നാരദന്റെ ചോദ്യങ്ങള്‍ -2
V.സനത്കുമാരന്‍
നാരദാ ,ചിത്തം ആണ് സങ്കല്പത്തെക്കാള്‍ ഉത്കൃഷ്ടം .ചിത്തവ്യാപാരം ഉണ്ടാകുമ്പോള്‍ ആണ് സങ്കല്പം ഉണ്ടാകുന്നതു .അതിനു ശേഷം മനസ്സില്‍ വിചാരിക്കുന്നു .അനന്തരം വാക്കുകള്‍ അത് പറയുന്നു .അതില്‍ നിന്നും നാമ വിഷയത്തില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും മന്ത്രത്തില്‍ കര്‍മങ്ങളും ഉണ്ട് .ചിത്തം എന്നാല്‍ അന്തക്കരനത്ത്തിന്റെ രണ്ടു വ്യാപാരങ്ങള്‍ ചേര്‍ത്തത് ആണ് .വിഷയങ്ങളെ വിശകലനം ചെയ്തു തീര്‍പ്പ് കല്പിക്കുന്ന ബുദ്ധിയും ഓര്‍മിക്കാനുള്ള കഴിവും ആണ് അവ .ചിത്തം വിശകലനം ചെയ്തു ഉപായം കണ്ടു പിടിക്കുമ്പോള്‍ ആണ് ബാക്കി എല്ലാം സംഭാവിക്കുന്നത്.അതിനാല്‍ സങ്കല്‍പ്പങ്ങള്‍ ചിത്തത്തില്‍ നിന്ന് ആണ് ഉണ്ടാകുന്നതു.
അങ്ങനെ ചിത്തത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബുദ്ധിയുടെ ഗുണങ്ങളെ കൊണ്ടു സമൃദ്ധവും നിത്യവും സുപ്രതിഷ്ടിതവും ആയ ലോകങ്ങളെ പ്രാപിക്കുന്നു .ചിത്തത്തിന് ഇഷ്ടമായ എല്ലാ വഴികളിലും കൂടി സഞ്ചരിക്കുവാന്‍ കഴിയുന്നു .
നാരദന്‍ -ഭഗവാനെ ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട് ,ധ്യാനം ആണ് ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം
നാരദന്‍ -അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -
ധ്യാനം ചിത്തത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .ഭൂമി ധ്യാനിക്കുന്നത് പോലെ നിശ്ചലം ആയി ഇരിക്കുന്നു .ആകാശവും സ്വര്‍ഗ്ഗവും മനുഷ്യരും അപ്പുകളും ധ്യാനിച്ച് ഇളക്കം ഇല്ലാതെ ഇരിക്കുന്നു .ലോകത്തില്‍ മഹത്വം പ്രാപിച്ചവര്‍ ധ്യാനത്തിന്റെ കലയില്‍ ഇരിക്കുന്നു .അല്പന്മാര്‍ എന്നാല്‍ കലഹ ശീലരും ക്ഷുദ്രന്മാരും ആയി ഇരിക്കുന്നു .അതുകൊണ്ടു ധ്യാനത്തെ ഉപാസിക്കൂ .ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്ന ദേവതകളെ പോലുള്ള ആല്മ്ബനങ്ങളില്‍ മനോ വൃതികളെ ഏകാഗ്രപെടുത്തുന്നത് ആണ് ധ്യാനം .
ധ്യാനം ചിത്തത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .ഭൂമി ധ്യാനിക്കുന്നത് പോലെ നിശ്ചലം ആയി ഇരിക്കുന്നു .ആകാശവും സ്വര്‍ഗ്ഗവും മനുഷ്യരും അപ്പുകളും ധ്യാനിച്ച് ഇളക്കം ഇല്ലാതെ ഇരിക്കുന്നു .ലോകത്തില്‍ മഹത്വം പ്രാപിച്ചവര്‍ ധ്യാനത്തിന്റെ കലയില്‍ ഇരിക്കുന്നു .അല്പന്മാര്‍ എന്നാല്‍ കലഹ ശീലരും ക്ഷുദ്രന്മാരും ആയി ഇരിക്കുന്നു .അതുകൊണ്ടു ധ്യാനത്തെ ഉപാസിക്കൂ .ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്ന ദേവതകളെ പോലുള്ള ആല്മ്ബനങ്ങളില്‍ മനോ വൃതികളെ ഏകാഗ്രപെടുത്തുന്നത് ആണ് ധ്യാനം .
ധ്യാനത്തെ ബ്രഹ്മം ആയി ഉപാസിക്കുനവന് ധ്യാനത്തിന് വിഷയം ആയ എല്ലാത്തിലും ഇഷ്ടംപോലെ സഞ്ചരിക്കാം .
