Wednesday, September 28, 2016

ഇന്നലെ അപ്രതീക്ഷിതമായാണ് ഉണ്ണിയെ പരിചയപ്പെടുന്നത്...വാട്സാപ്പില്‍ നമ്പൂതിരിമാര്‍ എന്ന ഗ്രൂപ്പില്‍ ഇന്നലെ സ്വയം പരിചയപ്പെടുത്തുക എന്ന എന്റെ പോസ്റ്റിനു മറുപടിയുമായാണ് ഉണ്ണി പരിചയപ്പെടുത്തുന്നത്...തൃശൂര്‍ ജില്ലയിലെ പെരിയമ്പലമാണ് അദ്ദേഹത്തിന്റെ സ്വദേശം.
കഴിഞ്ഞ വര്‍ഷം യോ.ക്ഷേ.സഭയുടെ തൃശൂര്‍ ഘടകവും യുവജനക്ഷേമ പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ നിത്യവൃത്തി കഴിഞ്ഞു കൂടാനാവശ്യമായ ഒരു DTP സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നെങ്കിലും, തുടര്‍ച്ചയായുള്ള ഇരിപ്പു മൂലവും bed sour ഉണ്ടാവുകയും പഞ്ചായത്ത് സമിതി കൊടുത്ത ട്രൈസൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ വീണ്ടും അപകടം ഉണ്ടാവുകയും ചെയ്ത മൂലം സ്ഥാപനം തുടര്‍ന്നു കൊണ്ടു പോകുവാന്‍ കഴിയാതെ അടക്കുകയും കമ്പ്യൂട്ടറും മറ്റുപകരണങ്ങളും ഉപയോഗിച്ച് ഇല്ലത്തിരുന്നു ചെയ്യാന്‍ കഴിയുന്ന വര്‍ക്കുകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിലുഃ സ്ഥായിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതും ഒരു തടസ്സമാകുന്നു...
നട്ടെല്ലിലെ ക്ഷതം മാറുവാനുള്ള ചികിത്സ ഇനി ഫലം കാണില്ല ( ഗ്രൂപ്പിലെ ഡോക്ടറുന്മാരുടെ അഭിപ്രായം ആരായുന്നു.) എന്നാണ് ഡോക്ടറുന്മാരുടെ അഭിപ്രായം എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും യോ.ക്ഷേ.സഭാ തൃശൂര്‍ ട്രഷറര്‍ ശ്രീ. ദിലീപേട്ടനുമായി ഫോണ്‍ മുഖാന്തിരം സംസാരിച്ചപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞത്..
ഉണ്ണിക്ക് നല്ലൊരു ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. അവിടെയാണ് നിങ്ങളിലോരോരുത്തരുടേയും അകമഴിഞ്ഞ സഹായവും സഹകരണവും ആവശ്യപ്പെടുന്നത്...
ഉണ്ണിയുമായും ദിലീപേട്ടനുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുവാന്‍ സാധിച്ചത് വരുമാനമാര്‍ഗ്ഗം ഒന്നുമില്ലാത്ത അദ്ദേഹത്തിനും അമ്മക്കും കഴിഞ്ഞു കൂടുവാന്‍ ആവശ്യമായ ഒരു തുക സമാഹരിക്കുക എന്നതാണ്....
രണ്ടാമതായി ചികിത്സ നടത്തിയാല്‍ ഭേദമാകുമെങ്കില്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ സന്മനസ്സുള്ള ആയുര്‍വേദ/ അലോപ്പതി സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിക്കുക എന്നതും.
നാലു സെന്റു സ്ഥലത്തില്‍ കടല്‍തീരത്തുള്ള കോളനിയില്‍ താമസിക്കുന്ന അവര്‍ക്ക് ആ സ്ഥലവും ഇല്ലവും കൊടുത്ത് മറ്റൊരിടത്ത് താമസിക്കുവാനുള്ള ആഗ്രഹവുമുണ്ട്‌...അതിനു കഴിയുന്ന ഒരിടം കണ്ടെത്തുവാന്‍ നമുക്കു കഴിയുമോ..?
