കൃഷ്ണന് - എന്റെ കാഴ്ചപ്പാടില്‍ :
മനുഷ്യമനസ്സിന് എന്നും ഒരു കൂട്ട് വേണം . ഒരു സ്വാന്ത്വനം ആയിട്ട് . മറ്റു മനസ്സിനെ ആശ്രയിക്കുമ്പോള്‍ വാസനാ ബലം കൊണ്ടുണ്ടാകുന്ന വികാരങ്ങള്‍ അതില്‍ ഒട്ടി ചേര്‍ന്ന് ഒത്തു പോകാന്‍ പറ്റാതെ വീണ്ടും ഒറ്റപ്പെടുന്നു. ഈ മനസ്സിന് ബലം ആയുള്ള ഒരു സങ്കല്പം ആണ് ഈശ്വരന് എന്നത് .
"അയം ആത്മാനമീശ്വരന് എന്ന് ഭാഗവതത്തില്‍ എടുത്തു പറയുന്ന വ്യാസന് എന്ന മഹാ ഗുരു ഒരു വലിയ മന ശാസ്ത്രവിഷയം ആണ് അവതരിപ്പിക്കുന്നത് . പുറത്തുള്ള ഈ മഹത്തായ സങ്കല്പ ശക്തിയിലൂടെ അവനവനിലെ അനന്തമായ മാനസിക ശക്തി യെ ഉയര്‍ത്താനും ജീവിത വിജയം നേടാനും ഉള്ള ക്രിയാ പദ്ധതികള്‍ ആയാണ് ഭാരതീയമായ ആധ്യാല്മിക പദ്ധതികള്‍ മുനിമാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത് . വിഗ്രഹം ഒരു ചിഹ്നം മാത്രം. അതിലേക്കുള്ള സങ്കല്പവിചാരങ്ങള് ഉയര്‍ത്തുന്നത് അവനവനിലെ പോസിറ്റീവ് ചിന്തകളെ ആകണം . ലക്ഷ്യങ്ങളെ ആകണം. മനുഷ്യ മനസ്സിന്റെ വിവിധങ്ങള്‍ ആയ പോസിറ്റീവ് വികാര വിചാരങ്ങളെ ഈ കൃഷ്ണ സങ്കല്പരൂപത്തില് എത്തിക്കുവാന്‍ വ്യാസന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കൃഷ്ണനെ പൂര്‍ണ്ണ അവതാരം ആക്കുന്നത് . വാത്സല്യം, പ്രണയം, ആര്‍ജ്ജവം, ഉത്സാഹം, വിജയം, കര്‍മ കുശലത, ലാളിത്യം, യാദാത്ഥ്യബോധം, എന്ന് തുടങ്ങി ജീവിതവിജയത്തിനും മനസ്സിന്റെ സന്തുഷ്ടിക്കും വേണ്ടതെല്ലാം കൃഷ്ണനില്‍ കാണാം. നമ്മള് ഓരോരുത്തരും കൃഷ്ണന് തന്നെയാണ്. കൃഷ്ണന് ആകാന്‍ ശ്രമിക്കുന്നതിലൂടെയാണ് ജീവിതവിജയം . കൃഷ്ണനെ വെറും വിഗ്രഹം ആക്കി ഒതുക്കാതെ എല്ലാവരിലും നിറഞ്ഞു നില്ക്കുന്നവന് ആണ് വാസുദേവന്‍ എന്ന സങ്കല്പത്തിലൂടെ അത് നീ തന്നെയാണ് ..നിന്റെ മനസ്സാണ് അതിനെ ഉയര്‍ത്തേണ്ടത് നീ തന്നെയാണ് എന്ന് അറിയുവാന്‍ ഈ അഷ്ടമി രോഹിണി നാള് എല്ലാവര്ക്കും കഴിയട്ടെ . കൃഷ്ണറെ ഓടക്കുഴല്‍ നാദം ജീവിതത്തെയും പ്രപഞ്ചത്തെയും പ്രേമിക്കാന്‍ നമുക്ക് പ്രചോദനം ഏകട്ടെ JK..Jayakumar Namboodir