Friday, August 25, 2017

'ഏകദന്തം'

(अगजाननपद्मार्कम् गजाननम् अहर्निशम् l
अनेक दम् तम् भक्तानाम् एकदन्तम् उपास्महे ll)
"അഗജാനനപത്മാർക്കം ഗജാനനം അഹർനിശം 
അനേക ദം തം ഭക്താനാം ഏകദന്തം ഉപാസ്മഹേ".
(ആരുടെ മുഖം സദാ കാണുന്നതുകൊണ്ടാണോ, പാർവ്വതീ ദേവിയുടെ മുഖം സൂര്യനെക്കണ്ട താമരപോലെ വിടരുന്നത്, ഭക്തന്മാർക്ക് അനവധി വരങ്ങൾ കൊടുക്കുന്നവനായ ആ ഗജമുഖനെ സ്മരിക്കുന്നു.)
'ഗം' എന്നാൽ ചലിക്കുന്നത്,
'അഗം' എന്നാൽ ചലിക്കാത്തത് അല്ലെങ്കിൽ അചലം, പർവ്വതം എന്നർത്ഥം.
'അഗജ' എന്നാൽ പർവ്വതത്തിന്റെ മകൾ അല്ലെങ്കിൽ പാർവ്വതീദേവി.
ആനനം എന്നാൽ മുഖം.
'പത്മം' എന്നാൽ താമര.
'അർക്കൻ' എന്നാൽ സൂര്യൻ.
'അഗജാനനപത്മാർക്കം' - എന്നാൽ 'പാർവ്വതീദേവിയുടെ മുഖം സൂര്യനെക്കണ്ട താമരപോലെ വിടരുന്നു'
'ഗജം' - എന്നാൽ ആന.
'ഗജ-ആനന' - അതായത് ഗജാനന - (ഗജമുഖൻ) അല്ലെങ്കിൽ ഗണപതി.
'അഹർനിശം' (അഹ: നിശം) - പകലും രാത്രിയും അതായത് സദാ' (എപ്പോഴും).
അനേക ദം - അനവധി (വരങ്ങൾ) കൊടുക്കുന്നവൻ
തം - അവൻ/അവനെ
'ഭക്താനാം' - ഭക്തന്മാരുടെ
'ഏകദന്തം' - ഒറ്റ ദന്തം (പല്ല്) ഉള്ളവനേ
' ഉപാസ്മഹേ' - സ്മരിക്കുന്നു.

No comments:

Post a Comment