ഇല്ലത്തിരുന്നു കൊണ്ട് കമ്പ്യൂട്ടറില്‍ പരിജ്ഞാനം നേടുവാനും ആയതിലൂടെ ഒരു വരുമാന മാര്‍ഗം കണ്ടെത്തുവാനും സഹായിക്കുവാന്‍ കഴിയുന്ന സുഃമനസ്സുകള്‍ ഉണ്ടെങ്കില്‍ ആയതു ചെയ്യുവാന്‍ മുന്നോട്ടു വരിക...
മിത്രങ്ങളേ,
ഉണ്ണിയുടെ അവസ്ഥ അദ്ദേഹത്തിന്റെ നാവില്‍ നിന്നും ഇന്നു കേള്‍ക്കുവാന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാനാകെ അസ്വസ്ഥനാണ്...സമുദായത്തിലെ ഒരംഗം കഴിഞ്ഞ പത്തു വര്‍ഷമായി അനുഭവിച്ചു വരുന്ന കഷ്ടപ്പാടുകള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കുവാന്‍ ആവതില്ല...
നമുക്കൊത്തു ചേര്‍ന്ന് എന്തെങ്കിലും ഒക്കെ ചെയ്യണം..ഇവിടെയുള്ള അംഗങ്ങള്‍ അതിനും മനസ്സുള്ളവരാണ് എന്ന ധൈര്യത്തില്‍, വിശ്വാസത്തില്‍ ഞാനിത് നിങ്ങള്‍ക്കു സമക്ഷം അര്‍പ്പിക്കുന്നു...
കരുണയുണ്ടാവും എന്ന പ്രതീക്ഷയോടെ...
നിങ്ങളുടെ,
ജ്യോതിഷ്.
കഴിയുന്ന സഹായം താഴെ കാണുന്ന അക്കൗണ്ടിലേക്ക് അയക്കൂ ...
Unnikrishnan .K
A/C No. 32261222349
IFSC Code. SBIN0006461
SBI , PERIYAMBALAM Branch.
××××××××××××××××××××××××××××××××××××
താഴെയുള്ളത് ഉണ്ണി സ്വയം എഴുതിയ ലേഖനമാണ്..ക്ഷമയോടെ മുഴുവനും വായിക്കൂ ദയവായി..
വികലാംഗത്വം ജന്മനാ സംഭവിക്കുന്നതും ജീവിതയാത്രയിൽ പ്രതീക്ഷിക്കാതെ വന്നു ചേരുന്നതുമുണ്ട്. എങ്ങനെയുള്ളതാണെ
ങ്കിലും അത് സാധാരണ ജീവിതത്തെ മാറ്റിമറിക്കുന്നു. വികലാംഗത്വം പല തരത്തിലും തീവ്രതയിലുള്ളതുമുണ്ട്. ഒരു ഹിയറിംഗ് എയ്ഡിന്റെ സഹായത്താൽ മറികടക്കാവുന്ന ബധിരത, ചെറിയ മുടന്ത് മുതൽ തല പോലും അനക്കാനാവാതെ കിടപ്പിലായ അവസ്ഥ വരെ. വികലാംഗർക്കു ഇന്ന് സമൂഹവും ഗവൺമെന്റും പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്. ജോലിസംവരണവും യാത്രകളിലെ നിരക്കിളവുകളും ക്ഷേമ പെൻഷനുകളുമടക്കം.
പക്ഷേ അത്തരം പരിഗണനകളും ആനുകൂല്യങ്ങളും വേണ്ടത്രയുണ്ടോയ
െന്നതും തീവ്രതയേറിയ വികലാംഗത്വം അനുഭവിക്കുന്നവർ
ക്കു അതനുസരിച്ചുള്ള പരിഗണന കൊടുക്കുന്നുണ്ടോ എന്നുമുള്ള ഒരു ചോദ്യമുണ്ട്. അതിന്റെ ഉത്തരം തീർച്ചയായും ഇല്ല എന്നു തന്നെയാണ്.
