Friday, April 07, 2017

ഭൂവവകാശ നിയമം. കൊയ്യുന്നവന് തന്നെ ഭൂമി സ്വന്തമാകും എന്ന നില വന്നതോടെ, ഇന്നലെ വരെ ആഡ്യന്മാരായിരുന്ന പല നമ്പൂതിരിമാരും, നായന്മാരും ഒറ്റ ദിവസം കൊണ്ട് നിര്ധ്നരായി.

മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യേണ്ടി വരുന്നതിലുള്ള അഭിമാനഭംഗമോര്‍ത്ത് അവരില്‍ പലരും ആത്മഹത്യ ചെയ്തു. ചിലര്‍ അഭിമാനം രക്ഷിക്കാന്‍ മതം മാറി. എന്നാല്‍ കൊയ്ത ഭൂമി ചുളുവില്‍ കൈയ്യില്‍ കിട്ടിയ അന്യ മതസ്ഥരും, ജാതിക്കാരുമൊക്കെ അന്ന് ആനന്ദിക്കുക മാത്രമല്ല. ഇന്നും ഗവണ്മെന്‍റിന്‍റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതേ സമയം നിര്‍ധനരാക്കപ്പെട്ട മേല്‍ജാതി തലമുറകള്‍ ഇന്നും വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ കഷിടപ്പെടുന്നു. എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു നിര്‍ധന ബ്രാഹ്മണകുടുംബത്തിലെ സുഹൃത്ത് ഇതിന് തെളിവാണ്.
നിങ്ങളൊക്കെ കരുതും പോലെ ഗുരുവായൂരും, ശബരിമലയും മാത്രമല്ല ക്ഷേത്രങ്ങള്‍. ഒരു നേരത്തെ തിരി കത്തിക്കാനുള്ള വക പോലുമില്ലാത്ത എത്രയോ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ പഴമയാര്‍ന്നവയും സംരക്ഷിക്കപ്പെടേണ്ടവയുമാണ്. ഇവിടെയൊക്കെ കിട്ടുന്ന ദക്ഷിണയെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന നമ്പൂതിരി കുടുംബങ്ങളുണ്ട്. നിങ്ങളുടെ ദക്ഷിണ ഇനിമുതല്‍ ഇവര്‍ക്ക് വേണ്ടിയുള്ളതാവട്ടെ.
ഇവിടെ ഒരു വിവേകാനന്ദ വചനം ഓര്‍ത്തു പോകുന്നു. "നിങ്ങളുടെ നാട്ടില്‍ സമത്വം വേണമെന്നുണ്ടെങ്കില്‍ താഴേക്കിടയിലുള്ളവനെ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഉയര്‍ന്നവനെ താഴേക്ക് വലിച്ച് താഴ്ത്തുകയല്ല."
സുഹൃത്തുക്കളേ നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അവയുടെ നല്ല നടത്തിപ്പിനു വേണ്ട ധനസഹായങ്ങളും നാം തന്നെ നല്‍കണം. എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്.

ക്ഷേത്രങ്ങളെ വഴിപാടു കേന്ദ്രങ്ങളെന്നതിനുപരി ആത്മീയവിദ്യാലയങ്ങളാക്കണം. നമ്മുടെ ആത്മീയ ഗ്രന്ഥങ്ങള്‍ അവിടെ പഠിപ്പിക്കണം. വരും തലമുറകള്‍ക്ക് ക്ഷേത്രമെന്തെന്ന് മനസ്സിലാക്കി കൊടുക്കണം. ക്ഷേത്രങ്ങളേയും, ദൈവത്തേയും പുച്ഛിച്ചു തള്ളിക്കൊണ്ട് ചില ആധുനിക ആത്മീയവാദികള്‍ തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ പറയുന്ന അസഭ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കരുത്.
തന്‍റെ കൂട്ടര്‍ക്ക് ക്ഷേത്രം വേണമെന്നു പറഞ്ഞപ്പോള്‍ ഈഴവ ശിവന്‍റെ ക്ഷേത്രം പണിതു കൊടുത്ത നാരായണഗുരുവിനെ ഓര്‍ക്കുക. ക്ഷേത്രങ്ങള്‍ ഏറ്റവും വലിയ ആത്മീയ തത്വത്തിലേക്ക് നിങ്ങളെ എത്തിക്കും.
"ക്ഷേത്രത്തിലില്ല പരമേശ്വരമൂര്‍ത്തി ഗാത്രക്ഷേത്രത്തിലുണ്ട് ലവലേശമില്ല പാപം"

ഈ സത്യം അറിഞ്ഞു കഴിയുമ്പോള്‍ വീണ്ടും ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്ന് പറയരുത്. കാരണം നിങ്ങളെ ഈ അറിവിലേക്കെത്തിച്ചത് ഈ ക്ഷേത്രങ്ങളാണ് മറക്കരുത്.

ഞാന്‍ വീണ്ടും പറയട്ടെ, നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്. (source. FB)

No comments:

Post a Comment