ആത്മാവിന്റെ ആന്തര പൂജ
ആന്തര ധ്യാനത്തില്‍ വിഷയീ ഭൂതന് ജീവാത്മാവ് തന്നെ .നില്ക്കുക ,ഇരിക്കുക ,നടക്കുക ,തൊടുക ,ഭുജിക്കുക .....ഇത്യാദി വ്യപരങ്ങളോടു കൂടി ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ജീവനെ ശിവന് ആയി ധ്യാനിക്കുക .ബെഹിര്മുഖ ചിത്ത വൃത്തി പ്രവാഹം ത്തിനു വിഷയമായ ഘതാദിയില് പ്രതി ബിംബിക്കുന്ന ആത്മ ചൈതന്യത്തിന്റെ അനുസന്ധാനം ആകുന്ന സ്നാനത്തില്‍ വിശുദ്ധന് ആയി മന ശക്തിയെ പ്രവര്‍ത്തിപ്പിച്ചു പ്രാണ-അപാന മദ്ധ്യത്തില്‍ ഉദയം ചെയ്തും കണ്ഠം താലു ഇവയുടെ മദ്ധ്യവര്‍ത്തി ആയും ഭ്രൂ മദ്ധ്യത്തില്നാസാഗ്രത്ത്തിലും ഉപാസ്യം ആയും 96 തത്വങ്ങളുടെ അഗ്ര കോടിയില്‍ അഭിലസിച്ചും ഭയ -ദുഖാദികളെ അതിക്രമിച്ചും വിളങ്ങുന ജ്ഞാന വിഗ്രഹത്തെ നിര്‍ഗള ധ്യാന രൂപേണ പൂജിക്കണം .ഹസ്ത -പാദ സര്‍വ അവയവങ്ങളിലും ചൈതന്യം വ്യാപിച് സ്വദേഹത്തില്‍ വര്‍ത്തിക്കുന്ന ചിദാഭാസനെ തന്നെ ദേവന് ആയി ഭാവിച്ചു പുജിക്കനം..
ബാഹ്യ ഇന്ദ്രിയങ്ങളുടെ വിഭിന്ന ശക്തികള്‍ ഭര്‍ത്താവിനെ സേവിക്കുന്ന സ്ത്രീയെ പോലെ സങ്കല്പിക്കനം . മൂന്നു ലോകങ്ങളെയും അറിയിക്കുന്ന മനസ്സ് ദ്വാര പാലകന് ആണ് .ചിന്ത ദ്വാര പാലിക .വസ്തു ജ്ഞാനങ്ങള്‍ ഭൂഷണങ്ങള്‍ .കര്‍മേന്ദ്രിയങ്ങള്‍ വെളിയില്‍ കടക്കുവാന്‍ ഉള്ള വാതിലുകള്‍ .ഇങ്ങനെ "ഞാന്‍ " സര്‍വ പൂജിതന്‍ ആയി അദ്വിതീയം ആയി വിളങ്ങുന്നു .ഈ ആത്മാവ് സംപൂര്ണന് ആയി ,സ്വയം പ്രകാശിച്ചു സര്‍വ പ്രാണികളിലും പ്രകാശിച്ച് നില്ക്കുന്നു .
ആത്മാവിനെ മേല്‍പ്രകാരം ധ്യാനിച്ചാല്‍ /ആന്തരികം ആയി പൂജിച്ചാല്‍ ജീവന് മുക്ത അവസ്ഥയെ പ്രാപിക്കാം
രാമ ഗീത. govindan namboori