സ്പൈനൽ കോഡിന്റെ തകരാർ മൂലം തളർന്നു പോയവർ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വികലാംഗർക്കിടയിൽ പ്രത്യേകമായ ഒരു വിഭാഗമായി ഇവരെ തീർച്ചയായും കണക്കാക്കേണ്ടതുണ്ട്. പല കാരണങ്ങൾ കൊണ്ടും ഇത്തരക്കാർ പ്രത്യേക പരിഗണന അർഹിക്കുന്നു.
അന്ധരുടെ കാര്യത്തില് സമൂഹവും സർക്കാരും ഇത്തരമൊരു സവിശേഷ പരിഗണന നല്കുന്നത് നമുക്കു കാണാന് കഴിയുന്നുണ്ട്. സ്പൈനൽ കോഡ് ഡാമേജ്ഡ് വികലാംഗർ പ്രത്യേക പരിഗണന അർഹിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.
1, സുഷുംനാ നാഡി തകരാറിലായവർ ബഹുഭൂരിപക്ഷവും സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റാത്ത വിധം വീൽചെയറിലോ കിടക്കിയിലോ മാത്രമായി കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ടവ
രാണ്. അതുകൊണ്ടു തന്നെ അവർ ജീവിത കാലം മുഴുവൻ എല്ലാ അർത്ഥത്തിലും പരാശ്രിതരുമാണ്, പ്രാഥമികകൃത്യങ്ങൾ ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും.
2 പാരാപ്ലീജിയ എന്ന അവസ്ഥ അവരുടെ ആയുർ ദൈർഘ്യത്തെ ബാധിക്കുന്നില്ല. അവർ ഏതാണ്ട് സാധാരണ ആൾക്കാരുടെ അത്ര തന്നെ കാലം ജീവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ശാരീരിക പരാധീനതകളാലും പരാശ്രിതത്വത്താലും വലയുന്ന അവരുടെ കഷ്ടതകൾ അത്ര കാലവും സഹിക്കാനും അവർ വിധിക്കപ്പെട്ടിരിക്കുന്നു.
3, ശരീരം തളർന്ന ഗുരുതരമായ വികലാംഗത്വം എന്നതിലപ്പുറം ഇത്തരക്കാർക്ക് മലമൂത്ര വിസർജനത്തിൽ നിയന്ത്രണം നഷ്ടമാകുന്നു എന്നുള്ളതാണ് അവർ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. വിസർജന കാര്യങ്ങളിൽ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതി അവരുടെ നിത്യജീവിതം തന്നെ താറുമാറാക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യ ജീവിതം ഏതാണ്ട് അസാധ്യവുമാക്കുന്നു. പാരാപ്ലീജിക് ആയിട്ടുള്ളവർക്ക് രണ്ടു പ്രശ്നങ്ങളോടു ഒരേ സമയം ഏറ്റുമുട്ടേണ്ടതുണ്ട്. തളർന്നു പോയ ശരീരം കൈവരുത്തുന്ന പരാധീനതകളോടും ജീവികളുടെ ഏറ്റവും പ്രാഥമികാവശ്യമായ ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമായ വിസർജ്ജനത്തിന്റ
െ മേൽ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയോടും.
