പാണ്ഡവരുടെ പാപങ്ങള്‍
ധൃതരാഷ്ട്രര്‍ കുന്തി വിദുരര്‍ തുടങ്ങിയ ബന്ധുക്കള്‍ എല്ലാം ഇഹലോക വാസം വെടിഞ്ഞപ്പോള്‍ യുധിഷ്ഠിരന് മഹാ പ്രസ്ഥാനത്തിന് തയ്യാര്‍ ആയി .ഹിമാലയ പര്‍വതം -കൈലാസം നോക്കി വടകോട്ടു യാത്ര ആകണം
കയ്യില്‍ ഒന്നും ഉണ്ടാകരുത്
ഒരുകാരണ വശാലും തിരിഞ്ഞു നോക്കരുത്
മാറി ഉടുക്കാന്‍ വസ്ത്രം ,പായ്,ആഹാരം ഒന്നും കൊണ്ടു പോകാന്‍ പാടില്ല .
പരീക്ഷിത്തിനു ഇനിയും രാജ്യഭാരം എടുക്കുവാന്‍ പ്രായം ആയോ എന്ന സംശയം അര്ജുനനന് പ്രകടിപ്പിച്ചു .മറ്റു എല്ലാവരും അതിനോട് യോജിച്ചു .എന്നാല്‍ അവര്‍ സംസാര വിമുക്തര്‍ ആയില്ല എന്ന് മനസ്സില്‍ ആക്കിയ യുധിഷ്ഠിരന് ഒന്നും പറഞ്ഞില്ല നേരെ വടക്കോട്ട് നടക്കാന്‍ തുടങ്ങി .പൂര്‍ണ മനസ്സോടു കൂടി അല്ലെങ്കിലും എല്ലാവരും യുധിഷ്ഠിരനെ പിന്തുടര്ന്നു.കുറച്ചു നടന്നു കഴിഞ്ഞപ്പോള്‍ പാഞ്ചാലി പറഞ്ഞു ,ഒരു പട്ടി നമ്മെ പിന്തുടരുന്നു .
യുധിഷ്ഠിരന് തിരിഞ്ഞു നോക്കിയില്ല പറഞ്ഞു .ഇത് മഹാ പ്രസ്ഥാന യാത്ര ആണ് .വഴിയില്‍ എന്ത് കണ്ടാലും നിക്കരുത് .വെള്ളം കുടിക്കാന്‍ പോലും നില്‍ക്കരുത് .തിരിഞ്ഞു നോക്കരുത് .നാരായണ നാമം ജപിക്കുക .കൈലാസ ത്തിന്റെ താഴ്വര ആണ് ലക്ഷ്യം .വഴിയില്‍ ആരെങ്കിലും വീണു മരിച്ചാല്‍ അത് ആണ് വിധി .പാപികള്‍ വഴിയില്‍ വീഴും .
പിന്നില്‍ എല്ലാവരും വരി ആയി നീങ്ങി .എന്നാല്‍ പട്ടി എല്ലാവരെയും പിന്നില്‍ ആക്കി യുധിഷ്ടിരന് ഒപ്പം എത്തി .അതെ വേഗത്തില്‍ നടന്നു തുടങ്ങി .
കുറച്ചു ദൂരം പോയപ്പോള്‍ പാഞ്ചാലി തളര്‍ന്നു വീണു .ഭീമന് ചോദിച്ചു .നമുക്ക് കുറച്ചു വെള്ളം കൊണ്ടുത്ത് കൂടെ കൊണ്ടുപോകാം .
യുധിഷ്ഠിരന്-ഭീമാ ,തിരിഞ്ഞു നോക്കരുത് നില്കരുത് .അവളുടെ പാപം അവളെ ലക്ഷ്യ സ്ഥാനത്തിനു അര്‍ഹ ആക്കുന്നില്ല
ഭീമന് -പാഞ്ചാലി എന്ത് പാപം ചെയ്തു ?പതിവ്രത ആയിരുന്നു .നമ്മളെ സ്നേഹിച്ചു ,കടമകള്‍ നിറവേറ്റി.
