ആരണ്യ കാണ്ഡത്തില്‍ ശ്രീരാമാദികള്‍ ദണ്ഡകാരണ്യത്തിലേക്കു പ്രവേശിക്കുന്നതും ശരംഭഗന്‍, സുതീക്ഷണന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാരെ സന്ദര്‍ശിച്ച് പഞ്ചവടിയില്‍ താമസിക്കുന്നു. ഇവിടെ വച്ച് ഖരഭൂഷണാദി വധവും രാവണന്റെ സീതാപഹപരണവും ജഡായു മോക്ഷവും ശബരീ മോക്ഷവുമെല്ലാം കാണാം.
ഇതിനിടെ ചില മഹര്‍ഷിമാര്‍ ശ്രീരാമനെ സന്ദര്‍ശിച്ച് രാക്ഷസ വര്‍ഗത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു. ഈ വിവരം ശ്രീരാമന്‍ സീതയോടു പറയുമ്പോള്‍ തന്റെ പരാജയങ്ങളെക്കുറിച്ചുള്ള വിലാപവും കൂടി ഉള്‍ക്കൊണ്ടിരുന്നു. ‘ മഹര്‍ഷിമാരുടെ ക്ഷേമകാര്യങ്ങളെക്കുറിച്ച് അവരുടെ ആശ്രമങ്ങളില്‍ ചെന്നന്വേഷിച്ച് പരിഹാരം ചെയ്തുകൊടുക്കേണ്ടയാളാണ് താന്‍. എന്നിട്ടിപ്പോള്‍ അവര്‍ അപേക്ഷയുമായി എന്റെ അരികില്‍ വന്നത് എന്റെ പരാജയം തന്നെയാണ്.’
സീതയെയും അപഹരിച്ചു കൊണ്ട് രാവണന്‍ പോകുന്ന സമയത്ത് സീതാദേവി ജഡായുവിനെക്കാണുന്നു. സീത ജഡായുവിനോട് അഭ്യര്‍ത്ഥിക്കുന്നു. ‘ രാവണന്‍ എന്നെ അപഹരിച്ചു കൊണ്ടു പോവുന്നു. എന്നാല്‍ രാവണനെ എതിരിടാനുള്ള ശക്തിയില്ലാത്തവിധം വൃദ്ധനായ ജഡായു ഇവിടെ എതിര്‍ക്കാന്‍ നില്‍ക്കണ്ട. രാമലക്ഷ്മണന്മാരെ വേഗം വിവരമറിയിക്കൂ.’ എന്നാല്‍ വനമധ്യത്തില്‍ ഏകാകിയായ സ്ത്രീയെ അപഹരിക്കുന്ന രാക്ഷസീയത കണ്ടുനില്‍ക്കാന്‍ ജഡായുവിനായില്ല. വൃദ്ധനെങ്കിലും തനിക്കാകുംവിധമെതിര്‍ത്തു. രാവണന്റെ തേരും തകര്‍ത്ത് തേരാളിയെയും കുതിരകളെയും ജഡായു വധിച്ചു. ഒടുവില്‍ രാവണന്റെ ചന്ദ്രഹാസത്താല്‍ ചിറകൊടിഞ്ഞു വീണു.
സീത അപഹരിക്കപ്പെട്ടുവെന്നറിഞ്ഞ് വിലാപത്തിനും കോപത്തിനും അടിപ്പെട്ട ശ്രീരാമനെ ലക്ഷ്മണന്‍ സാന്ത്വനിപ്പിക്കുന്നു.
ഉത്തമപുരുഷന്മാര്‍ ഒരു പ്രശ്‌നത്തിലും തളരില്ലാ എന്ന് എന്നെ പഠിപ്പിച്ച അങ്ങു വിലാപിക്കുന്നോ. അങ്ങു തളര്‍ന്നാല്‍ അയോധ്യ മുഴുവന്‍ നശിക്കും. ഭരതന്റെ നന്ദിഗ്രാമവാസം അങ്ങേക്കറിയാമല്ലോ. അങ്ങയെ വേര്‍പെട്ട അയോധ്യക്ക് പുണ്യം ക്ഷയിച്ച് പിതാവിനെ അപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. അങ്ങും തളര്‍ന്നാല്‍ ഭരതന് പിടിച്ചുവില്‍ക്കാനാവില്ല.
ആപത്ഘട്ടത്തില്‍ തളരാതെ ലക്ഷ്മണന്‍ പ്രകൃതി നിരീക്ഷണം നടത്തി. മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചു. പക്ഷികളെല്ലാം തെക്കേ ദിക്കിലേക്കു നോക്കുന്നുണ്ട്. ശ്രീരാമനേയും കൂട്ടി കുറച്ച് കൂടി തെക്കോട്ടു നടന്നപ്പോള്‍ തകര്‍ന്ന രഥങ്ങളും മറ്റും കണ്ടു. തുടര്‍ന്ന് വീണു കിടക്കുന്ന ജഡായുവിനെക്കണ്ട് ശ്രീരാമന്‍ അവനെ മടിയില്‍ കിടത്തി. ജഡായു പറഞ്ഞു- വിന്ദം എന്ന മുഹൂര്‍ത്തത്തിലാണ് രാവണന്‍ ദേവിയെ അപഹരിച്ചത്. വിന്ദം മുഹൂര്‍ത്തത്തില്‍ നഷ്ടമായത് ഉടമസ്ഥന് തിരിച്ചു കിട്ടും.
ജഡായു മോക്ഷത്തിനു ശേഷം പമ്പാതീരത്തിലെത്തി ശ്രീരാമന്‍ ശബരിക്കും മോക്ഷം കൊടുത്തു.
ജന്മഭൂമി: http://www.janmabhumidaily.com/news684344#ixzz4p87pLmlN
No comments:
Post a Comment