ചോദ്യം vi.
നാരദന്‍ -ഭഗവാനെ ,ധ്യാനത്തിലും ഉത്കൃഷ്ടം ആയ എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് .അത് ആണ് "വിജ്ഞാനം "
വിജ്ഞാനം ധ്യാനത്തിലും ഉപരി ആണ് .വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ,ഉപനിഷത്തുകള്‍ പുരാണങ്ങള്‍ ധര്‍മം അധര്‍മം ,സത്യം അസത്യം ,നന്മ തിന്മ ,ദേവന്മാര്‍ ,ദേവതകള്‍ അന്നം രസം ,ആത്മാവ് അനാത്മാവ് ഈ ലോകം -പരലോകം എല്ലാം അറിയുന്നത് വിജ്ഞാനം കൊണ്ടു ആണ് .അതുകൊണ്ടു വിജ്ഞാനത്തെ ഉപാസിക്കൂ .
വിജ്ഞാനം എന്നാല്‍ ശബ്ദാര്‍വിഷയകം ആയ ജ്ഞാനം ആണ് .അത് ഉണ്ടാകുമ്പോള്‍ ആണ് അതിനെ പറ്റി ധ്യാനിക്കുന്നത് .സര്‍വതിനെയും അറിയുവാന്‍ വിജ്ഞാനം ആണ് ആവശ്യം .അതിനാല്‍ അതിനെ ഉപാസിക്കുക .വിജ്ഞാനത്തെ ബ്രഹ്മം ആയി ഉപാസിക്കുംപോള്‍ വിജ്ഞാനവും ജ്ഞാനവും ഉള്ള ലോകങ്ങളെ പ്രാപിക്കുന്നു .അത് വിഷയം ആയ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാന്‍ കാഴിയുന്നു .
ചോദ്യം vii
നാരദന്‍ -ഭഗവാനേ,വിജ്ഞാനത്തെ ക്കാള്‍ ഉപരി ആയി എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും .
സനത്കുമാരന്‍ -ഉണ്ട് .ബലം ആണ് അത്
ബലം ആണ് വിജ്ഞാനത്തെ ക്കാള്‍ ഉത്കൃഷ്ടം .ബലം ഉള്ളപ്പോള്‍ എഴുനേറ്റു നില്ക്കാന്‍ കഴിയുന്നു .നൂറു പേരെ വിറപ്പിക്കുവാന്‍ കഴിയുന്നു .ആചാര്യന്മാരെ നമസ്കരിക്കാന്‍ ശുശ്രൂഷിക്കാന്‍ കഴിയുന്നു .ഗുരുവില്‍ നിന്നും കേള്‍ക്കുന്നു ,മനനം ചെയ്യുന്നു ,ഉറപ്പിക്കുന്നു .അറിയുന്നു,ചെയ്യുന്നു ഫലം അനുഭവിക്കുന്നു .ബലം ഉള്ളത് കൊണ്ടു ഭൂമി ,പര്‍വതങ്ങള്‍ നില്‍ക്കുന്നു .ദേവന്മാരും അസുരന്മാരും മനുഷ്യനും ജീവികളും ബലം കൊണ്ടു നില്‍ക്കുന്നു .ബലം കൊണ്ടു ആണ് ലോകം നിലനില്‍ക്കുന്നത് .
അന്നം കൊണ്ടു മനസ്സിന് ഉണ്ടാകുന്ന ശക്തി ആണ് ഇവിടെ ബലം എന്ന് പറയുന്നത് .അന്നം കൊണ്ടു ആണ് ശരീരത്തിനും ശക്തി കിട്ടുന്നത് ,മനസ്സിനും ശരീരത്തിനും ബലം ഉണ്ടെങ്കില്‍ മാത്രമേ ആചാര്യന്മാരില്‍ കൂടി ജ്ഞാനം സമ്പാദിക്കാന്‍ സാധിക്കൂ .അതിനാല്‍ വിജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടം ആയ ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുക .
ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബലം ആവശ്യം ആയ എല്ലാ വഴികളിലും സഞ്ചരിക്കാന്‍ കഴിയുന്നു ,ജ്ഞാനം സമ്പാദിക്കാന്‍ കഴിയുന്നു .
ചോദ്യം VIII.
