‍വേദവും ജോതിഷമെന്ന ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട് ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവിശം '''ഹലാഹല'''' ദോഷമുണ്ടാകും .
അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി വരുന്ന വിനായക ചതുര്ഥിയും കുംഭ മാസത്തിലെ ചതുര് ദശിയുമായ ശിവ രാത്രിയുമാണ് ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു വിഷ രസം ഉണ്ടാകും . ജലരൂപത്തിൽ അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കരുത് വിശപ്പിനു ഒരിക്കല്‍ മാത്രം പന്ത്രണ്ടു മണിക്ക് മുന്നേ കഴിക്കുക സഹനശക്തിയുള്ളവര്‍ കരിക്കിന് വെള്ളം മാത്രം കുടിച്ചു കഴിയുക . വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല.
നവമിയില്‍ ചതുര്‍ഥി ചതുര് ദശിയില് വരും അത്തരം തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍ ചന്ദ്രനില്‍ ഘാതക ദോഷമുള്ളതിനാല്‍ വിനായ ചതുർത്ഥിയിൽ രാത്രി ചന്ദ്രനെ നോക്കരുത് ഇനിയും ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ / ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട് ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്.
ജോതി ശാസ്ത്രം പഠിക്കും മുന്‍പ് എനിക്കും ഇതറിയില്ലായിരുന്നു ജോതിഷികളും വേദ പഠിതാക്കളും മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം മരുന്ന് ശേഖരിക്കുകയുള്ളൂ ഇല്ലെങ്കില്‍ ഫലിക്കില്ല .
രിക്ത തിഥിയില്‍ വരുന്ന ചതുര്ഥിയില് അതായത് വിനായക ചതുര്‍ഥി ദിനവും വായു ജലം ഇലകള്‍ ഇവയില്‍ ഔഷധ ഗുണനിലവാരം കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്ഥിയില് മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ് പ്രധാനം
ഭൈഷജ്യ ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്ഥിയില് രാത്രി ഗണപതിക്ക് അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന ഹോമാഗ്നിയിലെ ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .
ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം ഭസ്മത്തില്‍ ഉണ്ട് ചെടികള്‍ക്ക് വളമായിട്ടാണങ്കിലും ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട് വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് . അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍ വിഭൂതി വിശുദ്ധ നായകനും വിനായകനുമാണ്
അത് കൊണ്ട് ഭംസ്മം എന്ന വിനായകന് ജലത്തില്‍ അലിയും അത് ചതുര്ഥിയില് നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം പ്രതിമ കടലില്‍ നിമജ്ജനംചെയ്യും മുന്‍പ് ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം വിനായക ചതുര്‍ഥിയെ ഒന്ന് കൂടി വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന് തോന്നുന്നു..
ഭക്തി ശാസ്ത്രമല്ല . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്
ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്
ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?
അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ വിശ്വാസം
പണ്ടൊക്കെ പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട് കടിയേറ്റവന്റെ ചെവിയില്‍ രണ്ടു പേര് ഊതും, ചിലപ്പോള്‍ ഏറെ പേര് ദേഹം മുഴുവനും ഊതേണ്ടി വരും ഹലാഹലം എന്നാണ് ഈ ചികിത്സ വിധിയുടെ പേര്.. അവന് കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട് കോലാഹലം തീര്‍ക്കണംഅപ്പോൾ ഉറക്കം വരില്ല .
ശിവ രാത്രിയില്‍ പ്രകൃതിയിലെ ഹലാഹല വിഷവും തീരണം രുദ്രഹോമം നടത്തുക മന്ത്രത്തിനായി ശ്രുരുദ്രം ചൊല്ലുക അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.
രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .
.രുദ്രം യോഗ ശാസ്ത്രത്തിലെ മഹാപ്രാണായാമമാണ്.
മഹാദേവന് യോഗയിലെ യോഗീശ്വരനും .
ആയതിനാല്‍ ഒരു ദിനം ശിവനില്‍ ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .
ശാരീരിക ബന്ധം പാടില്ല
ബീജദാനം പാടില്ല ദമ്പതികള്‍ ഒന്നിച്ചു ശയിക്കരുത് ഒരുമിച്ചാലേ ആ സ്വകാര്യത നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി ജീവിക്കുക അതും കൂടിയാണ് ശിവരാത്രി.
ഉറക്കം ഒഴിക്കല് മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ്.
.മദ്യത്തിനും ഹലാഹലം എന്ന് പേരുണ്ട് മദ്യം ഏറെ സംസാരിപ്പിക്കുന്നു അതും ഒഴിവാക്കണം .
ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.
.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല വിഷവും തീരണം .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .
ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍ ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട് ഭാഗവതവത്തിൽ മേല്‍പ്പറഞ്ഞ കാഴ്ചപ്പാടുകള്‍ പറയുന്നില്ല അതിനു കൂടി ഒരു വിവരണം പറയാം .
