Tuesday, June 20, 2017

*ഗര്‍ഭിണിയുടെ മനോവികാസത്തിന്

*ഗര്‍ഭിണിയുടെ മനോവികാസത്തിന് സീമന്തം*
ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസകരമായ വളര്‍ച്ചയ്ക്കും വേണ്ടിയാണ് സീമന്തം.
പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്.
സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.
കറുത്തപക്ഷവും ചിങ്ങം വൃശ്ചികം രാശികളും സീമന്തത്തിനു വര്‍ജ്ജിക്കേണ്ടതാണ്. അഷ്ടമം ശുദ്ധമായിരിക്കുന്നതാണ് ഉത്തമം. മറ്റുവഴികളില്ല എങ്കില്‍, ചതുര്‍ത്ഥി, ചതുര്‍ദ്ദശി പക്കങ്ങളിലും സീമന്തം നടത്താറുണ്ട്. ചിലര്‍ ചൊവ്വ, ശനി ദിവസങ്ങളിലും സീമന്തം നടത്താറുണ്ട്. സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. *ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്*.
കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്. *സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം*.
യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. *പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും*. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം.
ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.
1. *വളയിടല്‍ ചടങ്ങ്‌*
''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്തത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌‌ ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദപ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.
2. *പ്രസവ സ്ഥലം*
വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശിക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായിക്കും.
3.*യാത്ര സമയം*
ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞെടുക്കുന്നത്‌ അഞ്ചാം മാസമോ ഒമ്പതാം മാസമോ ആണ്‌. ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. അതുപോലെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ പ്രസവം കഴിഞ്ഞ്‌ മൂന്നാം മാസത്തിലാണ്‌. പ്രസവം കഴിഞ്ഞുടന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌.
4.*സംഗീതം കേള്‍ക്കുക*
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭസ്ഥ ശിശുക്കളുടെ ശ്രവണ ശക്തി കൂട്ടാനും ഇത്‌ സഹായിക്കും. സമ്മര്‍ദ്ദം കൂടുതലുള്ള സ്‌ത്രീകള്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാനും നേരത്തെ പ്രസവിക്കാനും സാധ്യത ഉണ്ട്‌.
5.*പ്രത്യേക ഭക്ഷണക്രമം*
ഗര്‍ഭിണികളുടെ ഭക്ഷണക്രമം എല്ലാം പോഷകങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ സവിശേഷമായിരിക്കണം. വളകള്‍ ഇട്ടാല്‍ മാത്രമല്ല സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പ്രസവം എളുപ്പമാക്കാം. എല്ലാ സ്‌ത്രീകളും ഗര്‍ഭ കാലത്ത്‌ സവിശേഷമായ ഭക്ഷണക്രമം പിന്തുടരുന്നത്‌ നല്ലതാണ്‌ .
6. *നെയ്യ്‌ ഉപയോഗിക്കുക*
ഇന്ത്യന്‍ ആചാര പ്രകാരം ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ ഏഴാം മാസത്തില്‍ പോകുമ്പോള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും നെയ്യ്‌ കൈയ്യില്‍ കരുതാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ നെയ്യ്‌ കഴിക്കുന്നത്‌ പേശികളുടെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ വശം. പ്രസവം എളുപ്പമാക്കാനുള്ള പ്രധാന വഴികളിലൊന്നാണിത്‌.
**കടപ്പാട്  ഗുരുപരമ്പരയോട്**...biju

No comments:

Post a Comment