Wednesday, September 28, 2016


ക്യാമ്പസ്സില്‍ ആദ്യപാദപരീക്ഷകള്‍ നടക്കുന്ന ദിവസങ്ങള്‍.  ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കുട്ടികളുടെ 'സ്റ്റഡി ടൈം' കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പൂര്‍ണ്ണവതി ദാദിയുടെ  മരണവാര്‍ത്ത ഞാനറിഞ്ഞത്. കുറച്ചു ദിവസങ്ങളായി അതു പ്രതീക്ഷിച്ചിരുന്നുവെങ്കിലും,  അവരുടെ അയല്‍പക്കത്തെ രാകേശ് പറഞ്ഞറിയുമ്പോള്‍ കുറച്ചു നേരം എന്തുകൊണ്ടോ, ഞാന്‍ തരിച്ചിരുന്നു പോയി.  ക്വാര്‍ട്ടറില്‍ എത്തി ഭക്ഷണമുണ്ടാക്കി കഴിക്കുമ്പോഴും ഉറക്കം വരാതെ കിടക്കുമ്പോഴുമെല്ലാം ദാദിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.  രണ്ടര മാസം മുന്‍പ് പൂര്‍ണ്ണവതി  യെക്കുറിച്ച് എഴുതിയ ബ്ലോഗ്‌ വീണ്ടും തുറന്നു അര്‍ദ്ധരാത്രിയില്‍ ഞാന്‍ വായിക്കാനിരുന്നു.
http://anilnambudiripad.blogspot.in/2016/07/blog-post.html