അക്ഷയ ത്രിതീയക്ക് സ്വർണം വാങ്ങിയാൽ ഭാഗ്യം വരുമോ ?
വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത് തിഥി യിൽ ആണ് ഭാരതത്തിൽ അക്ഷയ ത്രിതീയ ആഘോഷിക്കുന്നത് . പരശുരാമ ജയന്തി കൂടെ ആണ് ഈ ദിവസം .വേദവ്യാസൻ മഹാഭാരതം എഴുതി തുടങ്ങിയത് ഒരു അക്ഷയ ത്രിതീയ ദിവസം ആണ് എന്നാണ് കരുതപ്പെടുന്നത്
"അക്ഷയ " എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നതാണ് അർത്ഥം . ഒരിക്കലും ക്ഷയിക്കാത്താണ് ലഭിക്കുവാൻ ആണ് ഈ ദിവസം ശ്രമിക്കേണ്ടത് .
ഒരിക്കലും ക്ഷയിക്കാത്താണ് എന്ത് ? ഒരു അണുവിൽ മുതൽ ലോകത്തെ ഏറ്റവും വലിയ വസ്തുവിൽ വരെ നിറഞ്ഞു നിന്ന് നടനം ചെയ്യുന്ന " ഞാൻ " എന്ന ബോധം ആണ് അത് ( അതാണ് ചിദംബരത്തിൽ അഹങ്കാരത്തിനു മുകളിൽ നൃത്തം ചെയ്യുന്ന നടരാജ സങ്കൽപം ) . അത് ലഭിച്ചാൽ പിന്നെ വേറെ ഒന്നും ലഭിക്കണം എന്ന ആശ ഉണ്ടാവില്ല .
ഒരിക്കലും നശിക്കാത്ത ആത്മ ബോധം ലഭിക്കാൻ മെനക്കെടാതെ സ്വർണ്ണം വാങ്ങിയാൽ മതി എന്ന് എല്ലാത്തിനും എളുപ്പവഴി കാണുന്ന മനുഷ്യ മനസ്സ് വഴി തെറ്റിക്കുകയും . ഇക്കാലത്ത് അത് എല്ലാ സ്വർണ വ്യാപാരികളുടെയും ചാകര കൊയ്ത്തു കാലം ആവുകയും ചെയുതു .ജ്ഞാന ശൂന്യരായ ജനങ്ങളുടെ പ്രാകൃത ഭക്തിയെ .. ബുദ്ധിമാന്മാരായ കച്ചവടക്കാർ ചൂഷണം ചെയ്യുന്ന ദിവസം ആണ് ഇന്ന് അക്ഷയ ത്രിതീയ .
ആ ദിവസം ആരാധനാലയത്തിൽ ചെന്ന് അക്ഷയമായ ഭക്തി തരണം എന്ന് പ്രാർത്ഥിക്കുക ...വിശക്കുന്നവനു ആഹാരം കൊടുക്കുക ....ഭാഗ്യം വന്നാലും വന്നില്ലെങ്കിലും .. . ഭാഗ്യം വരണം എന്ന മോഹം അടങ്ങട്ടെ.