ബ്രഹ്മാവിന്റെ ഒരു പകല്‍ 432 കോടി മനുഷ്യവര്‍ഷം ആകുന്നു. ഇതിന് ഒരു കല്‍പകാലം എന്നുപറയുന്നു. ഒരു കല്‍പത്തില്‍ 14 മനുക്കളുടെ ഭരണം നടക്കുന്നു. അതായത് 100 ചതുര്‍യുഗത്തില്‍ 14 മനുക്കള്‍ ഭരിക്കുന്നു. ഓരോ മന്വന്തരത്തിലും ഓരോ ഇന്ദ്രന്മാരും ഓരോ സപ്തര്‍ഷികളും ഉണ്ടായിരിക്കുന്നതാണ്.
ഒരു മന്വന്തരം എന്നുപറഞ്ഞാല്‍ 71 ചതുര്‍ യുഗങ്ങളാണ്. ഒരു ചതുര്‍യുഗത്തില്‍ 4 യുഗങ്ങള്‍ ഉണ്ടായിരിക്കും. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കലിയുഗം 403200 മനുഷ്യവര്‍ഷങ്ങള്‍ ആകുന്നു. ഒരു ചതുര്‍ യുഗം 433200 മനുഷ്യവര്‍ഷമാണ്. ഒരു മന്വന്തരം അഥവാ 71 ചതുര്‍യുഗം 30 കോടി മനുഷ്യവര്‍ഷം.
ഒരു മന്വന്തരത്തില്‍ ഒരു മനുവും അദ്ദേഹത്തിന്റെ മക്കളുമാണ് ഭരിക്കുന്നത്. ഇന്ദ്രനും സപ്തര്‍ഷികളും ഇതിന്റെ മേല്‍നോട്ടം വഹിക്കും. ബ്രഹ്മജ്ഞാനം ലോകത്തിന് പകര്‍ന്നുതരുവാന്‍ ഓരോ ചതുര്‍യുഗത്തിലുമുള്ള ദ്വാപരയുഗാന്ത്യത്തില്‍ ഓരോ വ്യാസന്മാരും അവതരിക്കും.
ഇപ്പോള്‍ ഏഴാം മന്വന്തരമാണ്. വൈവസ്വത മനുവാണ് ഭരണകര്‍ത്താവ്. ഇന്ദ്രന്‍ പുരന്ദരനാണ്. സപ്തര്‍ഷികള്‍ 1. കശ്യപന്‍, 2. അത്രി 3. വസിഷ്ഠന്‍ 4. വിശ്വാമിത്രന്‍ 5. ഗൗതമന്‍ 6. ജമദഗ്നി 7. ഭരദ്വജന്‍.
ഇപ്പോള്‍ ഏഴാം മന്വന്തരമാണ്. വൈവസ്വത മനുവാണ് ഭരണകര്‍ത്താവ്. ഇന്ദ്രന്‍ പുരന്ദരനാണ്. സപ്തര്‍ഷികള്‍ 1. കശ്യപന്‍, 2. അത്രി 3. വസിഷ്ഠന്‍ 4. വിശ്വാമിത്രന്‍ 5. ഗൗതമന്‍ 6. ജമദഗ്നി 7. ഭരദ്വജന്‍.
ഇപ്പോള്‍ 28-ാം ചതുര്‍യുഗത്തിലെ കലിയുഗമാണ്. ഇപ്പോഴുള്ള വ്യാസനാണ് പരാശരസുതനായ വേദവ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍.
27 വ്യാസന്മാര്‍ വന്നുപോയിക്കഴിഞ്ഞു. അവരുടെ പേരുകള്‍ ഇങ്ങനെ:
27 വ്യാസന്മാര്‍ വന്നുപോയിക്കഴിഞ്ഞു. അവരുടെ പേരുകള്‍ ഇങ്ങനെ:
1. വിധി 2. പ്രജാപതി 3. ഉശനസ്സ് 4. ഗീഷ്പതി 5. സവിതാവ് 6. മൃത്യു 7. മഘവാവ് 8. വസിഷ്ഠന്‍ 9. സാരസ്വതന്‍ 10. ത്രിധാമാവ് 11. ത്രിവൃഷന്‍ 12. ഭരദ്വാജന്‍ 13. അന്തരീക്ഷന്‍ 14. ധര്‍മ്മന്‍ 15. ത്രയ്യാരുണി, 16, ധനഞ്ജയന്‍ 17. മേതാതിഥി 18. വ്രതി 19. അത്രി 20. ഗൗതമന്‍ 21. ഹര്യാത്മാവ് 22. വേനന്‍, 23. വാജശ്രവസ്സ് 24. സോമന്‍ 25. അമൃഷ്യായനന്‍ 26. തൃണബിന്ദു 27. ഭാര്‍ഗവന്‍ (ജാതുകര്‍ണന്‍) 28. ഇപ്പോഴത്തെ വ്യാസനാണ് കൃഷ്ണദ്വൈപായനന്‍ എന്ന പരാശര സുതനായ വേദവ്യാസന്‍ 29. അടുത്ത ചതുര്‍യുഗത്തിലെ ദ്വാപരയുഗാന്ത്യത്തില്‍ വരാന്‍ പോകുന്ന വ്യാസന്‍ അശ്വത്ഥാമാവ്. ജന്മഭൂമി:
No comments:
Post a Comment