ഈശ്വരന്‍ ഓങ്കാരപ്പൊരുളായി മന്ത്രങ്ങളുടെയെല്ലാം നിയന്താതാവായിരിക്കുമ്പോള്‍ ജീവന്മാര്‍ മന്ത്രങ്ങളുടെ നിയന്ത്രണത്തില്‍പ്പെട്ടു പരാധീനരായിരിക്കുന്നു. പരാധീനതയാണു ദുഃഖഹേതു. അതിനു പരിഹാരം കാണണമെങ്കില്‍ പ്രാപഞ്ചിക ദൃശ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആസ്പദമായ മന്ത്രങ്ങളെ സ്വാധീനമാക്കുകയേ നിവൃത്തിയുള്ളൂ മന്ത്രസാധനയുടെ ലക്ഷ്യം അതാണ്. മന്ത്രത്തെ സ്വന്തം നിയന്ത്രണത്തില്‍ കീഴില്‍ കൊണ്ടുവരാനാണു സാധന. മന്ത്രസിദ്ധിയെന്നു പറയുന്ന ഈ അധീശത കൈവരിച്ച ഉപാസകന് അതതുമന്ത്രത്തിന്റെ പരിധിയ്ക്കുള്ളില്‍വരുന്ന പദാര്‍ത്ഥങ്ങളെ സ്വന്തം സാത്വികേച്ഛയ്ക്കു അനുരൂപമാക്കി നിര്‍ത്താനാവും. പദാര്‍ത്ഥങ്ങളുടെ സൃഷ്ടിയും വിലയവുംപോലും സാധിക്കും. ഓരോമന്ത്രത്തിനും അതിന്റേതായ അധികാരപരിധിയുണ്ട്. എന്നാല്‍ സര്‍വമന്ത്രങ്ങളും (സമസ്ത ശക്തിപ്രവാഹവും) ഏതു മന്ത്രത്തില്‍ നിന്നാണോ പുറപ്പെടുന്നത് ആ മന്ത്രത്തിന്റെ, പ്രണവത്തിന്റെ ഉപാസന സാധകനു വിപുലമായ കരുത്തുപകരും. ഭൂതജയവും ജ്ഞാനോദയവുമുളവാക്കും. ഓങ്കാരോപാസനയ്ക്ക് ആചാര്യന്മാര്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നതിനു കാരണമതാണ്.
No comments:
Post a Comment