സ്പൈനൽ കോഡ് ഇൻജ്വറി രോഗികൾ നേരിടുന്ന ഈ സാഹചര്യത്തെക്കുറിച്ച് പൊതുവിൽ സമൂഹം അജ്ഞരാണ്. ശരീരത്തിന് മലവസർജനമോ മൂത്രവിസർജനമോ ആവശ്യമാകുമ്പോൾ ഒരു സ്പൈനൽ കോഡിന് തകരാർ സംഭവിച്ച വ്യക്തിക്ക് വിസർജ്ജന ശങ്ക തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നു മാത്രമല്ല അത്തരമൊരവസ്ഥയിൽ അയാളുടെ ശരീരം സ്വയം നയതന്ത്രണമേറ്റെ
ടുത്ത് യാന്ത്രികമായി വിസർജ്യങ്ങളെ പുറന്തള്ളുന്നതിനെ സ്വേച്ഛയാൽ നിയന്ത്രിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യം അയാളെ സാമൂഹ്യ ജീവിതത്തിൽ നിന്നും അകറ്റിക്കളയുന്നു.
പാരാപ്ലീജിക് ആയ ചിലരുടെ പ്രശ്നം കൃത്രിമ മാർഗങ്ങളുപയോഗിക
്കാതെ വിസർജ്യങ്ങൾ പുറത്തു പോവുകയേയില്ല എന്നുള്ളതാണ്. മൂത്രം കൃത്യമായ ഇടവേളകളിൽ കതീറ്റർ ഉപയോഗിച്ചു എടുത്തു കളയേണ്ടിവരുന്നു. മലം സ്ഥിരമായി വിരേചന സഹായ മാർഗങ്ങൾ ഉപയോഗിച്ച് പുറത്തെടുത്തു കളയേണ്ടിയും വരുന്നു. ഇൗ അവസ്ഥ നിത്യജീവിതത്തിൽ പലപ്പോഴും തളർച്ച വരുത്തുന്ന വികലാംഗത്വത്തേക്കാൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
സ്പൈനൽ കോഡ് പേഷ്യന്റ്സ് നേരിടുന്ന ഈ പ്രശ്നങ്ങൾ അറിയുന്നവർക്ക് അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിയും.
ഇവർ നേരിടുന്ന അടുത്ത പ്രശ്നം തുടർച്ചയായ കിടപ്പും ഇരിപ്പും മൂലം ഉണ്ടാവുന്ന വൃണങ്ങളും മുറിവുകളുമാണ് (pressure ulcers). ഇവരുടെ ദുരിതത്തെ ഇത് മറ്റൊരു തലത്തിലെത്തിക്കുന്നു.
അതുകൊണ്ട് ഈ വിഭാഗം വികലാംഗർക്ക് സർക്കാരും സമൂഹവും പ്രത്യേകമായ പരിഗണന നല്കുകയും ഇവരുടെ പ്രശ്നങ്ങളിൽ അല്പം കൂടി ശ്രദ്ധ വെയ്ക്കുകയും വേണ്ടതുമുണ്ട്. ഇവരുടെ കാര്യത്തിൽ സർക്കാരിന് ചിലത് ചെയ്യാൻ കഴിയും
സ്പൈനൽ കോഡിന് പരിക്കു പറ്റി ശരീരം തളർന്നു ജീവിതം അവതാളത്തിലാകുന്ന ഒരാൾക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ ഏറ്റവും അത്യാവശ്യമായ ഒരു കാര്യം വിസർജന കാര്യങ്ങളിൽ നിയന്ത്രണം തിരിച്ചു കിട്ടുക എന്നതാണ്. ജീവിതത്തെ ധൈര്യപൂർവ്വം നേരിടുന്നതിനെ കുറിച്ച് അയാൾക്ക് ചിന്തിക്കാൻ പോലും അതിനു ശേഷമേ സാധിക്കൂ. ഇക്കാര്യത്തിലും ഇവർ നേരിടുന്ന മറ്റു പല കാര്യങ്ങിലും ഒരിക്കലും പൂര്ണ്ണമായ പരിഹാരമില്ലെങ്ക
ിലും വിദഗ്ധർക്ക് ആധുനിക പുനരധിവാസ പദ്ധതിയിലൂടെ വലിയൊരു പരിധി വരെ ഇവരെ സഹായിക്കാൻ കഴിയും.
