മനുഷ്യ ജീവിതം ആരംഭിക്കുന്നത് പൂര്‍ണതയില്‍ അല്ല. തുടര്‍ ജീവിതത്തിലെ നിരന്തരമായ അന്വേഷണങ്ങള്‍, നിരീക്ഷണങ്ങള്‍,പഠനങ്ങള്‍,അനുഭവങ്ങള്‍ ഇവയിലൂടെ സത്യം കണ്ടെത്തുകയും തെറ്റായ കാഴ്ചപ്പാടുകളും ധാരണകളും തിരുത്തി നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നതാണു മനുഷ്യന് വളര്‍ച്ചയും വ്യക്തിത്വവും നല്‍കുന്നത്. ശരി തിരിച്ചറിഞ്ഞിട്ടും മുന്‍കാല ധാരണകളോടു വിട പറയാന്‍ മടിക്കുന്നത് ഭീരുത്വവും പലപ്പോഴും കാപട്യവും ആണ്............... വായിക്കൂ ...... മനുഷ്യ ജീവിതം വളരെയേറെ ദൂരുഹത നിറഞ്ഞതാണു അതിനെ അതി ജീവിക്കാന് കഴിയുന്നവരാണ് യഥാര്ത്ഥത്തില് ജീവിതത്തില് വിജയിക്കുന്നതു.
പല സന്ദര്ഭത്തിലും പകച്ച മനസ്സോടെയും,വിറങ്ങലിച്ച ഭാവത്തോടെയും നില്ക്കേണ്ടി വരും.രോഗം മനുഷ്യനെ കടന്നാക്രമിക്കുമ്പോ .... നാം അതു വരെ നേടിയ സമ്പത്തും,സൌന്ദര്യവും,ഞാനെന്ന ഭാവവും നമ്മളെ നോക്കി കൊഞ്ഞനം കുത്തും....
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെയും, സമാധാനത്തോടെയും കഴിയുന്നവര് എത്ര പുണ്യം ചെയ്യതവര്.
ഈ മായലോകത്തിന്റെ തീരശീല നീക്കി പുറത്തു വരുന്നതു വളരെ കുറച്ച് പേര് മാത്രം.
ആത്മാവിനു ധരിക്കാനുള്ള ഒരു വസ്ത്രം മാത്രം ശരീരം. അതു മുഷിയുമ്പോ ശരീരം ഉപേക്ഷിച്ചു മറ്റൊന്നു തിരഞ്ഞെടുക്കുന്നു.
ജീവിച്ചിരിക്കുമ്പോ കുറച്ചു നന്മ ചെയ്യാനും നമുക്കു ശ്രമിക്കാം.അല്ലേ കൂട്ടുകാരെ.
ഒഴുകാതെ നാറുന്ന ഒാടപോലെയാകാതെ ഒഴുകുന്ന നദി പോലെയാകണം മനുഷ്യ ജീവിതം. അവനവന്റെ പരിസരങ്ങളിലേക്ക് തുറന്നു വച്ച കണ്ണുകളാണ് പ്രകാശിക്കുന്നത്. പുറത്തേക്കു നോക്കാത്തവരേക്കാള്‍ കാഴ്ചയുള്ളത് അന്ധര്‍ക്കാണ്. മനുഷ്യര്‍ സ്വന്തം ജീവിതത്തിലെ വൈകാരികതയിലേക്ക് ഒതുങ്ങുകയാണ്. എല്ലാവരും അവനവനിലേക്കു ചുരുങ്ങുന്നതാണ് ഇപ്പോഴത്തെ സാമൂഹിക പ്രശ്നങ്ങള്‍ക്കു കാരണം. മറ്റുള്ളവരുടെ സങ്കടം കേള്‍ക്കാനും അവരെ സ്പര്‍ശിക്കാനും കഴിയുന്നവരിലാണ് നന്‍മയുളളത്. രോഗം, വാര്‍ദ്ധക്യം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്തവര്‍ ആര്‍ക്കും സുരക്ഷിതത്വം നല്‍കുന്നില്ല. മിഴികളുയര്‍ത്തി മറ്റുള്ളവരിലേക്കു നോക്കാനാണ് മതാചാര്യന്‍മാര്‍ നമ്മോടു പറഞ്ഞിട്ടുളളത്. കരുണയുടെ വാക്കുകളുമുയരണം. ഒാരോരുത്തര്‍ക്കും ലഭിച്ച ഇടങ്ങളെ കൂടുതല്‍ ഭേദപ്പെട്ട നിലയിലെത്തിക്കാനാണ് ശ്രമിക്കേണ്ടത് .
No comments:
Post a Comment