Sunday, May 07, 2017

എന്താണ് ഹിന്ദു ധർമ്മവും,അഥവാ സനാതന ധർമ്മവും,മറ്റു മതങ്ങളും അഥവാ. "അഭിപ്രായങ്ങളും, തമ്മിൽ ഉള്ള വ്യത്യാസം!?
ഈ പ്രപഞ്ച നിർമ്മിതിക്കു പിന്നിൽഒരു "ശക്തി' അഥവാ ഒരു ഊർജം ഉണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു, അതൊരു. ,"ബോധം ഉള്ള. ഊർജം ആണെന്നും. അഥവാ സ്വയം അറിയുന്ന "ശക്തി ആണെന്നും ഉള്ള. കാര്ര്യത്തിൽ എല്ലാ മതങ്ങളും ഏക അഭിപ്രായക്കാരാണ് .
ആ ശക്തിയെ അഥവാ. ഊർജ്ജത്തെ !? ഊർജം തന്നെ ആണല്ലോ , ശക്തി!!.
ആ ശക്തിയെ ആണ് "ദൈവം എന്ന് നാം വിളിക്കുന്നതും
ഈ ശക്തിയാകട്ടെ , പഞ്ചഭൂത നിർമിതങ്ങൾ ആയ നമ്മുടെ "പഞ്ച ഇന്ദ്രിയങ്ങൾക് "ഗോചരം അല്ല എന്നതും ഒരു സത്യം ആണ്.
എന്നാൽ ആ ശക്തി ഈ പ്രപഞ്ചത്തിൽ ഓരോ മൈക്രോ സെക്കണ്ടിലും പ്രപഞ്ചത്തിന്റ ഓരോ ചലനത്തിലും, ചലനത്തിനുംകാരണം ആയി സ്വയം "പ്രപഞ്ച നിയമം ആയി ഈ നശ്വര പ്രപഞ്ചത്തിന് (പഞ്ച ഭൂത നിർമിതം ആയ ) കാരണം ആയി ഈ പ്രപഞ്ചത്തിൽ കൂടി_ നിലകൊള്ളുന്നു. എന്നതാണ്. "സനാതന ധർമ്മ വീക്ഷണം.!!👍"പ്രപഞ്ച നിയമ വ്യവസ്ഥയെന്നവണ്ണം! ഈ വ്യവസ്ഥ തെറ്റിക്കുന്നവൻ അധർമ്മ പാതയിൽ ഗമിക്കുന്നു .എന്ന് വിവക്ഷ.
എങ്ങിനെ എന്നാൽ
നമ്മുടെ. ശരീരം ആകുന്ന "പഞ്ച ഭൂത നിർമിത്തം ആയ ഈ "ശരീരം എങ്ങിനെ "ചേതനയോടെ നിലനിൽക്കുന്നു എന്ന്, നാം ഉദാഹരണ സഹിതം. കാണുന്നുവോ, അതുപോലെ പ്രപഞ്ചവും നമ്മെ പോലെ ചലിച്ചു കൊണ്ട് സ്വ ധർമ്മത്തിൽ ചരിക്കുന്നു!! അതിനു കാരണം ആയ "ചേതന" അഥവാ 'ബോധ തലം" നമ്മുടെ ശരീരത്തിൽ "ജീവൻ" എന്ന പ്രതിഭാസം ആയി നിലകൊള്ളുന്നു എന്നപോലെ, പ്രപഞ്ചത്തിലും ഇതേ പ്രതിഭാസം നിലനിൽക്കുന്നു. എന്ന് വേദങ്ങൾ പറയുന്നു.
"യദാ പിണ്ഡ തഥാ ബ്രഹ്മാൻഡേ_
യദാ ബ്രഹ്മാൻഡേ ,തദാ പിണ്ഡ" = യജുര് വേദം.== . "ഒരേ ഒരു പിണ്ഡത്തിൽ നിന്നാണ്. ബ്രഹ്മത്തിലെ എല്ലാം നിർമ്മിക്ക പെട്ടിട്ടുള്ളത്".
"അനോരണീയൻ മഹിതോമഹീയാൻ, ആത്മസ്സ്യാ ജൻതോർ നിഹിതോ ഗുഹായം" അർഥം= സൂക്ഷ്മത്തിൽ വെച്ച് സൂക്ഷ്മവും, പരമാണുക്കളിൽ വെച്ച് പരമാണുവും വലിയവയിൽ വെച്ച് ഏറ്റവും വലുതും ആയ. "ആത്മാവ്"ജീവജാലങ്ങളിൽ അവയുടെ. ഹൃദയ ഗുഹയിൽ വസിക്കുന്നു."