ഇവർക്കു വേണ്ടി ആധുനിക വൈദ്യശാസ്ത്രം മുന്നോട്ടു വെക്കുന്ന പുനരധിവാസ പദ്ധതി പല കാര്യങ്ങളുമുൾക്കൊള്ളുന്നു.
നഷ്ടപ്പെട്ട ചലനശേഷി ഫിസിക്കൽ തെറാപ്പിയിലൂടെ കഴിയുന്നത്ര വീണ്ടെടുക്കുക, ബ്ലാഡർ ബവൽ മാനേജ്മെന്റിൽ പരിശിലനം നല്കി വിസർജനത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുക, ശാരീരികമായി തളർന്നു പോയവർ സ്വാഭാവികമായും നേരിടാനിടയുള്ള മാനസികമായ പ്രശ്നങ്ങളും നിരാശയും പരിഹരിക്കാൻ കൗൺസലിംഗ് തുടങ്ങി ഒരു കൂട്ടം കാര്യങ്ങൾ....
ഇത് അവരെ ജീവിതത്തിലേക്ക് ഒരു പരിധി വരെയെങ്കിലും തിരികെ കൊണ്ടുവരും. പക്ഷേ നമ്മുടെ നാട്ടിൽ ഇത്തരം രോഗികളിൽ പലരും പുറംലോകവുമായുള്ള ബന്ധമറ്റ് സമൂഹത്തിൽ നിന്നും അകന്ന് വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂടുകയാണ്. കേവലം പെയ്ൻ &പാലിയേറ്റീവ് കെയർ മതിയാവില്ല ഇവർക്ക്...
ഇത്തരക്കാർക്ക് പുനരധിവാസ പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങൾ വികസിതരാജ്യങ്ങള
ിൽ സാധാരണമാണ്. പക്ഷേ ഇന്ത്യയിലെ കാര്യം വളരെ വ്യത്യസ്തമാണ്. ചില വലിയ നഗരങ്ങളിൽ മാത്രമേ ഇതിനു സൗകര്യമുള്ള ആശുപത്രികളും വിദഗ്ധരുമുള്ളൂ. കേരളത്തിലെ കാര്യമാണെങ്കിൽ വളരെ കഷ്ടമാണ്. 3.5 കോടി ജനസംഖ്യയും ആയിരക്കണക്കിനു സ്പൈനൽ കോഡ് ഇൻജ്വറി വിഗലാംഗരുമുളള ഇവിടെ ഇത്തരം ഒരു സെന്റർ പോലുമില്ല. നമുക്കു ഏറ്റവുമടുത്ത് അത്തരം കേന്ദ്രങ്ങളുള്ളത് ബാംഗ്ലൂരിലെ സെയ്ന്റ് ജോൺസ് ആശുപത്രിയിലും തമിഴ്നാട്ടിലെ വെല്ലൂർ മെഡിക്കൽ ആശുപത്രിയിലും പിന്നെ കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റലിലുമാണ്. തീർച്ചയായും നമുക്കു കേരളത്തിൽ ഇത്തരത്തിലുള്ള ഒന്നിലധികം റിഹാബ് സെന്ററുകൾ ആവശ്യമുണ്ട്. കേരളത്തിലെ ഒരോ ജില്ലയിലേയും പ്രധാനപ്പട്ട സർക്കാർ ആശുപത്രിയിൽ ഇത്തരം സെന്ററുകൾ തുടങ്ങേണ്ടതാണ്. പക്ഷേ ഇൗ രംഗത്തെ വിദഗ്ധരുടെ അഭാവവും മറ്റു പ്രായോഗിക പരിമിതികളും കണക്കിലെടുത്ത് രണ്ടു സെന്ററുകളെങ്കിലും ഇവിടെ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ട്. ഇത്തരം രോഗികൾക്ക് ഏത്തിച്ചേരുന്നത
ിനുള്ള സൗകര്യം കണക്കിലെടുത്ത് തെക്ക് ആലപ്പുഴ മെഡിക്കൽ കോളേജിലും വടക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരെണ്ണം വീതം ആരംഭിക്കണം. ഈ രംഗത്ത് പരിചയം സിദ്ധിച്ച ഡോക്ടമാരുടെയടക്കം വിദഗ്ദരുടെ അഭാവം കേരളത്തിൽ ഒരു പ്രശ്നമാണ്. അതു പരിഹരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പുറത്തു നിന്നു കൊണ്ടു വന്നു ഇവിടെയുള്ള ഡോക്ടർമാരടക്കമുള്ളവർക്കു പരിശീലനം നല്കി ഇത്തരം കേന്ദം നമുക്കു ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇക്കാര്യത്തിൽ അടിയന്തിര പരിഗണന ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണം. ഇൗ രംഗത്ത് ഇങ്ങനെയുള്ള ഒരു കേന്ദ്രം പോലുമില്ലാത്തതിന്റെ കാരണം ഉത്തരവാദപ്പെട്ടവരുടെ ഇടയിൽ ഇക്കാര്യത്തിൽ അവയർനെസ് ഇല്ലാത്തതു കൊണ്ടാണ്. അതിനു മാറ്റമുണ്ടാകണം.