യു -പാഞ്ചാലി സ്വന്തം സൌന്ദര്യത്തില്‍ ഊറ്റം കൊണ്ടു .അര്‍ജുനനെ ആണ് പ്രിയംകരന്‍ ആയി കണ്ടത് .അര്ജുനന് മാത്രം ആണ് അനുരൂപന്‍ എന്ന് കരുതി .നമ്മളോട് അത് പ്രകടം ആക്കിയിരുന്നില്ല എന്ന് മാത്രം .മനസ്സില്‍ തീരാത്ത പക വെച്ചിരുന്നു .അവളുടെ പ്രതികാര ബുദ്ധി ആണ് യുദ്ധം ഉണ്ടാക്കിയതും വീരന്മാര് മരിക്കാനും ബന്ധുക്കള്‍ ഇല്ലാതെ ആയതിനും കാരണം .
വീണ്ടും കുറച്ചു പോയപ്പോള്‍ ഭീമന് പറഞ്ഞു .ഇതാ സഹദേവന് വീണു കഴിഞ്ഞു .എന്ത് പാപം ആണ് ഈ കൊച്ചനുജന് ചെയ്തത് ?
യു-ഏറ്റവും കൂടുതല്‍ ബുദ്ധിശാലി അവന് ആണ് എന്ന് വിശ്വസിചിരുന്നു .വിവേകി ആണ് എന്ന് അഹങ്കരിച്ചിരുന്നു .അത് ആണ് അവന്റെ പാപം
ഭീമസേനന് മിണ്ടാതെ നടന്നു .കുറെ അധികം പോയപ്പോള്‍ വിളിച്ചു പറഞ്ഞു ,ഇതാ നകുലന് വീണു .അവന് വെറും പാവം ആയിരുന്നു .അവന് എന്തെങ്കിലും പാപം ചെയ്തത് ആയി തോന്നുന്നില്ല
യു-നമ്മള് നാല് പെരെക്കാളും കൃഷ്ണനെക്കാളും രൂപ സൌന്ദര്യം ഉണ്ടെന്നു ഉള്ള ഗര്‍വു മനസ്സില്‍ ഉണ്ടായിരുന്നു .അഹങ്കാരം വച്ച് പുലര്‍ത്തിയ അവന് ലക്ഷ്യ സ്ഥാനത്തിനു അര്‍ഹന്‍ അല്ല .
വീണ്ടും കുറെ ദൂരം പോയപ്പോള്‍ ഭീമന് കരഞ്ഞു കൊണ്ടു പറഞ്ഞു .അര്‍ജുനനും വീണു .വീരനും വിക്രമനും കൃഷ്ണന്റെ സന്തത തോഴനും ഭക്തനും ,പേര് ജപിച്ചാല്‍ തന്നെ ഭയം അകലുന്ന അര്ജുനന് എന്ത് കൊണ്ടു വീണു ?
യു -ലോകത്തിലെ സകല വീരന്മാരെക്കാളും വീരന് ആണ് എന്ന് അഹങ്കരിച്ചു .ഒറ്റദിവസം കൊണ്ടു ഒറ്റയ്ക്ക് കൌരവരെ തോല്പിക്കും ,വിജയം കൈവരിക്കും എന്ന് ശപഥം ചെയ്തു .അത് സാധിച്ചില്ല .പതിനെട്ടു ദിവസം കൊണ്ടു ആണ് യുദ്ധം തീര്‍ന്നത് .വിജയിച്ചു എങ്കിലും നമ്മുടെ പടകള്‍ക്ക് വിജയത്തില്‍ പങ്കു ഉണ്ടെന്നു അന്ഗീകരിച്ചില്ല .സ്വന്തം വീര്യം ആണ് യുദ്ധ വിജയത്തിനു നിദാനം എന്ന് വിചാരിച്ചു .വാസുദേവ കൃഷ്ണന് ആണ് യുദ്ധം ജയിച്ചത് എന്ന് അവന് മനസ്സിലാക്കിയില്ല .അത് ആണ് അവന്റെ പാപം .
