അഖില കേരള തന്ത്രി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സഹവാസക്യാമ്പും പൂജാപരിചയ ശിബിരവും സംഘടിപ്പിക്കുന്നു. മെയ് 11മുതൽ 18 വരെ കണ്ണൂർ കക്കാടുള്ള തന്ത്രി സമാജം ഉത്തരമേഖലാ ആസ്ഥാനമായ ആചാര്യമന്ദിരത്തിൽ വച്ചാണു സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നത്. അപചയത്തിലേക്ക് കുതിക്കുന്ന നവ നമ്പൂതിരി സംസ്കാരത്തിന്റെ ഈ കാലത്ത് നമ്പൂതിരി സ്വത്വവും ബ്രാഹ്മണാചാരവും പുതു തലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണു തന്ത്രി സമാജം പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളെ ബ്രാഹ്മണ സംസ്കാരത്തിലേക്ക് എത്തിക്കൂകയും, നിത്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തരാക്കുകയും ഒപ്പം പൂജാദികൾ കഴിക്കുന്നതിനു പ്രാപ്തരാക്കുകയും, പുണ്യാഹം, സൂക്തങ്ങൾ എന്നിവ പഠിക്കുവാനും ഉതകുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം വേദങ്ങൾ, യോഗ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഇതര ഭാരതീയ ശാസ്ത്രങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ പ്രഗദ്ഭ തന്ത്രി വര്യന്മാരും, പ്രശസ്ത പണ്ഡിതന്മാരും, അദ്ധ്യാപകരും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. 10നും 16നും മദ്ധ്യേ പ്രായമുള്ള ഉപനയനം കഴിഞ്ഞ കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണു അഡ്മിഷൻ. താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ (കോഴിക്കോട് ജില്ല 9496342087), (കണ്ണൂർ ജില്ല 9544075519), (കാസർക്കോട് ജില്ല 9447449720). റജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതാണു. താൽപ്പര്യമുള്ളവർ മെയ് 1നു മുമ്പ് റജിസ്റ്റർ ചെയ്യേണ്ടതാണു.