Tuesday, August 08, 2017

സ്വധർമ്മത്തെവെടിഞ്ഞ് പരധർമ്മം അനുഷ്ഠിക്കുക എന്നു വച്ചാൽ ഒരാൾ തനിക്ക് വാസനയില്ലാത്ത,ജനിതകത്തിലില്ലാത്ത കർമ്മം ചെയ്യുന്നുവെന്നർഥം. ഇത് ആ കർമ്മത്തിന്റെ പരിശുദ്ധിയെ ഇല്ലാതാക്കുന്നു. പാരമ്പര്യമായി ചെയ്തു വരുന്ന ഒരു കർമ്മം ഒരു വ്യക്തിയുടെ ഉപാസനയാണ്,തൊഴിലല്ല. 

മറിച്ച്, ഇന്ന് എല്ലാവരും എല്ലാ തൊഴിലും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ, ഇങ്ങനെ പരധർമ്മം ചെയ്യുന്നവന്റെ ജനിതകങ്ങളിൽ ആ കർമ്മത്തിന്റെ വാസന ഇല്ലായ്കയാൽ ചെയ്യുന്ന കർമ്മം അധമമായിത്തീരുന്നു. അതായത്, അവരവർക്ക് വഴങ്ങാത്തത് ചെയ്യുകയാണ് പരധർമ്മി ചെയ്യുന്നത്. ഇവർ കുലത്തേയും സമൂഹത്തെ വലിയ കുഴപ്പങ്ങളിലേക്ക് ചെന്നെത്തിക്കുന്നു.

ഇങ്ങനെ അർഹതയില്ലാത്തവർ പല പല സ്ഥാനങ്ങളിലും കയറിയിരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ പത്രങ്ങളിലും മറ്റും വാർത്തകളിലൂടെ നിരന്തരം കാണുന്നുണ്ടല്ലോ.

ഇതൊഴിവാക്കാനാണ് സ്വധർമ്മം മാത്രം അനുഷ്ഠിക്കണം പരധർമ്മം അനുഷ്ഠിക്കരുത് എന്നു പറയുന്നതിന്റെ കാരണം. 
സ്വധർമ്മത്തിലൂടെ ,ഉപാസനവഴി ക്രമമായുള്ള വളർച്ചയാണല്ലോ സനാതന ധർമ്മത്തിന്റെ കാതൽ. 

No comments:

Post a Comment