Sunday, August 06, 2017

കേകേയ രാജ്യത്തിലായിരുന്ന ഭരത ശത്രുഘ്‌നന്മാര്‍ രാമന്‍ വനവാസത്തിനു പോയതോ തുടര്‍ന്ന് ദശരഥന്‍ പുത്രദുഃഖത്തില്‍ മരിച്ചതോ അറിഞ്ഞില്ല.
അയോധ്യയില്‍ നിന്നുള്ള ദൂതന്മാര്‍ കേകേയ നഗരത്തില്‍ പ്രവേശിച്ച നാള്‍ ഭരതന്‍ ഒരു ദുഃസ്വപ്‌നം കണ്ടു. അച്ഛന്‍ പാറിപ്പറന്ന മുടിയുമായി ഒരു പര്‍വത ശിഖരത്തില്‍ നില്‍ക്കുന്നു. തേജസറ്റ് താഴെ കൊക്കയിലേക്കു വീഴുന്നു. താഴെ നിന്ന് കലങ്ങിയ വെള്ളത്തില്‍ നീന്തിയും ആ വെള്ളം കൈകളാല്‍ കോരിക്കുടിച്ചും പൊട്ടിച്ചിരിച്ചു. തലകീഴായി നിന്നും ദേഹമാസകലം എണ്ണ തേച്ച് എണ്ണയില്‍ മുങ്ങിയും നില്‍ക്കുന്നു. സാഗരം വറ്റി. ചന്ദ്രന്‍ ഭൂമിയില്‍ പതിച്ചു. ഇരുട്ടു പരന്നു. ഭൂമി പിളര്‍ന്നു. കൊമ്പന്റെ കൊമ്പൊടിഞ്ഞു. അച്ഛനെ ഒരു രാക്ഷസി പിടിച്ചു വലിച്ചു.
ഇതെല്ലാം ഒരു മരണ സൂചനയായി ഭരതന്‍ ഗ്രഹിച്ചു. ചേട്ടനോ ഞാനോ അച്ഛനോ ലക്ഷ്മണനോ മരിക്കുന്നു.
പിറ്റേന്നു പുലര്‍ച്ചെ തന്നെ അയോധ്യാ ദൂതന്മാര്‍ കൊട്ടാരത്തിലെത്തി ഭരത ശത്രുഘ്‌നന്മാരെ അയോധ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.
അയോധ്യയില്‍ എത്തിയതിനു ശേഷമാണ് ഭരതന്‍ സത്യാവസ്ഥകള്‍ മനസിലാക്കിയത്. രാമാ, ലക്ഷ്മണാ, സീതേ എന്നു വിലപിച്ചു കൊണ്ട് അച്ഛന്‍ മരിച്ചു. രാമലക്ഷ്മണാദികള്‍ വനവാസത്തിനു പോയിരിക്കയാണത്രെ.
ഭരതന്‍ കൈകേയീ മാതാവിനോട് കയര്‍ത്തു. ഇതല്ലാതെ ഇനി എന്തൊക്കെയാണ് ചെയ്യാന്‍ സാധിക്കുക. വസിഷ്ഠാദികളെയും കൂട്ടി വനത്തിലേക്കുന പോയി രാമാദികളെ തിരിച്ചു കൊണ്ടു വരണം.
കൈകേയീ പുത്രന്‍ വന്നതറിഞ്ഞ കൗസല്യ സുമിത്രയോടൊത്ത് ഭരതനെ കാണാന്‍ ഒരുങ്ങി. എന്നാല്‍ അപ്പോഴേക്കും ഭരതന്‍ കൗസല്യയുടെ കാല്‍ക്കല്‍ വീണു കരഞ്ഞു നമസ്‌ക്കരിച്ചു. സര്‍വപാപങ്ങള്‍ക്കുമുള്ള ശിക്ഷ എനിക്കു നല്‍കിയാലും. കൗസല്യ ഭരതനെ മടിയില്‍ പിടിചിച്ചിരുത്തി.
ചേട്ടന്‍ ലക്ഷ്മണന്‍ രാജാവിനെ വധിച്ചും രാജ്യത്തെ രക്ഷിക്കാതിരുന്നതെന്തായിരുന്നു ശത്രുഘ്‌നന്റെ സംശയം. മന്ഥരയെ വധിക്കാന്‍ ശത്രുഘ്‌നന്‍ തയ്യാറായി. എന്നാല്‍ സ്ത്രീകള്‍ അവധ്യകളാണെന്നതിനാല്‍ ഭരതന്‍ അതൊഴിവാക്കി.
പിറ്റേന്നു തന്നെ ഭരതാദികള്‍ വനത്തിലേക്കു യാത്രയായി. അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നു വീണെങ്കിലും വീണ്ടും ഉണര്‍ന്നെണീറ്റപ്പോള്‍ ഉദകദാനത്തിനുള്ള ശ്രമം തുടങ്ങി. ‘സീത മുന്‍പില്‍ നടക്കൂ. പിന്നാലെ ലക്ഷ്മണനും അതിനു പിന്നില്‍ ഞാനും’ ശ്രീരാമന്‍ വിധിച്ചു.
ഉദകക്രിയക്കു ശേഷം രാമഭരത സംഭാഷണത്തില്‍ രാമന്‍ തിരിച്ചു വന്ന് ഭരണം ഏറ്റെടുക്കണമെന്ന് ഭരതന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ശ്രീരാമന്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ജാബാലി മഹര്‍ഷിയുടെ കൂടി നിര്‍ദേശത്തോടെ ഭരതന്‍ രാമപാദുകവുമായി മടങ്ങി, ഭരണം ഏറ്റെടുത്ത് നന്ദി ഗ്രാമത്തില്‍ വ്രതസ്വഭാവത്തില്‍ ജീവിക്കാനാരംഭിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news683748#ixzz4oytRMFv7

No comments:

Post a Comment