[(അതുകൊണ്ടു തന്നെ നമ്മുടെ കാംപെയ്ന്റെ മുഖ്യാവശ്യങ്ങളി
ലൊന്ന് ഇത്തരം ഒന്നോ രണ്ടോ പുനരധിവാസ കേന്ദ്രങ്ങളായിര
ിക്കണം. )]
മറ്റൊരാവശ്യം പാരാപ്ലീജിക് ആയവർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷനിലെ വർദ്ധനയാണ്. വികലാംഗത്വത്തിന്റെ നിർവ്വചനത്തിൽ വരുന്ന മറ്റു മിക്ക വികലാംഗരിൽ നിന്നും വ്യത്യസ്തമായി ഇവരുടെ തൊഴിൽ ചെയ്തു ജീവിക്കാനുള്ള ശേഷിയും സാധ്യതകളും പരിമിതമാണ്. ഇത്തരക്കാർ മഹാഭൂരിപക്ഷവും തൊഴിൽ ഇല്ലാത്തവരും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. സർക്കാർ നൽകുന്ന തുച്ഛമായ ക്ഷേമ പെൻഷൻ മാത്രമാണ് ഇവരിൽ മിക്കവരുടേയും ഏകവരുമാനം. ഇത്തരക്കാരിൽ ജീവിതത്തിൽ വിജയം കൈവരിച്ചവരുണ്ടെങ്കിലും അവരുടെ എണ്ണം വളരെ പരിമിതമാണ്, മാത്രമല്ല ശാരീരിക പരിമിതികൾ മൂലം അത്തരക്കാരുടെ തന്നെ യഥാർഥ കഴിവിന്റെ ഒരു ചെറു ഭാഗം മാത്രമേ ഉപയോഗിക്കപ്പെടു
ന്നുമുള്ളൂ.
അതിനാൽ സ്പൈനൽ കോഡ് പേഷ്യന്റ്സിന് ക്ഷേമപെൻഷന്റെ കാര്യത്തിലും പ്രത്യേക പരിഗണന നല്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സ്പൈനൽ കോഡ് തകരാർ കൊണ്ടല്ലാതെയും വീൽചെയറിലും കിടക്കയിലുമായി കഴിഞ്ഞു പോകുന്ന എല്ലാവരേയും ഉൾപ്പെടുത്തണം. കാരണം വീൽചെയറിൽ ഇരിക്കുന്ന അവസ്ഥ എന്തു കാരണം മൂലമാണെങ്കിലും ഒരു പോലെയാണ്.
