ഈ പ്രപഞ്ചം ഈശ്വരനാണ് സൃഷ്ടിച്ചതെങ്കിൽ ഈശ്വരനെ ആര് സൃഷ്ടിച്ചു? എന്ന് സൃഷ്ടിച്ചു? ഈ ചോദ്യങ്ങൾ ചിലരൊക്കെ ഉന്നയിക്കാറുണ്ട്. ഈശ്വരനെ ആരെങ്കിലും സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ആ ഒന്നല്ലെ ഈശ്വരൻ? അയാളെ ആരു സൃഷ്ടിച്ചു എന്ന് ചോദിച്ചാൽ എന്ത് പറയും ? അപ്പോൾ അതായിരിക്കും ഈശ്വരൻ. അതിന് ഉത്തരമായി ഋഷികൾ നമ്മോട് പറഞ്ഞത് ഈശ്വരൻ അജനാണ് എന്നാണ്. ജനിക്കാത്തവൻ എന്നർത്ഥം. ജനിക്കാത്തവനാണെങ്കിൽ അങ്ങിനെ ഒന്നില്ല എന്ന് ചിലർ വിലയിരുത്തി. അങ്ങിനെ നിരീശ്വരവാദം ഉടലെടുത്തു. എന്നാൽ സത്യം എന്താണ്? നമുക്കാ ഒന്ന് പരിശോധിക്കാം.
71ചതുർയുഗം ചേർന്നത് 1 മന്വന്തരം . അങ്ങിനെ യുള്ള 14 മന്വന്തരം ചേർന്നാൽ ഒരു കല്പം. ഒരു കല്പം എന്നാൽ ബ്രഹ്മാവിന്റെ ഒരു പകൽ. പിന്നെ രാത്രി കല്പമാണ്. അപ്പോൾ ബ്രഹ്മാവിന് നിദ്രയാണ്. ആ സമയം പരിപൂർണ്ണ പ്രളയം ആണ്. അപ്പോൾ ഈ പ്രപഞ്ചത്തിൽ മാത്രമല്ല ഈ ബ്രഹ്മാണ്ഡത്തിൽ തന്നെ ഒന്നും ഉണ്ടാകില്ല. എല്ലാം ആ പരാശക്തിയിൽ അഥവാ ബ്രഹ്മത്തിൽ ലയിച്ചു പോകും. കാലവും കൂടി ലയിക്കും. നിശ്ചലം .പതിനാല് ലോകവും അതിനുമുകളിലുള്ള വൈകുണ്ഠവും ചേർന്നതാണ് ഒരു ബ്രഹ്മാണ്ഡം. അങ്ങിനെ അനേകം ബ്രഹ്മാണ്ഡങ്ങൾ ഉണ്ടത്രേ! ഓരോ ബ്രഹ്മാണ്ഡത്തിനും ത്രിമൂർത്തികൾ വേറെ വേറെ ഉണ്ട്.
കാലവും കൂടി പ്രളയത്തിൽ ലയിച്ചാൽ പിന്നെങ്ങിനെ എന്ന്? എന്നുള്ളതിന് ഉത്തരം ലഭിക്കും? അടുത്ത പകൽ കല്പത്തിൽ ആദ്യം മുതൽ ഒന്ന് എന്നു തുടങ്ങണം. അതിന് മുമ്പുള്ള പകൽകല്പം വിസ്മൃതിയിലാണ്ടു പോയി. അതിനെ പ്പറ്റി ഒരന്വേഷണം നടത്തിയാൽ യാതൊരു ഫലവും ഇല്ല. എന്നാൽ എന്നുമുതലാണ് ഈ സൃഷ്ടി തുടങ്ങിയത്? എന്നുള്ളതിന് ചെറിയോരു സൂചനയുണ്ട്. ബ്രഹ്മാവിന് 50 വയസ്സ് കഴിഞ്ഞു. 51 ആം വയസ്സിലേക്ക് കടക്കുന്ന ആദ്യദിവസം പകൽ ആണ് ഇപ്പോൾ. 1 പകൽകല്പവും 1 രാത്രികൽപ്പവും ചേർന്നാൽ 1 ബ്രഹ്മ ദിവസം അങ്ങിനെ 30 ബ്രഹ്മ ദിവസം ചേർന്നാൽ ഒരു ബ്രഹ്മ മാസം അങ്ങിനെ 12 ബ്രഹ്മമാസം ചേർന്നാൽ 1 ബ്രഹ്മ വർഷം. അങ്ങിനെ 50 ബ്രഹ്മ വർഷം കൾിഞ്ഞു. 51 ആം വയസ്സിലെ ആദ്യ പകൽ. 14 മന്വന്തരത്തിൽ 6 മന്വന്തരരം കഴിഞ്ഞു 7-ആം മന്വന്തരത്തിൽ 27 ചതുർയുഗം കഴിഞ്ഞു 28-ആം ചതുർയുഗത്തിൽ കലിയുഗം 5000 വർഷം പിന്നിട്ട് നിൽക്കുകയാണിപ്പോൾ അപ്പോൾ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ട ആ ദിവസമാണ് ഈശ്വരസാന്നിദ്ധ്യം നാം ഋഷികളിലൂടെ അറിയുന്നത്. യാഥാർത്ഥ്യം ഈശ്വരനേ അറിയു. നമുക്ക് അറിയണമെങ്കിൽ മോക്ഷം നേടണം ആ പരബ്രഹ്മത്തിൽ ലയിക്കണം പരബ്രഹ്മത്തിൽ ലയിച്ചാൽ പിന്നെ നമുക്ക് എന്ന് പറയാൻ പറ്റില്ലോ! അതല്ലാതെ വേറെ വഴിയില്ല. ചിന്തിക്കുക