Wednesday, July 12, 2017

കാർമുകിൽവർണ്ണനു മുന്നിൽ എരിയുമൊരു കർപ്പൂരമായെങ്കിൽ
കണ്ണാ എൻ മനം നിൻ പ്രേമത്താൽ നിറയുമൊരു ദീപമായെങ്കിൽ...
കണ്ണനു മുന്നിൽ എരിയുമൊരു നെയ്യ് വിളക്കാണെൻറെ മനം
ദുഃഖത്തിൻ നെയ്യാൽ എരിയുമൊരു ദീപമാണെൻ മനം..
ജീവിതസുഖങ്ങൾ തൻ നവനീതമാണെൻ കണ്ണനു ഞാൻ നല്കും നൈവേദ്യം..
കണ്ണൻറെ തിരുമാറിൽ അണിയിക്കും ഞാനൊരു വനമാല
എൻറെ പ്രണയപുഷ്പങ്ങൾ കോർത്തൊരു വനമാല .
കതോർത്തിരിക്കും ഞാനാ വേണുനാദം കേട്ടീടാൻ..
കാർവർണ്ണനെനിക്കായിമീട്ടുമാ
പ്രണയഗാനം കേട്ടീടാൻ...
ഞാൻ ചാർത്തിയ വനമാലയണിഞ്ഞ് പുഞ്ചിരി തൂകുമാ മുഖാരവിന്ദമൊന്നു കാണാനായി കാത്തിരിക്കും ഞാൻ...
അഞ്ജനമെഴുതിയ താമരനയനങ്ങളിലിളകുമാ കാരുണ്യം കണ്ടു കണ്ടു ഞാനിരിക്കും..
കാണുന്നില്ല നിന്നെ ഞാനെന്ന് ഭാവിച്ച് കളള പുഞ്ചിരി പൊഴിക്കുമാ മുഖാരവിന്ദം നോക്കി ഞാനിരിക്കും..
എല്ലാമറിയുന്നു നീയെന്നനിക്കറിയാം കണ്ണാ. .
എന്നിട്ടുമെന്തിനാണ് ഈ കളളനോട്ടം..
ഞാനൊന്നുമറിഞ്ഞില്ലെന്ന കളളനോട്ടം...FACEBOOK

No comments:

Post a Comment