ധനമാര്‍ജിച്ചും സുഖസൗകര്യങ്ങള്‍ ഒരുക്കിയും, സ്വത്തും സ്വാര്‍ഥവു മായി കഴിയുകയാണ് സാധാരണക്കാരുടെ അഭിലാഷം, ആദര്‍ശം, ലക്ഷ്യം. പഠിപ്പും യോഗ്യതയും, പരിശീലനവും എല്ലാംതന്നെ ഇതിനുവേണ്ടിയാണ് പൊതുവെ വിനിയോഗിയ്ക്കുന്നത്. മറ്റുള്ളവരുമായി തുലനം ചെയ്തുനോക്കുമ്പോഴും ഇതേ മാനദണ്ഡങ്ങളാണ് ഓരോരുത്തരിലും കാണുക.
അഗ്നി വിറകുകെട്ടിനെയെന്നപോലെ, ജ്ഞാനാഗ്നി സര്‍വകര്‍മങ്ങളേയും ദഹിപ്പിച്ചുകളയുമെന്നിരിയ്‌ക്കേ, ജ്ഞാനാഗ്നിയെ മനസ്സിലും ബുദ്ധിയിലും ജ്വലിപ്പിയ്ക്കാനുള്ള വിചാരതപസ്സല്ലേ ചെയ്യേണ്ടത്. അതോ അങ്ങനെയൊരു ശുദ്ധീകരണത്തിനു സ്ഥാനവും സന്ദര്‍ഭവും നല്കാതെ, അവിവേകത്താല്‍ പെട്ടെന്നു ദേഹത്തെ അഗ്നിക്ക് ഇരയാക്കുകയോ?
കുറ്റത്തിനു ശിക്ഷയായി ഒരുവന്‍ ഇനിയൊരുവനെ വധിയ്ക്കുകവരെ ചെയ്യാം; എന്നാല്‍ ആരും സ്വയംഹനനത്തിനു പുറപ്പെടരുത്. തെറ്റും കുറ്റവും നിറഞ്ഞിരിയ്ക്കുന്ന ലോകത്തില്‍ തെറ്റു സംഭവിയ്ക്കാതിരിപ്പാന്‍തക്ക പൂര്‍ണതയുള്ളവരല്ല ആരും.
അജ്ഞാനമാണ് സൃഷ്ടികാരണംതന്നെ. ഇതേ അജ്ഞാനമാണ് മനസ്സിനേയും ബുദ്ധിയേയും വിഭിന്ന വികാരങ്ങളും സംശയങ്ങളും വഴി മോഹിപ്പി്ക്കുന്നതും. ഈ മോഹിതാവസ്ഥയ്ക്ക് ആത്യന്തികമായ പരിഹാരം കാണുകയാണാവശ്യം. അത് ആത്മജ്ഞാനലാഭംകൊണ്ടേ സാധിയ്ക്കൂവെന്നിരിയ്‌ക്കേ, സുകുമാരന്‍ ആത്മാര്‍ഥതയുടെ പേരില്‍ ദേഹദഹനത്തിനു പുറപ്പെട്ടത് ഒഴിവാക്കാവുന്നതാണ്. എല്ലാവരും ഈ സിദ്ധാന്തം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചെന്നുവരില്ല. സുകുമാരന്റെ ആദര്‍ശനിഷ്ഠയും വ്യഗ്രതയും അഭിനന്ദനീയമാണെന്നതില്‍ സംശയമില്ല; പക്ഷേ അനുകരണീയമല്ലെന്നു ചൂണ്ടിക്കാണിക്കാതെ വയ്യ.
ബ്രഹ്മപ്രാപ്തിക്ക് സര്‍വരും അര്‍ഹര്‍
നാല് ആശ്രമത്തിലുള്ളവര്‍ക്കും ഒരുപോലെ ബ്രഹ്മപ്രാപ്തിയുണ്ടാകുമത്രെ. എങ്ങനെയായാല്‍? വേണ്ടത്ര ജ്ഞാനം കൈവരിച്ച,് പരബ്രഹ്മവും പരമേശ്വരനും എല്ലാറ്റിലും ഒരുപോലെ സ്ഥിതിചെയ്യുന്നുവെന്നു കാണുകയാണെങ്കില്‍.
യത്‌സര്‍വത്ര തദീക്ഷണം (7.7.55) എന്നു പ്രഹ്ലാദന്‍ പറഞ്ഞുവെച്ചതു പോലെതന്നെയല്ലേ ഈ പ്രസ്താവനയും!