പുരോഗമനോന്മുഖമായ ഒരു സമൂഹത്തിൽ മാനുഷ്യോന്മുഖമായ നയങ്ങൾക്കും പരിപാടികൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ടു തന്നെ സ്പൈനൽ കോഡിനു തകരാർ സംഭവിച്ചു തളർന്നു പോയവർക്കായി ഗവൺമെന്റിനു മുന്നിൽ മറ്റു പല കാര്യങ്ങൾക്കൊപ്
പം രണ്ടു പ്രധാനപ്പെട്ട ആവശ്യങ്ങൾ നമുക്കു മുന്നോട്ടു വയ്ക്കേണ്ടതുണ്ട്.
ആദ്യമായി അവർക്കായി കേരളത്തിൽ റിഹാബിറ്റേഷൻ സെന്ററുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാൻ നടപടികളെടുക്കണം, അതോടൊപ്പം അവരുൾപ്പെടെ വീൽചെയറിലും കിടക്കിയിലുമായി ജീവിതം തള്ളി നിക്കുന്നു
: ഇതിൽ സ്‌പൈനൽ കോഡ് ഇന്ജറി ആണ് എനിക്ക്..
മനസ്സിലാക്കിയെങ്കിൽ വലിയ ഒരു അനുഗ്രഹമായിരുന്നു ,ഈ സമൂഹവും ഞങ്ങളെപ്പോലെ ഉള്ളവരെ മനസ്സിലാക്കുക , ഞങ്ങളെപ്പോലെ ഉള്ളവർ വിഷമങ്ങൾ ഉള്ളിലൊതുക്കി അഭിനയിച്ചു ജീവിക്കുകയാണ് , ഓസ്കാർ അവാർഡ് കിട്ടും ഞങ്ങളുടെ ജീവിതത്തിന്റെ അഭിനയത്തിന് , ഞങ്ങൾ വിഷമിച്ചിരുന്നാൽ വീട്ടുകാർക്കും ഞങ്ങളെ ഇഷ്ട്ടപെടുന്നവർക്കും അതുവലിയ ഒരു വിഷമമാകും ,അതുകൊണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകളെ സഹിച്ചു ജീവിക്കുന്നത് ...ജീവിതം ജീവിച്ചു തീർക്കേണ്ട..
ഇത് ഒകെ ഒരു ലേഖനത്തിനു വേണ്ടി എഴുതിയത് ആണ്
ഞങ്ങളെപ്പോലെ ഉള്ളവരുടെ അവസ്ഥയാണ് ഇതു സർക്കാർ മനുഷ്യത്ത്വപരമായി മനസ്സിലാക്കിയെങ്കിൽ വലിയ ഒരു അനുഗ്രഹമായിരുന്നു ,ഈ സമൂഹവും ഞങ്ങളെപ്പോലെ ഉള്ളവരെ മനസ്സിലാക്കുക , ഞങ്ങളെപ്പോലെ ഉള്ളവർ വിഷമങ്ങൾ ഉള്ളിലൊതുക്കി അഭിനയിച്ചു ജീവിക്കുകയാണ് , ഓസ്കാർ അവാർഡ് കിട്ടും ഞങ്ങളുടെ ജീവിതത്തിന്റെ അഭിനയത്തിന് , ഞങ്ങൾ വിഷമിച്ചിരുന്നാൽ വീട്ടുകാർക്കും ഞങ്ങളെ ഇഷ്ട്ടപെടുന്നവർക്കും അതുവലിയ ഒരു വിഷമമാകും ,അതുകൊണ്ടു ഞങ്ങളുടെ ബുദ്ധിമുട്ടുകളെ സഹിച്ചു ജീവിക്കുന്നത് ...ജീവിതം ജീവിച്ചു തീർക്കേണ്ട ,
നമ്മളെപോലുള്ള ആളുകളെ കാണുമ്പോൾ ഒരു കുഴപ്പവും പറയില്ല .ഒരു കടയുടെ മുന്നിൽ വണ്ടി നിറുത്തി എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഒന്ന് ഇറങ്ങി വന്നുകൂടെ എന്ന് ചോദിക്കും പിന്നെ അവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം.  Jyothish