അന്നമയംഹിസൗമ്യമന (അന്നമയമാണ് മനസ്സ്) ഉപനിഷത്ത് ഓര്‍മ്മപ്പെടുത്തുന്നു. അന്നത്തില്‍ നിന്നാണ് വാക്കും പ്രവൃത്തിയും ഉണ്ടാകുന്നത്. സ്വാത്തികമായ വിചാരങ്ങളിലേക്കും കര്‍മ്മങ്ങളിലേക്കും നയിക്കുന്നത്. ഗുണകരമായ ഭക്ഷണം ഏതാണ്; എന്തിനാണ് കഴിക്കുന്നത്, എപ്പോള്‍ കഴിക്കണം എന്ന കാര്യത്തില്‍ നാം അജ്ഞരാണ്. ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സം സൃഷ്ടിക്കുന്നത് ശരീരമാണ്. ശരീരം നമ്മുടെ നിയന്ത്രണത്തിന് വിധേയമായിരിക്കണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചാണ് ശരീരം നിര്‍മ്മിക്കപ്പെടുന്നത്. ആവശ്യത്തിനനുസരിച്ചു മതി ഭക്ഷണം. അമിത ഭക്ഷണം ആരോഗ്യം നശിപ്പിക്കും. ശരീരം സ്വസ്ഥമല്ലെങ്കില്‍ ആഗ്രഹം സഫലീകരിക്കപ്പെടുകയില്ല. വ്യക്തിയുടെ ചിന്തയെ, പ്രവൃത്തിയെ രൂപപ്പെടുത്തുന്നത് ഭക്ഷണമാണ്. എന്തു കഴിക്കു ന്നുവോ അതാണ് അയാളുടെ മനസ്സ്.
വിശക്കുമ്പോഴേ ഭക്ഷണം കഴിക്കാവൂ. കഴിക്കുമ്പോള്‍ മനസ്സും ശരീരവും സ്വസ്ഥമായിരിക്കണം. ഒപ്പം വെളളം കുടിക്കുന്നത് ദഹനപ്രക്രയ തടയും. ഭക്ഷണം കഴിച്ചശേഷമേ വെളളം കുടിക്കാവൂ. ഭഗവദ്ഗീതയില്‍ പറയുന്നു; യുക്താഹാര വിഹാരസ്യ, യുക്ത ചേഷ്ടസ്യ കര്‍മ്മസു, യുക്തസ്വപ്നാവബോധസ്യ യോഗോഭമതിഃ ദുഃഖ. അഹിത ഭക്ഷണമാണ് ദുഷ്കര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. മൃഗീയ വാസനകളും സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നത്.

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രസത്തില്‍ നിന്നാണ് രക്തം, മാംസം, മേദസ്, അസ്ഥി, വീര്യം എന്നിവ ലഭിക്കുന്നത്. വീര്യമുളള വ്യക്തിയുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. സാംസ്കാരികവും സാമൂഹ്യവുമായ കടമകള്‍ നിര്‍വ്വഹിക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്നത് ഭക്ഷണത്തിന്റെ ചേരുവയാണ്. ഭക്ഷണത്തോടൊപ്പം വ്യായാമം ഒഴിച്ചു കൂടാത്തതാണ്. മിത വ്യായാമം ശരീര സന്തുലിതാവസ്ഥ നിലനിര്‍ത്തും. യോഗയാണ് ഉത്തമം.
ശുചിത്വമാണ് മറ്റൊന്ന്. ശരീരത്തില്‍ നിന്ന് മലവും മൂത്രവും വിയര്‍പ്പും ശരിയാംവണ്ണം നിര്‍മ്മാര്‍ജ്ജനം ചെയ്താലേ ശരീരം ശുദ്ധീകരിക്കപ്പെടൂ. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാണ് രോഗാതുരരാക്കുന്നത്. ആരോഗ്യം ആരംഭിക്കുന്നത് ശാരീരിക ആരോഗ്യത്തില്‍ നിന്നാണ്. അതിന് വേണ്ടുന്ന ഊര്‍ജ്ജം നല്‍കുന്നത് പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നാണ്. ജീവിതത്തോട് ശരിയായ കാഴ്ചപ്പാടുളള ഒരു വ്യക്തിക്ക് ജീവിതപരാജയം ഉണ്ടാവുകയില്ല. ആഹാരം, വ്യായാമം, ശുചിത്വം ഇതു മൂന്നുമാണ് ശരിയായ വ്യക്തിത്വം വളര്‍ത്താനുളള മാര്‍ഗ്ഗം.
വ്യക്തിത്വത്തെ ബാധിക്കുന്ന ഒന്നാണ് മനസ്സിന്റെ ചഞ്ചലത. മനസ്സ് എപ്പോഴും ദൃഢമായിരിക്കണം. ആകാംക്ഷയും അസ്തിത്വദു:ഖവും ഒഴിവാക്കണം. വികലമായ ചിന്തകള്‍ ശരീരത്തിന്റെ നാഡീവ്യവസ്ഥയെ തളര്‍ത്തും. ശരീരത്തിന് അമിതമായ ചൂട്അനുഭവപ്പെടും. ഇതാണ് പ്രമേഹം പോലുളള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂരിഭാഗം ഹൃദയസ്തംഭനവും മാനസ്സിക പിരിമുറുക്കത്തില്‍ നിന്നാണ്. കാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ മനോജന്യമാണെന്ന് പറയപ്പെടുന്നു.
ജീവിതത്തോടുളള സമീപനം പ്രസന്നതയോടെ ആയിരിക്കണം. അറിവാണ് ബലം. നമുക്കെല്ലാം അറിയാം. പക്ഷേ പ്രായോഗികതലത്തില്‍ എത്തുമ്പോഴാണ് പരാജയപ്പെടുന്നത്. മനസ്സിനെ ധ്യാനാത്മകമാക്കണം. എല്ലാ കര്‍മ്മവും കര്‍മ്മഫലവും ഈശ്വരനില്‍ അര്‍പ്പിക്കണം. ആസുരികത അഴിഞ്ഞാടുന്ന ഇന്നത്തെ സമൂഹത്തില്‍ ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ കൈവരാന്‍ ശുദ്ധമായ ആഹാരരീതി പരിശീലിച്ചേ മതിയാവൂ.Janmabhumi