Thursday, September 29, 2016

എല്ലാ മനുഷ്യരിലും ആത്മാവ് നില നില്ക്കുന്നുണ്ട്. അതിനാൽ ആത്മാവിനെ അറിയുക അഥവാ ആത്മ ജ്ഞാനം അനുഭവിക്കുക എല്ലാവരുടെയും ജന്മാവകാശവും ലക്ഷ്യവും ആണ്. എന്നാൽ എല്ലാവര്ക്കും ആ ആനന്ദം അനുഭവ യോഗമാകുന്നില്ല. എന്തോകൊണ്ടാണ് ഈ അനുഭവം ഉണ്ടാകാത്തത്.
ഒരിക്കൽ ബോധി വൃക്ഷ ചുവട്ടിൽ വിശ്രാന്തിയിൽ ഇരുന്ന ശ്രീ ബുദ്ധനെ ഒരാൾ സമീപിച്ചിട്ടു ചോദിച്ചു. അല്ലയോ മഹാത്മാവേ അങ്ങ് കണ്ടെത്തിയ നിർവാണ പദം എല്ലാവര്ക്കും പ്രാപ്തമാണെന്ന് ആണല്ലോ പറയുന്നത്. എന്നാൽ എല്ലാ മനുഷ്യര്ക്കും അത് പ്രാപ്തമാകുന്നില്ലലോ. എന്ത് കൊണ്ടാണത്. ഉടൻ ശ്രീ ബുദ്ധൻ പറഞ്ഞു, ഉത്തരം വളരെ ലളിതമാണ്. താങ്കൾ ഒരു കാര്യം ചെയ്യൂ. താങ്കൾ ഈ ഗ്രാമത്തിലുള്ള എല്ലാ ഭവനങ്ങളിലും പോയി അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്താണെന്നു രേഖപ്പെടുത്തി കൊണ്ടുവരൂ
ആഗതൻ ശ്രീ ബുദ്ധന്റെ ആവശ്യ പ്രകാരം ഗ്രാമത്തിലെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും രേഖപ്പെടുത്തി വാങ്ങി. ശ്രീ ബുദ്ധന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു. താങ്കൾ രേഖപ്പെടുത്തി വാങ്ങിയതിൽ എത്ര പേരാണ് നിർവാണ പദം ആഗ്രഹിച്ചു ലക്‌ഷ്യം വച്ചിരിക്കുന്നത്. ഇത് കേട്ട് ആഗതൻ ആകെ അന്ധാളിച്ചു. താൻ ശ്രീ ബുദ്ധനോട് ചോദിച്ച ചോദ്യത്തിന് താൻ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുന്നു. ആ ഗ്രാമത്തിലെ ഒരാള് പോലും നിർവാണ പദം ആഗ്രഹിച്ചിട്ടില്ല. ഈ വസ്തുത ആഗതൻ ശ്രീ ബുദ്ധനോട് പറഞ്ഞു.
ഇത് കേട്ട് ശ്രീ ബുദ്ധൻ പറഞ്ഞു, നിർവാണ പദം എല്ലാവര്ക്കും പ്രാപ്തമാണ്. എങ്കിലും അങ്ങനെ ഒന്നുള്ള കാര്യം ഇല്ലാത്തതും, അതിനുള്ള ആഗ്രഹമോ ലക്ഷ്യമോ പരിശ്രമമോ ഇല്ലാത്തതുകൊണ്ടും ആണ് എല്ലാവര്ക്കും ഇത് ലഭിക്കാത്തത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ജയിക്കുന്നവന് മാത്രമേ ആത്മ ജ്നാനാനന്ദാനുഭവം ഉണ്ടാവുകയുള്ളൂ. savithripelayath