അശരീരം ശരീരേഷു
വിവേകവും അനുഭവ ജ്ഞാനവും ഉണ്ടാകുന്നതിനു മുന്‍പേ ജീവന്‍റെ കാഴ്ച ,കേള്‍വി ,വിചാരം ,എന്നിവ ശരീരം ഇന്ദ്രിയം മനസ്സ് ബുദ്ധി മുതലായ ഉപകരണങ്ങളില്‍ കൂടി പ്രവര്‍ത്തിക്കുന്നത് അല്ലാതെ ,അവയോടു സംബന്ധ പെടാത്ത സ്വയം ജ്യോതിസ്വരൂപത്തെ കുറിച്ച് അനുഭവജ്ഞാനം ഇല്ലാത്തത് ആണ് ജീവാവസ്ഥ .
ശുദ്ധമായ ദീപ പ്രഭ ,ചുവപ്പ് മഞ്ഞ തുടങ്ങിയ നിറമുള്ള പല ചില്ലുകളില്‍ കൂടെ പലവിധത്തില്‍ കാണുന്നത് പോലെ ,ജ്ഞാനം പലവിധത്തില്‍ അനുഭവ പെടുന്നതല്ലാതെ ആനന്ദ രസമായി കാണുന്നില്ല ..ശ്രുതി ,ജ്ഞാനത്താല്‍ ശരീരം സംബന്ധം ഇല്ലാത്തത് ആണ് സ്വരൂപം എന്ന് അനുഭവ പെടുന്നതു വരെ ജീവന്‍ ശരീരം ആണ് ധരിച്ചു കൊണ്ടു ഇരിക്കുന്നു .
ജീവ അവസ്ഥയില്‍ ഉള്ള ശരീരം അല്ല ജീവന്‍ ,ശരീരത്തില്‍ ഇരിക്കുന്ന അശരീരന്‍ ആണ് പരമാത്മാവ് എന്ന് മനസ്സിലാകുമ്പോള്‍ പരമ സ്വതന്ത്രന്‍ ആയി .പരമാനന്ദം അനുഭവിക്കുന്നു .
അത് ആണ് മുക്താവസ്ഥ
അത് ആണ് മുക്താവസ്ഥ
കഠം
No comments:
Post a Comment