പട്ടിയും ഭീമനും അനുഗമിച്ചു യാത്ര തുടര്‍ന്നു .ഭീമന് ക്ഷീണിച്ചു തളര്‍ന്നു .ചോദിച്ചു .വഴിക്ക് വച്ച് വീഴാന്‍ ഞാന്‍ എന്ത് പാപം ആണ് ചെയ്തത് ?
യു -പതിനായിരം ആനകളുടെ ബലം ഉണ്ടെന്നു നീ അഹങ്കരിച്ചു .ഭക്ഷണം എല്ലാവര്ക്കും കൊടുക്കാതെ നീ പലപ്പോഴും ഒറ്റയ്ക്ക് ഭക്ഷിച്ചു .ഞങ്ങള്‍ നാല് പേരും പാഞ്ചാലിയും കാട്ടില്‍ വച്ച് വിശന്നു പട്ടിണി ആയി ഇരുന്നപ്പോള്‍ നീ ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചു .നിന്റെ പാപം ചെറുത് അല്ല .
കൈലാസ പര്‍വത താഴ്വരയില് പട്ടിയും യുധിഷ്ഠിരനും മാത്രം എത്തി .അവിടെ മാനസ സരസ്സിന്റെ തീരത്ത് അല്പ സമയം കിടന്നു .ദേഹി ദേഹം വിട്ടു ,യുധിഷ്ഠിരന് തന്റെ ജഡം താഴെ കിടക്കുന്നത് കണ്ടു .ഈ ജഡത്തിനു വേണ്ടി യുദ്ധം ചെയ്തതില്‍ ദുഖിച്ചു .അപ്പോള്‍ ദേവദൂതന് മാര്‍ പറഞ്ഞു "സ്വര്‍ഗ്ഗ ലോകത്തേക്ക് സ്വാഗതം "
യുധിഷ്ടിരന് പറഞ്ഞു ."ഈ പട്ടി ഒരു പാപവും ചെയ്യാതെ എന്നെ അനുഗമിച്ചു .സഹോദരന്മാരുടെയും ഗുരുക്കന്‍ മാരേയും കൊല്ലിച്ചു ,പാപം ചെയ്ത എന്നെ കാള്‍ ഈ പട്ടിക്കു ആണ് സ്വര്ഗത്തിന് അര്‍ഹത ."
ഈ പട്ടി ഇല്ലാതെ ഞാന്‍ സ്വര്‍ഗത്തേക്ക് ഇല്ല .
ഉടന്‍ പട്ടിയുടെ രൂപം മാറി ധര്മദേവന് അരുള്‍ ചെയ്തു .പട്ടിയുടെ രൂപത്തില്‍ ഞാന്‍ ഒപ്പം ഉണ്ടായിരുന്നു .എന്നെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല .എല്ലാവരെയും വീഴ്ത്തിയത് ഞാന്‍ തന്നെ ,നിന്റെ പാപം ,അര്‍ദ്ധ സത്യം പറഞ്ഞത് നരകത്തില്‍ ഒന്ന് നോക്കിയാല്‍ മാത്രം തീരും .ധര്‍മ്മം ആണ് നിന്നെ സ്വര്ഗത്തിന് അര്‍ഹന്‍ ആക്കിയത് ,സ്വര്‍ഗ്ഗ ലോകത്തേക്ക് ചെല്ലൂ .
യു.ധര്മരാജന് -എനിക്ക് എന്റെ സഹോദരന്മാരെയും കൃഷ്ണയെ യും കൈവിടാന്‍ കഴിയില്ല .അവരും സ്വര്‍ഗത്തില്‍ കാണില്ലേ?
ധര്‍മ ദേവന് -ഇല്ല ,അവര്‍ സ്വര്‍ഗത്തില്‍ ഇപ്പോള്‍ കാണില്ല .അവര്‍ നരകത്തില്‍ ആണ് .അവര്‍ പാപ ഫലങ്ങള്‍ അനുഭവിച്ചു കുറച്ച നാള് കഴിഞ്ഞു സ്വര്‍ഗത്തില്‍ എത്തും .അപ്പോള്‍ കാണാം. Gowindan nampoothiri
മഹാ ഭാരതം