..നമ്മുടെ ശരീരത്തിൽ എങ്ങിനെ 'ആത്മ സ്വരൂപം ആയി __ആ ബോധ തലം നിലനിൽക്കുന്നുവോ, ?? ആ ആത്മ ചേതന " വിട്ട് അകലുമ്പോൾ എങ്ങിനെ നമ്മുടെ ശരീരം ചലനമറ്റു. നിലം പതിക്കുന്നുവോ, അതുപോലെ , ഈ പ്രപഞ്ചവും ഇല്ലാതെ ആകും,എന്നാൽ ഈ സമയത്തും പ്രസ്തുത. "പ്രപഞ്ച ചേതന " ഒന്നിനും ഭേദിക്കാൻ ആകാതെ. "സ്വയം സമ്പൂർണം ആയി നിലകൊള്ളുകയും. ചെയ്യും ഇതാണ്. ഭാരതീയം ആയ "ഈശ്വരൻ"എന്ന കാഴ്ചപ്പാട്.
ഇതനിസരിച്ചു ഈ പ്രപഞ്ചത്തെ. നമ്മുടെ ശരീരം പോലെ ദൈവത്തിന്റെ ശരീരം ആയി കാണേണ്ടതുണ്ട്!!. കാരണം, നമ്മുടെ ശരീരവും ഈ പ്രപഞ്ചവും., നശ്വരം ആണ്.??!! പ്രപഞ്ചം എന്നാൽ പഞ്ചികൃതം ആയതു.? അർഥം __ പഞ്ച ഭൂതങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടി യോജിപ്പിക്ക പെട്ടത് എന്നർത്ഥം!!.
പഞ്ച ഭൂതങ്ങൾ എന്നത് "ബ്രഹ്മത്തിന്റെ കാണുന്ന ഭാവങ്ങൾ മാത്രം,എന്നതാണ് വസ്തുത.
ഈ, ഒരു. ദർശനത്തിന്റെ മികവ് എന്താണ്. എന്നത്, ചിന്തിച്ചിട്ടുണ്ടോ?
അത് ഇതാണ്. ഈ പ്രപഞ്ചത്തിലെ ഓരോ ജീവനുള്ളതും ഇല്ലാത്തതും.ആയതെന്നു നാം കരുതുന്ന, എല്ലാത്തിനെയും നമ്മുടെ "ശരീര അവയവങ്ങൾ കണക്കെ, സംരക്ഷിക്കാൻ നമുക്ക് പ്രേരണ ലഭിക്കുന്നു, ഈ കാഴ്ചപ്പാട് ഒന്ന് കൊണ്ട്. മാത്രം ആണ് , "വാസുദൈവ കുടുംബകം"എന്ന് "ഭാരതീയനു ലോകത്തെ കാണുവാൻ ആകുന്നതും ,
,"നദികളും പുഴകളും. വൃക്ഷങ്ങളും പൂക്കളും പുഴുക്കളും ,സംരക്ഷിക്കപ്പെടേണ്ടവിധം , ആരാധ്യ വസ്തുക്കൾ ആകുന്നതും.?എപ്രകാരം നമ്മുടെ ശരീരം നാം സംരക്ഷിക്കുന്നുവോ അതുപോലെ!!? നാം ഈ "പ്രപഞ്ചത്തെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ഇത് മാത്രം ആണ്, ലോക നന്മക്കും നാളെയുടെ, നമ്മുടെ, പ്രപഞ്ചത്തിന്റെ സംരക്ഷണത്തിന് ഉതകുന്ന "ദർശനവും.!!
മറ്റു സെമിറ്റിക് മത, അഭിപ്രായങ്ങളിൽ ദൈവം എന്നത് ഒരു സ്ഥാപനംആയി കാണുന്നു. അത് പ്രപഞ്ചത്തിന് അതീതംആണെന്ന വസ്തുത ഒഴിച്ചാൽ ,അതിനു പ്രപഞ്ചത്തിലെ പ്രവർത്തനത്തിൽ വെറും" വിഹഗ വീക്ഷണം"മാത്രമേ ഉളളൂഎന്നും ഇവർ വാദിക്കുന്നു. ഇത് തികച്ചും അശാസ്ത്രീയവും അബദ്ധവും ആണ്. "പ്രപഞ്ചം എന്നത് ഒരു "ഭോഗ വസ്തു ആയി മാത്രമേ "പാശ്ചാത്യ മത സംഹിതകൾ കാണുന്നുള്ളു .അതിനാൽ തന്നെ അതിനോട് അവർക്കു പ്രേത്യേകിച്ചു ഒരു "മമതക്കും അവകാശം ഇല്ല.

എന്നാൽ സനാതന വീക്ഷണത്തിൽ ഓരോ അറ്റോമിക് കണത്തിലെയും.ഇലേക്ട്രോൺ. പ്രോട്രോൺ കൾക്കും കാരണം ആയി അവക്ക് ഊർജം നൽകുന്ന പ്രഭവ കേന്ദ്രം ആയി പ്രപഞ്ചത്തിലെ ഓരോ കണത്തിലും അതിന്റെ ചലന ശേഷി ആയി ഈ "ദൈവ കണം"നിലകൊള്ളുന്നു. എന്നതാണ്, വസ്തുത.
ഇത് തന്നെയാണ്. "ഭഗവദ് ഗീതയിൽ. ",വിശ്വരൂപ ദർശനത്തിൽ " ഭഗവൻ. നമ്മോട്. പറയുന്നതും.
"കാലോ~സ്മിൻ ലോക ക്ഷയകൃത് ,പ്രവൃദ്ധോ ലോകാൻ ,സമഹാർത്തുമിഹ പ്രവൃത്ത:
ഋതെ ~പി ത്വം,ന ഭവിഷ്യന്തി സർവെ _
യെ ~വസ്ഥിത: പ്രത്യ നികേഷു യോധ:." == ലോകത്തെ. ക്ഷയിപ്പിക്കുന്ന ശക്തിമത്തായ "കാലം"ആണ്. "ഞാൻ"! 
Murali dharan

No comments:

Post a Comment