എന്റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം
സമുദ്ര മഥന സമയത്ത് ശിവന് കാളകൂട വിഷം വിഴുങ്ങി എന്നതല്ലേ ശിവരാത്രിയുടെ പിന്നിലുള്ള വസ്തുത .
അതൊന്നും എതിര്‍ക്കുന്നില്ല അതും ശരിയാണ് വേലിയേറ്റവും ഇറക്കവും ചന്ദ്രനാല്‍ ഉണ്ടാകുന്ന സമുദ്ര മഥനം തന്നെയാണ് കടയുന്ന വസ്തുവില്‍ വിഷം ഉണ്ടങ്കില്‍ കടയപ്പെടുന്ന ഉപകരണത്തിലും ഉണ്ടാകും .
ഭീമാകാരമായ ഒരു ഗ്രഹത്തെ മുടിയിലെ ആഭരണമായി ചൂടാന്‍ സാധിക്കുമെങ്കില്‍ ശിവ രൂപം എത്ര വലുതാണ് ശിവന് പ്രപഞ്ചം തന്നെയാണെന്ന് വേദ ചിന്തയുള്ള ഭക്തരും ചിന്തിക്കട്ടെ.
മറ്റൊന്ന് ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് എല്ലാ ദേവന്മാര്ക്കും ജന്മ ദിനമുണ്ട് പക്ഷെ ശിവഭഗവാന് ജന്മദിനമില്ല ജനിക്കാത്തത് മരിക്കില്ല നശിക്കില്ല .
പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള് വേദത്തിലേക്കു ഉയരണം.
ഭാഗവതത്തില്‍ കാള കൂട വിഷമുണ്ടോ ഉണ്ട് യോഗയെയും പുനര്ജന്മം എന്നിവയെയും കുറിക്കുന്നതു കൂടിയാണ് ഭാഗവതം .
മനസ്സാണ് പാലാഴി
മന്ധമേരു പര്‍വ്വതം ശ്വസന ക്രീയക്ക് ഉപയോഗിക്കുന്ന നാസികയാണ്.
വാസുകി തള്ളവിരലും ചെറുവിരലും ചേര്‍ന്ന നാഗരൂപമാകുന്നു ആകുന്നു അതിനു തലയും വാലുമുണ്ട്
ദേവന് ഇടത്തെ നാസികദ്വോരവും അസുരന് വലത്തെ നാസിക ദ്വോരവും
കടയല്‍ എന്നത് പ്രാണയാമമെന്ന ധ്യാനം ആകുന്നു
ഹലാഹലം എന്നത് .ധ്യാനം കൊണ്ട് ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും അകന്നു പോകുന്ന വിഷവ്സതുക്കള്‍ തന്നെ.
അപ്പോള്‍ നീല കണ്ഠം എന്താണ് ,, തൊണ്ടയിലെ തൈറോട് ഗ്രന്ഥിയിലെ പ്രധിരോധ ശക്തിയാണ് നാഗത്തെ പോലെ നമുക്കും കണ്ഠനാളിയില് വിഷമുണ്ട് വിഷത്തെ തടയാനുള്ള കഴിവുണ്ട് യോഗയില്‍ അത് നന്നായി പ്രവര്‍ത്തിക്കും തത്ത്വമസി പോലെ നമ്മളും നീലകണ്ഠന് തന്നെയാണ് ഈശ്വരനില്‍ എന്തൊക്കെ ഉണ്ടോ അത് സൃഷ്ട്ടിയിലും നമ്മിലും ഉണ്ട്
ധ്യന്യന്തര മഹര്‍ഷി ആരാണ് . ധ്യാനം ഏറെ നാള് ചെയ്കയാല്‍ അന്തരഫലമായി അമൃതിന്റെ ഗുണം ലഭിക്കും അന്തരം എന്നാല്‍ അവസാനം എന്നാണല്ലോ യോഗനിദ്രയുടെ അന്തരം അമൃത് ലഭിക്കും ധ്യന്യന്തര മഹര്‍ഷി അമൃത് കുംഭം കൊണ്ട് വന്നു എന്നത് നമ്മിലെ യോഗയുടെയും ധ്യാനത്തിന്റെയും ശക്തിയാണ് .
അമൃതത്വം ഉള്ളവന് എന്നും ഉയര്‍ന്നു നില്ക്കും .
ഇനി പറയാനുള്ളത് നമ്മള് പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത് തന്നെ വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക് ചൊല്ലാന്‍ സാധിക്കട്ടെ.
ന =നഭസ്സു
മ =മനസ്സ്
ശി = ശിരസ്സ്
വ = വചസ്
യ = യശസ്സ് അഞ്ചും ശുദ്ധമാകട്ടെ
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ
നമോ ഭഗവതേ രുദ്രായ എല്ലാവര്ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു
ANILVAIDIK 8281404225