Friday, August 18, 2017

സതതയുക്താനാം തേഷാം
മുന്‍ ശ്ലോകത്തില്‍ പറഞ്ഞതുപോലെ ഒരു നിമിഷംപോലും വിട്ടുകളയാതെ എന്നെ സ്‌നേഹപൂര്‍വ്വം -പ്രീതിപൂര്‍വ്വം-ഭജിച്ചുകൊണ്ടിരിക്കുന്ന-വേറെയൊന്നും ആഗ്രഹിക്കാത്ത ആ ഭക്തന്മാര്‍ക്ക് ഞാന്‍ ബുദ്ധിയോഗം കൊടുക്കുന്നതാണ്.
എന്താണ് ബുദ്ധിയോഗം?
ശ്രീശങ്കരാചാര്യര്‍ പറയുന്നു-
”ബുദ്ധി = സമ്യഗ് ദര്‍ശനം- മത്തത്ത്വ വിഷയം-തേനയോഗോ ബുദ്ധിയോഗഃ
(ബുദ്ധി എന്നാല്‍ പരിപൂര്‍ണവും യഥാര്‍ത്ഥവുമായ ദര്‍ശനം -ജ്ഞാനം- അതിനോടു യോജിപ്പിക്കുക-എന്നത് ബുദ്ധിയോഗം)
യേ നമാം ഉപയാന്തിതേ
ഞാന്‍ നേരിട്ടുതന്നെ കൊടുക്കുന്ന ഈ ജ്ഞാനം ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് എന്റെ സമീപത്തേക്കു എന്റെ ലോകത്തേക്കു എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. എല്ലാ ആചാര്യന്മാരുടെയും പരമാചാര്യനാണ് ശ്രീകൃഷ്ണഭഗവാന്‍. ഭഗവാന്‍ കൊടുക്കുന്ന ജ്ഞാനമാണ് യഥാര്‍ത്ഥ ജ്ഞാനം. മറ്റു ആചാര്യന്മാര്‍ മായാബദ്ധരാകയാല്‍ തെറ്റുപറ്റാം.
ഭഗവാന്റെ നേരിട്ടുള്ള ഉപദേശമാണ് ശ്രീമദ് ഭാഗവതവും ഭഗവദ്ഗീതയും. ഇവയിലെ പ്രതിപാദ്യ വിഷയം ഭക്താചാര്യന്മാരുടെ വിവരങ്ങള്‍ക്ക് അനുസരിച്ചു പഠിച്ചാല്‍ നമുക്ക് ഭഗവത്തത്ത്വ വിജ്ഞാനം-ബുദ്ധിയോഗം-ലഭ്യമാകും. അപ്പോള്‍ ആത്മീയയാത്രയുടെ ലക്ഷ്യം ഭഗവാന്‍ തന്നെ എന്ന് ബോധ്യമാകും. ഭഗവാനില്‍ മനസ്സ് ലയിപ്പിച്ച്, ഭഗവാനെ വിട്ട് ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ച് ഭക്തരുമായി കൂടിച്ചേര്‍ന്നു, ഭഗവത് കഥാ-നാമ-തത്ത്വങ്ങള്‍ ശ്രവിച്ചും കീര്‍ത്തിച്ചും ഭഗവാനെ സ്‌നേഹപൂര്‍വം സേവിച്ചാല്‍ നമ്മുടെ ഉള്ളില്‍ അന്തര്യാമിയായി നില്‍ക്കുന്ന ഭഗവാന്‍ തന്നെ നേര്‍വഴി നിര്‍ദ്ദേശിച്ചുതരും എന്നത്രേ ഈ ശ്ലോകത്തിന്റെ താല്‍പ്പര്യം.


ജന്മഭൂമി: http://www.janmabhumidaily.com/news690648#ixzz4qBAm28kA

No comments:

Post a Comment