എന്താണ് ജനനം ? എന്താണ് മരണം ? എന്താണ് പുനര്‍ജ്ജന്മം ?
യുക്തിപരമായി ചിന്തിച്ചു നോക്കിയാല്‍ ഇവിടെ ആരും തന്നെ ജനിക്കുന്നുമില്ല ; മരിക്കുന്നുമില്ല. ഇവിടെ ഇന്ന് നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതും ആയി എന്തെല്ലാം ഉണ്ടോ ; അവയെല്ലാം തന്നെ കാലാ കാലങ്ങള്‍ ആയി ഇവിടെ ഉള്ളത് തന്നെയാണ്. പക്ഷെ ഇന്ന് കാണുന്ന രൂപത്തില്‍ ആയിരുന്നില്ല എന്ന് മാത്രം.
അപ്പോള്‍ പിന്നെ എന്താണ് ജനനവും മരണവും..? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുന്നത് ആണോ ജനനം ? ഒരിക്കലുമല്ല. കാരണം അതിനു മുന്‍പേ നാം അവിടെ ഉണ്ടായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനു മുന്‍പ് അച്ഛന്റെ ശരീരത്തില്‍ ബീജമായി ഉണ്ടായിരുന്നു. അച്ഛന്‍ കഴിച്ച അന്നം ആണ് ബീജമായി ഭവിച്ചത്. അതുകൊണ്ട് അതിനു മുന്‍പ് അന്നത്തില്‍ ഉണ്ടായിരുന്നു. പ്രകൃതിയിലെ മൂലകങ്ങള്‍ ആണ് അന്നം ആയി മാറിയത് അതുകൊണ്ട് മൂലകങ്ങളില്‍ ഉണ്ടായിരുന്നു.
ഇനി മരിച്ചാല്‍ ഈ ശരീരവും വാസനകളും വ്യത്യസ്ത മൂലകങ്ങള്‍ ആയി വീണ്ടും പരിണമിക്കുന്നു. ഇവിടെ ആര് ജനിച്ചു ? ആര് മരിച്ചു ?
മൂലകം മരിച്ചു ; അന്നം ജനിച്ചു ; അന്നം മരിച്ചു ; ബീജം ജനിച്ചു ; ബീജം മരിച്ചു ; കുഞ്ഞു ജനിച്ചു ; കുഞ്ഞു മരിച്ചു ; ബാല്യം ജനിച്ചു ; ബാല്യം മരിച്ചു ; യൌവനം ജനിച്ചു ; യൌവനം മരിച്ചു ; വാര്‍ധക്യം ജനിച്ചു ; വാര്‍ധക്യം മരിച്ചു ; വീണ്ടും മൂലകം ജനിച്ചു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജനനവും മരണവും വെറും രൂപ മാറ്റം മാത്രം ആയിരുന്നു ; ഒന്ന് മറ്റൊന്നായി പരിണമിക്കുന്നു. അതൊരു ചക്രം ആയി അങ്ങിനെ തുടരുന്നു.
പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന് ശ്രീ ശങ്കരാചാര്യരും