നാരദന്‍ -ഭഗവാനെ ,ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആയി എന്തെങ്കിലും ഉണ്ടോ ?പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് -ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആണ് -അന്നം
അന്നം ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു ,കാരണം അന്നം കൊണ്ടു ആണ് ബലം ഉണ്ടാകുന്നതു .പത്തു ദിവസം ആഹാരം കഴിക്കാതെ ഇരുന്നാല്‍ അവന്‍ ശവം പോലെ ആകുന്നു .അറിവും ഓര്മ ബലം ശക്തി എല്ലാം ഇല്ലാതെ ആകുന്നു .അതിനാല്‍ "അന്നം "ബ്രഹ്മം ആയി ഉപാസിക്കൂ .
അന്നത്തെ ബ്രഹ്മം ആയി ഉപസിക്കുന്നവന്‍ അന്നവും പാനവും സമൃദ്ധം ആയ ലോകങ്ങളില്‍ എത്തിച്ചേരുന്നു .
ചോദ്യം IX
നാരദന്‍ -ഭഗവാനേ,അന്നത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത് കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട് ."ജലം " ആണ് അന്നത്തെക്കാള്‍ ഉത്കൃഷ്ടം
ജലത്തില്‍ നിന്ന് അന്നം ഉണ്ടാകുന്നു .മഴ ഇലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു ,ജലം ഇല്ലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു .അതിനാല്‍ എല്ലാം മൂര്‍ത്തങ്ങള്‍ ആയ അപ്പുകള്‍ തന്നെ .അന്നത്തിനു കാരണം ജലവും അപ്പുകളും ആയതിനാല്‍ അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കൂ .അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കുന്നവന് എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു .
ചോദ്യം X
നാരദന്‍ -മഹാത്മന്‍ !അപ്പുകള്‍ക്ക് ഉപരി ഉത്കൃഷ്ടം എന്ത് ഉണ്ട് ?അത് പറഞ്ഞു തന്നാലും .
സനത് കുമാരന്‍ -തേജസ് അപുകളെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .
തേജസ് വായുവിനെ നിശ്ചലം ആക്കി ആകാശത്തെ വ്യാപിച്ചു തപിപ്പിക്കുന്നു .അപ്പോള്‍ ജനങ്ങള്‍ ചുട്ടു നീറുന്നു.അപ്പ്പോള്‍ ആവി ആയ ജലം വീണ്ടും മഴ ആയി പെയ്യുന്നു .തേജസ് ഇടി ,മഴ ഉണ്ടാക്കുന്നു ,ജലത്തെ ഉണ്ടാക്കുന്ന സര്‍വവ്യാപി ആയ തേജസ്സിനെ ഉപാസിക്കൂ .
തേജസ്സിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്വയം തേജസ്വി ആയി മാറുന്നു .അജ്ഞാനം ഇല്ലാത്ത തേജോ മയം ആയ ലോകങ്ങളില്‍ എത്തി ചേരുന്നു .
ചോദ്യം XI
നാരദന്‍ -മഹാത്മന്‍ ! തേജസ് ഇനെ ക്കാള്‍ ഉത്കൃഷ്ടം ഉണ്ടോ ?ഉണ്ടെങ്കില്‍ ഉപദേശിച്ചാലും
സനത്കുമാരന്‍ -ഉണ്ട് -ആകാശം തേജസ്സിനെ ക്കാള്‍ ഉത്കൃഷ്ടം തന്നെ .ആകാശത്തില്‍ ആണ് തേജസ് .സൂര്യന്‍ ചന്ദ്രന്‍ അഗ്നി വിദ്യുത് നില കൊള്ളുന്നത് .ആകാശത്തില്‍ കൂടി ആണ് വിളിക്കുന്നതും വിളി കേള്‍ക്കുന്നതും .ജനങ്ങള്‍ ജനിക്കുന്നതും രേമിക്കുന്നതും മരിക്കുന്നതും ആകാശത്തില്‍ ആണ് .വൃക്ഷങ്ങള്‍ ആകാശത്തിലേക്ക് വളരുന്നു .അതിനാല്‍ ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ആകാശത്തും പ്രകാശത്തിലും ഉള്ള സകല ലോകങ്ങളിലും വസികാനും സഞ്ചരിക്കാനും കഴിയുന്നു .
ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ആകാശത്തും പ്രകാശത്തിലും ഉള്ള സകല ലോകങ്ങളിലും വസികാനും സഞ്ചരിക്കാനും കഴിയുന്നു .
