നാരദന്റെ ചോദ്യങ്ങള്‍
നാരദന്‍ മന്ത്രങ്ങല്‍ വേദങ്ങള്‍ പഠിച്ചു എങ്കിലും അതില്‍ തൃപ്തന്‍ ആയില്ല .മന്ത്ര വിദ് ആയി പക്ഷെ ആത്മവിദ് ആയില്ല .അദേഹം അതിനാല്‍ ശോകത്തെ തരണം ചെയ്യുവാനും ആത്മ ജ്ഞാനി ആകുവാനും വേണ്ടി സനത്കുമാര ഋഷി യെ സമീപിച്ചു . പ്രാര്‍ത്ഥിച്ചു .
'ഭഗവാനെ ,ഞാന്‍ ആത്മ വിദ്യ നേടിയില്ല .അതിനാല്‍ ശോക വാരിധി തരാം ചെയ്യുവാന്‍ കഴിഞ്ഞില്ല .അങ്ങ് എന്നെ ശോകത്തിന്റെ മറുകരയില്‍ എത്തിച്ചാലും "അതിനു ഉള്ള വഴി എന്ത് ആണ് ?"
സനത്കുമാരന്‍ "നാരദാ ഋഗ്വേദം പോലെ നാല് വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ഇതിഹാസ പുരാണങ്ങള്‍ തന്ത്ര വിദ്യ നൃത്ത ഗീത വാദ്യങ്ങളില്‍ ഉള്ള വിജ്ഞാനം ....ഇവ എല്ലാം കേവലം നാമം മാത്രം ആകുന്നു ,അത് കൊണ്ടു ആത്മവിദ്യ ലഭിക്കുന്നില്ല .ആ നാമത്തെ ബ്രഹ്മം ആയി ഉപാസിക്കുക ആണ് ജ്ഞാനതിലെക്കുള്ള വഴി .
നാമത്തെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നവന് നാമത്തിനു വിഷയമായിട്ട് ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ലഭിക്കും
ഇത് കേട്ടപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 2.ഭഗവാനെ ,അങ്ങ് പറഞ്ഞത് ശരി തന്നെ .എന്നാല്‍ നാമത്തെകാള്‍ ഉല്‍ക്രുഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട്
നാരദന്‍ -അങ്ങ് എന്നാല്‍ അത് ഉപദേശിച്ചു തന്നാലും
സനത്കുമാരന്‍ -വാക്ക് തന്നെ ആണ് നാമത്തെക്കാള്‍ ഉത്കൃഷ്ടം .അത് വേദങ്ങളെയും ശാസ്ത്രങ്ങളെയും ഇതിഹാസ പുരാണാദികളെക്കാളും ,നാമത്തെ കാളും മുകളില്‍ ആണ് .സര്‍വതിനെയും ധര്‍മത്തെയും അധര്‍മ്മത്തെയും നന്മ തിന്മകളും എല്ലാം അറിയിക്കാന്‍ കഴിയുന്നത് വാക്ക് കൊണ്ടു ആണ് .അതിനാല്‍ വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക.
എല്ലാ ഇന്ദ്രിയങ്ങളെയും വ്യക്തം ആക്കുന്നത് വാക്ക് ആണ് .നാമങ്ങള്‍ അറിയിക്കാന്‍ വാക്ക് വേണം .അതിനാല്‍ വാക്ക് നാമത്തെ കാള്‍ ഉത്കൃഷ്ടം ആകുന്നു .നാമരൂപങ്ങളെ കാള്‍ സൂക്ഷ്മം ആയതു കൊണ്ടു ഉത്കൃഷ്ട വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക .
വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവര്‍ക്ക് വാക്കിനു വിഷയം ആയി ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാം .
അപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 3.വാക്കിനെകാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അത് എന്ത് എന്ന് ഉപദേശിച്ചാലും
സനത്കുമാരന്‍ -മനസ്സ് ആണ് വാക്കിനെക്കാള്‍ ഉത്കൃഷ്ടം .മടക്കിപിടിച്ച കയ്യില്‍ നെല്ലിക്ക വച്ച് ഇരിക്കുന്നത് പോലെ മനസ്സ് ,വാക്കിനെയും നാമത്തിനെയും ഉള്‍കൊള്ളുന്നു .മന്ത്രങ്ങള്‍ പഠിക്കണം എന്ന് മനസ് കൊണ്ടു വിചാരിച്ചതിന് ശേഷം പഠിക്കുന്നു .യാഗങ്ങള്‍ ചെയ്യണം എന്ന് മനസ്സ് കൊണ്ടു വിചാരിച്ചതിന് ശേഷം അത് ചെയ്യുന്നു .പുത്രന്‍ ഉണ്ടാകണം എന്ന് മനസ്സില്‍ വിചാരിച്ചു അതിനു ശ്രമിക്കുന്നു.ഈ ലോകത്തെയും പര ലോകത്തെയും ലഭിക്കണം എന്ന് മനസ്സില്‍ ആലോചിച്ചതിനു ശേഷം അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു .
മനസ്സ് തന്നെ ആണ് ആത്മാവും ലോകവും ബ്രഹ്മവും.അത് കൊണ്ടു മനസിനെ ഉപാസിക്കുക .മനസ്സിനെ ബ്രഹ്മം ആയി ഉപസിക്കുന്നവന് മനസ്സിന് വിഷയം ആയുള്ള വിഷയങ്ങളില്‍ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നു .
നാരദന്‍ അപ്പോള്‍ വീണ്ടും ചോദിച്ചു
ചോദ്യം 4.
ഭഗവാനെ ,മനസ്സിനേക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അതിനെ കുറിച്ച് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -സങ്കല്പം ആണ് മനസ്സിനെക്കാള്‍ ഉത്കൃഷ്ടം .സങ്കല്‍പിക്കുംപോള്‍ മനസ്സില്‍ വിചാരിക്കുന്നു .അതിനു ശേഷം വാക്കുകള്‍ ആയി പറയുന്നു .അനന്തരം നാമവിഷയങ്ങളില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും ,മന്ത്രത്തില്‍ കര്‍മങ്ങളും ഉള്‍ക്കൊള്ളുന്നു .കര്‍തവ്യത്ത്തെയും അകര്ത്തവ്യത്തെയും നിശ്ചയിക്കുന്നത് സങ്കല്പം ആകുന്നു .ബ്രാഹ്മണങ്ങള്‍ക്ക് മൂലം സങ്കല്‍പം ആണ് .ദ്യോവും പ്രുധ്വിയും വായുവും ആകാശവും എല്ലാം സങ്കല്പം ചെയ്തിരിക്കുന്നു .പ്രാണങ്ങളുടെ സങ്കല്‍പം കൊണ്ടു മന്ത്രം സമര്‍ത്ഥം ആകുന്നു .ഇങ്ങനെ കര്‍മ്മങ്ങളുടെ സങ്കല്പം കൊണ്ടു ആണ് ലോകം സമര്‍ത്ഥം ആകുന്നതു .
അതിനാല്‍ സങ്കല്‍പത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
സങ്കല്പത്തെ ഉപാസിക്കുന്നവന്‍ താന്‍ സങ്കല്‍പിചിട്ടുള്ള നിത്യവും സുപ്രതിഷ്ടിതങ്ങളും ശത്രുക്കളുടെ ഉപദ്രവം ഇല്ലാത്തതും ആയ ലോകങ്ങളെ നിത്യനായി ഭയം ഇല്ലാത്തവന്‍ ആയി പ്രാപിക്കുന്നു .സങ്കല്പ വിഷയങ്ങള്‍ എല്ലാം സ്വതന്ത്രം ആയി ചരിക്കാന്‍ ഉള്ള വഴികള്‍ ആകുന്നു .
നാരദന്‍
ചോദ്യം 5-ഭഗവാനെ ,സങ്കല്‍പത്തെക്കാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
ചോദ്യം 5-ഭഗവാനെ ,സങ്കല്‍പത്തെക്കാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത് കുമാരന്‍ -ഉണ്ട് -ചിത്തം ആണ് അത്
സനത്കുമാര -നാരദ സംവാദം തുടരും
chandokyam. From Gowindam namboodiri