സൂത്രഭാഷ്യവ്യാഖ്യാനരൂപങ്ങളായ ശാസ്ത്രങ്ങളെ പഠിക്കുന്നതിന് ആവശ്യമായ യുക്തികളേയും വിദ്യാര്‍ഥികൾ അറിഞ്ഞിരിക്കേണ്ടതാണ്. ശാസ്ത്രത്തിന്റെ ഈ രീതിയെ തന്ത്രയുക്തി എന്ന് വിളിക്കുന്നു. തന്ത്രസ്യ യുക്തിരിതി തന്ത്രയുക്തി. തന്ത്രം എന്നതിന് ശാസ്ത്രമെന്നും യുക്തി എന്നതിന് യോജിപ്പിക്കുക എന്ന അര്‍ഥവും സ്വീകരിച്ചാൽ ശാസ്ത്രത്തിന്റെ യോജനയെ തന്ത്രയുക്തി എന്ന് വിളിക്കാവുന്നതാണ്. ശാസ്ത്രത്തിൽ നിഹിതമായ വിഷയങ്ങളെ ഗുഢമായി പ്രതിപാദിക്കുവാൻ ഉപയോഗിക്കുന്ന പദ്ധതിയെ ആണ് തന്ത്രയുക്തി എന്ന് വിളിക്കുന്നത്. ശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെട്ട പദങ്ങളുടെ യഥാര്‍ഥ അര്‍ഥത്തെ മനസ്സിലാക്കുന്നതിന് തന്ത്രയുക്തി അത്യാവശ്യമാണ്. ഒരു ശബ്ദത്തിന് അനേകാര്‍ഥം ഉണ്ട് എന്നത് ശാസ്ത്രത്തിൽ സാമാന്യമായ കാര്യമാണ്. എന്നാൽ പൂർവാപരത്തെ നിശ്ചയിച്ച് വിഷയത്തെ അടിസ്ഥാനമാക്കി ആചാര്യനുദ്ദേശിച്ച വിഷയത്തെ ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ മനസ്സിലാക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അതിനു മാര്‍ഗനിര്‍ദേശമായി സ്ഥിതിചെയ്യുന്നത് തന്ത്രയുക്തിയാണ്.
അതാകട്ടെ അധികരണം, യോഗ, പദാര്‍ഥം, ഹേത്വര്ഥം, ഉദ്ദേശ, നിര്‍ദേശം, ഉപദേശ, അപദേശ, പ്രദേശ, അതിദേശ, അപവര്‍ഗ, വാക്യശേഷ, അര്‍ഥാപത്തി, വിപര്യയ, പ്രസംഗ, ഏകാന്ത, അനേകാന്ത, പൂർവപക്ഷ, നിര്‍ണയ, അനുമത, വിധാന, അനാഗാതാവേക്ഷണ, അതിക്രാന്താവേക്ഷണ, സംശയ, വ്യാഖ്യാന, സ്വസംജ്ഞാ, നിർവചന, നിദര്‍ശന, നിയോഗ, വികല്പ, സമുച്ചയ, ഊഹ്യ എന്നിങ്ങനെ 32 എണ്ണത്തെ പറയുന്നു. ആചാര്യന്മാർ ഈ മുപ്പത്തിരണ്ട് എണ്ണം കൂടാതെ മറ്റ് നാലു തന്ത്രയുക്തികളെ കൂടി പറയുന്നുണ്ട്. പ്രയോജന, പ്രത്യുത്സാര, ഉദ്ധാര സംഭവം എന്നിങ്ങനെയാണ് ആ നാലു തന്ത്രയുക്തികൾ. ഭട്ടാരഹരിശ്ചന്ദ്രന്റെ മതം അനുസരിച്ച് നാല്പത് തന്ത്രയുക്തികളുണ്ട്. പരിപ്രശ്ന, വ്യാകരണ, വ്യുത്ക്രാന്താഭിധാന, ഹേതു എന്നിവയെ കൂടി കൂട്ടി നാല്പത് യുക്തികളാണ് ശാസ്ത്രചിന്തയിൽ പഠനത്തിനായി ഉപയോഗിക്കുന്നത്.
അതായത് സൂത്രഭാഷ്യവ്യാഖ്യാനങ്ങളെ വായിച്ചാൽ മാത്രം ആചാര്യനുദ്ദേശിച്ച അര്ഥനിഷ്പത്തി ലഭ്യമാകില്ലാ, അതിന്റെ അടിസ്ഥാനമായ തന്ത്രയുക്തികളേയും കൃത്യമായി മനസ്സിലാക്കിയിരിക്കണം എന്നര്‍ഥം. ഇനി വായിച്ചു എല്ലാം മനസ്സിലാക്കി എന്ന് അഭിപ്രായം പറയുന്നവർ ഒന്നു ചിന്തിച്ചു നോക്കൂ ആചാര്യൻ പറഞ്ഞിരിക്കുന്നതിനെ ഏത് വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്. ഏതൊക്കെ യുക്തിയാണ് താങ്കളുപയോഗിച്ചത്. ഭാരതീയാചാര്യന്മാർ ശ്രുതിയുക്തിപ്രമാണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം തന്നെ ഈ യുക്തിപൂർവമായ ശൈലികാരണമാണ്.. ഒരു വാക്കുപറയുമ്പോൾ തന്നെ അതിന്റെ അടിസ്ഥാനപ്രമാണമായി നോക്കുന്നത് യുക്തിപൂർവം ആയിരിക്കണം എന്നാണ്. ഈ രീതിയിലുള്ള തന്ത്രയുക്തിയിലൂടെയാണ് ഭാരതീയശാസ്ത്രങ്ങൾ കാലാതിവര്‍ത്തിയായി സ്ഥിതിചെയ്യുന്നത് .Krishnakumar