Tuesday, September 27, 2016

മാതൃത്വത്തിന്റെ മഹത്വം
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു............................
......................................................................
എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു" എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം"
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു - മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു. അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് 'മാതൃപഞ്ചകം' എന്ന പേരിൽ പ്രസിദ്ധമായത്.
1''ആസ്താം താവദീയം പ്രസൂതി സമയേ ദുർവാര ശൂലവ്യഥ
നൈരുച്യം തനു ശോഷണം മലമയീ ശയ്യ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യയസ്യ ക്ഷമാ ദാതും
നിഷ്കൃതി മുന്നതോപി തനയ തസ്യ ജനന്യൈ നമ:''
2 ''ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വ
യതി സമുചിത വേഷം പ്രാരുധോ മാം ത്വമുചൈ
ഗുരുകുലമഥ സർവ്വം പ്രാരുദത്തെ സമക്ഷം
സപദി ചരനയൊസ്തൈ മാതുരസ്തു പ്രണാമ:''
3 ''ന ദത്തം മാതസ്തേ മരണ സമയേ തോയമപി വാ
സ്വഥാ വാ നോ ധെയാ മരണദിവസേ ശ്രാദ്ധ വിധിന
ന ജപ്തോ മാതസ്തേ മരണ സമയേ താരക മനു
അകാലെ സംപ്രാപ്തെ മയി കുരു ധയാം മതരതുല്യാം''
4 ''മുക്താ മനിസ്ത്വം , നയനം മമേതി
രാജേതി ജീവേതി ചിരം സ്തുത ത്വം
ഇത്യുക്ത വത്യ വാചി മാതാ
ദദാമ്യഹം തണ്ടുലമേവ ശുല്കം.''
5 ''ആംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂദികാലേ യദവോച ഉചി
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേതി
അഹോ ജന്യേ രചിതോയം അഞ്ജലി:''
ആ അഞ്ചു ശ്ലോകങ്ങളുടെ സാരം ഒന്നു ശ്രദ്ധിക്കൂ.
(ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയത്..
" നിൽക്കട്ടെ പേറ്റുനോവിൻ കഥ
രുചികുറയും കാലമേറും ചടപ്പും
പൊയ്ക്കോട്ടെ കൂട്ടിടേണ്ട മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടുക്കുന്നതിൻ കൂലി പോലും
തീർക്കാവതത്ര യോഗ്യൻ മകനുമതി നിലയ്ക്കുള്ളോരമ്മേ തൊഴുന്നേൻ ")
''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയു ക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
"ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്. 'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
" അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമെ ഈ മകനു കഴിയൂ.
" അമ്മേ, അവിടുന്നു ശരീരം വെടിയു ന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധ മൂ ട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
" നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ... എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
" പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അപ്പാ.... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു..... '
അദ്വൈതിയായിരുന്ന ശ്രീ ശങ്കരൻ മഹാസന്യാസിയുടെ മനോഭാവം അമ്മയോട് ഇങ്ങനെയായിരുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്-
വിശ്വ
ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത്
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
' എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക'
ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശിലയിടുന്നതെന്ന് മനസ്സിലാക്കൂ..
ഓം ജനന്യൈ നമഃ, ayyappan hpd