ഹനുമാന്‍ സ്വാമിയെ ശ്രീരാമ ലക്ഷ്മണാദികളും സുഗ്രീവാകളും പ്രശംസിക്കുന്നതോടെയാണ് യുദ്ധകാണ്ഡത്തിന്റെയാരംഭം. ഹനുമാന്‍ ലങ്കയിലെ എല്ലാ വിവരങ്ങളും രാവണാദികളുടെ സൈന്യ ബലവും എല്ലാം വിശദമായി വിവരിച്ചു. ഉടന്‍ ലങ്കയിലേക്കു യാത്രതിരിക്കേണ്ടതായ ആവശ്യകതയെ വ്യക്തമാക്കി.
ഇതിനിടെ ലങ്കയില്‍ ഹനുമത് ചെയ്തികളെക്കുറിട്ടച്ച് എല്ലായിടത്തും ചര്‍ചാവിഷയമായി. രാവണ സദസില്‍ മന്ത്രിമാരുമായി കാര്യവിചാരം നടന്നു. ഇതൊരു നിസാര പ്രശ്‌നമാണെന്നമട്ടിലായിരുന്നു പൊതുവേ അഭിപ്രായം. എന്നാല്‍ വിഭീഷണന്‍ ലക്ഷണങ്ങള്‍ വിശദീകരിച്ച് യുക്തമായ വിധത്തില്‍ ജ്യേഷ്ഠനെ സന്മാര്‍ഗത്തിലേക്കു നയിക്കാനുള്ള ശ്രമം നടത്തി.
ചതുരുപായങ്ങളില്‍ സാമം, ദാനം, ഭേദം, ദണ്ഡം ഇവ ഫലപ്രദമാകുന്നില്ലെങ്കില്‍ മാത്രമേ ദണ്ഡമാര്‍ഗമുപയോഗിക്കാവൂ എന്നാണ് അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ജ്ഞാനികളുടെ അഭിപ്രായത്തിനു പ്രാധാന്യമുണ്ട്. നമുക്ക് സൈന്യബലമുണ്ടെന്നതു ഞാന്‍ സമ്മതിച്ചു. എന്നാല്‍ അതു കരുതി ശത്രുവിനെ നിസാരമായി കാണുന്നത് യുക്തിസഹമല്ല.
രാവണന്‍ ചിന്താകുലനായി അന്നത്തെ യോഗം അവസാനിപ്പിച്ചു. എന്നാല്‍ അടുത്തനാള്‍ പുലര്‍ന്നപ്പോള്‍ തന്നെ വിഭീഷണന്‍ ജ്യേഷ്ഠന്റെ അരമനയിലെത്തി വ്യക്തിപരമായി കാര്യങ്ങള്‍ വിശദീകരിച്ചു.
ജ്യേഷ്ഠാ, ജനകപുത്രി ലങ്കയിലെത്തിയതിനു ശേഷമുണ്ടായ അനിഷ്ടങ്ങളേയും ലക്ഷ്ണങ്ങളെയും ഒന്നു വിലയിരുത്തു. ഹോമകുണ്ഡത്തില്‍ അഗ്നി ശരിക്കു കത്തുന്നില്ല. പാചകശാലയിലും വിദ്യാലയങ്ങളിലും ഇഴവര്‍ഗങ്ങള്‍ വിലസുന്നു. ഹവിസുകളില്‍ ഉറുമ്പരിക്കുന്നു. പശുക്കള്‍ക്ക് കറവ വറ്റുന്നു. രോഗങ്ങള്‍ വര്‍ധിക്കുന്നു. കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു. കറുക്കന്മാര്‍ ഓരയിടുന്നു.
എന്നാല്‍ നല്ലതു കേള്‍ക്കാന്‍ യോഗമല്ലാത്ത പാകത്തിലായിരുന്ന രാവണന്‍ അനുജനെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തത്.
രാവണന്‍ ആലോചനയില്ലാതെയാണ് ഓരോന്ന് ചെയ്തു വയ്ക്കുന്നതെന്ന് കുംഭകര്‍ണനും. തലതിരിഞ്ഞ ഏപര്‍പാടുകളാണ് രാവണന്. ആദ്യം ചെയ്യേണ്ടത് അവസാനവും അവസാനം ചെയ്യേണ്ടത് ആദ്യവും എന്നതാണ് രാവണന്റെ നയം. കുംഭകര്‍ണന്‍ കുറ്റപ്പെടുത്തി.
രാവണനാല്‍ ആട്ടിപ്പുറത്താക്കപ്പെട്ട വിഭീഷണന്‍ ശ്രീരാമ സന്നിധിയില്‍ എത്തി അഭയം തേടി. ശ്രീരാമ നിര്‍ദേശമനുസരിച്ച് ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു.
ശ്രീരാമദികള്‍ വിശ്വകര്‍മാവിന്റെ പുത്രനായ നളന്റെ പ്രാഗല്‍ഭ്യത്തില്‍ സേതുബന്ധനം ചെയ്തു. അവര്‍ ലങ്കയിലേക്കടുക്കുന്നതറിഞ്ഞ രാവണന്‍ രാമനിഗ്രഹം നടത്തിക്കഴിഞ്ഞതായി സീതാദേവിയുടെ മുന്നില്‍ മായാപ്രകടനം നടത്തി. രാമന്റെ വെട്ടിയ ശിരസെന്ന് രാവണന്‍ അവതരിപ്പച്ചത് മായയാണെന്നറിയാതെ സീത ഏറെ വിഷമിച്ചു.
എന്നാല്‍ രാവണന്‍ പോയ ഉടനെ സരമ എന്ന തോഴി സീതയെ സമാശ്വസിപ്പിച്ചു. ഇതെല്ലാം രാവണന്റെ മായയാണെന്ന് വ്യക്തമാക്കി. ഇത് സീതക്ക് വിശ്വാസമാവുകയും ചെയ്തു. രാമാദികള്‍ ലങ്കയിലെത്തിക്കഴിഞ്ഞതായി സരമ അറിയിച്ചു.
സീതക്ക് ഈ അവസരത്തില്‍ ശ്രീരാമനെ എന്തെങ്കിലും സന്ദേശമറിയിക്കാനുണ്ടെങ്കില്‍ ആരോരുമറിയാതെ താന്‍ ആ കൃത്യം നിര്‍വഹിക്കാമെന്ന് സരമ സീതാദേവിക്കു വാക്കു കൊടുത്തു. ഗരുഡനേക്കാള്‍ വേഗത്തില്‍ ആകാശഗമനം നടത്താനും ആരോരുമറിയാതെ പോയി വരാനും തനിക്ക് സാമര്‍ത്ഥ്യമുണ്ടെന്ന് സരമ അറിയിച്ചു. സീതാദേവിയുടെ നിര്‍ദേശാനുസരണ രാവണന്റെ പദ്ധതികളെക്കുറിച്ച് രഹസ്യമായറിഞ്ഞ് സരമ സീതയെ അറിയിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news687416#ixzz4pbQy4qX0
No comments:
Post a Comment