ചോദ്യം XII
നാരദന്‍ -ഭഗവാനേ ! ആകാശത്തെ ക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?ഉപദേശിച്ചാലും
സനത് കുമാരന്‍ -
സ്മരണം ആകാശത്തേക്കാള്‍ ഉത്തമം ആണ്
സ്മരണം ഇല്ലെങ്കില്‍ മനനം ഇല്ല .മനനം ചെയ്യുമ്പോള്‍ ആണ് അറിയുന്നത് .ഓര്മ ,സ്മരണ കൊണ്ടു ആണ് പുത്രനെയും പശുവിനെയും തിരിച്ചു അറിയുന്നത് .സ്മരിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഒന്നും അറിയാന്‍ കഴിയില്ല ,സ്മരണ യില്‍ നിന്ന് അനുഭവം ഉണ്ടാകുന്നു .ഈശ്വര സാക്ഷാത്കാരം സ്മരണ യില്‍ നിന്ന് ആണ് ഉണ്ടാകുന്നതു .അതിനാല്‍ സ്മരണം ബ്രഹ്മം ആയി ഉപാസിക്കൂ.
സ്മരണയെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്മരിക്കുന്ന ലികങ്ങളില്‍ എല്ലാം സ്വതന്ത്രം ആയി വിഹരിക്കുന്നു .
ചോദ്യം XIII
നാരദന്‍ -സ്മരണയെക്കാള്‍ ഉത്കൃഷ്ടം ആയതു ഇനിയും ഉണ്ടോ ഭഗവാനെ ?ഞാന്‍ ഇപ്പോള്‍ സ്മരണ ഉള്ളിടത്ത് എല്ലാം എത്തിച്ചേരുന്നു ?
സനത്കുമാരന്‍ -ഉണ്ട് .ആശ ആണ് സ്മരണക്കും മുകളില്‍
ആശ ,ആഗ്രഹം ആണ് മനുഷ്യനെ പരലോകത്തില്‍ താല്പര്യം ഉള്ളവന്‍ ആക്കുന്നത് .മോക്ഷം പോലും ആഗ്രഹിക്കുന്നവനെ ഉള്ളൂ .മുമുക്ഷുകള്‍ക്ക് ആണ് മോക്ഷം ലഭിക്കുന്നത് .ആഗ്രഹം ഉണ്ടാകുമ്പോള്‍ വേദങ്ങള്‍ ,മന്ത്രങ്ങള്‍ പഠിച്ചു കര്‍മങ്ങള്‍ ചെയ്തു പര ലോകത്തെ എത്തിക്കുന്നത് .അതിനാല്‍ ആശയെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആശയെ ബ്രഹ്മം ആയി ഉപസിക്കുന്നവന് സര്‍വ ആശകളും സഫലം ആകുന്നു .മോക്ഷം ആഗ്രഹിക്കുന്നവന് അതും ലഭിക്കുന്നു .
ചോദ്യം XIV
നാരദന്‍ -ആശയെക്കാള്‍ ഉത്കൃഷ്ടം ആയതു എന്ത് ആണ് ഉള്ളത് ഭഗവാനേ?
സനത്കുമാരന്‍ -
പ്രാണന്‍ ആണ് ആശയെക്കാള്‍ ഉത്കൃഷ്ടം .എല്ലാം പ്രാണനില്‍ സ്ഥിതി ചെയ്യുന്നു .പ്രാണന്‍ സ്വയം സഞ്ചരിക്കുന്നു .പ്രാണന്‍ പ്രാണനെ ദാനം ചെയ്യുന്നു .പ്രാണന്‍ അച്ഛന്‍ ആകുന്നു ,അമ്മ ആകുന്നു .സഹോദരി ആകുന്നു ,ഭാര്യ ആകുന്നു .പ്രാണന്‍ ആചാര്യന്‍ ആകുന്നു .പ്രാണന്‍ ബ്രാഹ്മണന്‍ ആകുന്നു .
നാമം മുതല്‍ ഉള്ളവ എല്ലാം പ്രാണനില്‍ ഉണ്ട് .
പ്രാണന്‍ ഇല്ലെങ്കില്‍ ഒന്നും ഇല്ല
പ്രാണന്‍ എല്ലാം ആകുന്നു .
ജഗത്തിന്റെ ആത്മാവ് പ്രാണന്‍ ആകുന്നു
ആ ആത്മാവ് തന്നെ ആണ് ഞാന്‍
പ്രാണോ ഹേഷ്യ സര്‍വഭൂതൈര്‍വ്വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതെ നാതി വാദി -മുണ്ഡകം
വിജാനന്‍ വിദ്വാന്‍ ഭവതെ നാതി വാദി -മുണ്ഡകം
സര്‍വത്മാവ് ആയ പ്രാണന്‍ തന്നെ ആണ് തന്റെ ആത്മാവ് എന്ന് മനസ്സില്‍ ആക്കിയ നാരദന്‍ മൌനി ആയി പിന്നെ ഒന്നും ചോദിച്ചില്ല .
സമാപ്തം
chandokym. Gowindan nampoothiri