വാനപ്രസ്ഥന്റെ ദിനചര്യ
ഇനി വാനപ്രസ്ഥ ജീവിതക്രമങ്ങളെപ്പറ്റി നാരദന്‍ വിവരിക്കുന്നു.
കൃഷിചെയ്‌തോ തനിയെ മുളച്ചുണ്ടായതോ ആയ ഒരു സാധനവും വാനപ്രസ്ഥന്‍ ഭക്ഷിയ്ക്കരുത്. വേവിച്ചതോ പച്ചയോ കഴിയ്ക്കരുത്. സൂര്യരശ്മികള്‍തട്ടി പാകംവന്നതുമാത്രം ഭുജിയ്ക്കാം. കാട്ടില്‍ ലഭിയ്ക്കുന്ന പദാര്‍ഥങ്ങള്‍കൊണ്ട് അന്നന്നു വേണ്ട കര്‍മങ്ങള്‍ ചെയ്യുക. പുതിയ വസ്തുക്കള്‍ ലഭിയ്ക്കുമ്പോള്‍, മുമ്പുണ്ടായിരുന്നത് ഒഴിവാക്കണം. വൈദികാഗ്നി കെട്ടുപോകാതിരിയ്ക്കാനായി ഗുഹയില്‍ ചെന്നുകൂടാം. അല്ലെങ്കില്‍ മഞ്ഞും തീയും കാറ്റും മഴയുമൊക്കെ സഹിച്ചു തന്നത്താന്‍ കഴിഞ്ഞുകൂടണം.
മുടി, താടി, രോമം, നഖം, മാലിന്യം എന്നിവ നീക്കാതെ, ദണ്ഡും മരവുരിയും ഹോമസാമഗ്രികളുമായി ജടിലനായി നടക്കണം. ഇങ്ങനെ പന്ത്രണ്ടോ, എട്ടോ, നാലോ, ഒന്നോ കൊല്ലം കഴിയാം, ബുദ്ധിയ്ക്കു തളര്‍ച്ചയില്ലെങ്കില്‍.
യദാകല്പഃ സ്വക്രിയായാം
വ്യാധിഭിര്‍ജരയാഥവാ
ആന്വീക്ഷിക്യാം വാ വിദ്യായാം
കുര്യാദനശനാദികം
ആത്മന്യഗ്നീന്‍ സമാരോപ്യ
സംന്യസ്യാഹംമമാത്മതാം
കാരണേഷു ന്യസേത്സമ്യക്
സംഘാതം തു യഥാര്‍ഹതഃ
(7.12.23,24)
വ്യാധിഭിര്‍ജരയാഥവാ
ആന്വീക്ഷിക്യാം വാ വിദ്യായാം
കുര്യാദനശനാദികം
ആത്മന്യഗ്നീന്‍ സമാരോപ്യ
സംന്യസ്യാഹംമമാത്മതാം
കാരണേഷു ന്യസേത്സമ്യക്
സംഘാതം തു യഥാര്‍ഹതഃ
(7.12.23,24)
വ്യാധികളാലോ ജരാനരകൊണ്ടോ ധര്‍മാനുഷ്ഠാനത്തിനു ശക്തിയില്ലെന്നുവരുമ്പോള്‍, നിരാഹാരം മുതലായതു കൈ ക്കൊള്ളാം.കര്‍മാനുഷ്ഠാനത്തിന് ആധാരമായ അഗ്നികളെ സ്വന്തം അന്തരാത്മാവില്‍ ആവേശിപ്പിച്ച്, ‘ഞാന്‍, എന്റേത്’ എന്ന വിചാരം തീരെ വിട്ടുകളഞ്ഞ്, ഭൗതികസംഘാതമായ ദേഹ ത്തിന്റെ അംശാവയവങ്ങളെ അതതിന്റെ കാരണങ്ങളിലേയ്ക്കു ലയിപ്പിക്കണം.ദേഹത്തിലെ സുഷിരങ്ങളടക്കം, പ്രാണന്‍, വായു, രക്തകഫാദികള്‍, ജലം, അസ്ഥി, വാക്ക്, പ്രവൃത്തികള്‍, കൈകാലുപസ്ഥങ്ങള്‍, വിസര്‍ജനം, ശ്രവണസ്പര്‍ശാദികള്‍, രസനഘ്രാണേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, കര്‍മങ്ങള്‍, അഹംമമഭാവങ്ങള്‍, ചലനാദികള്‍, പഞ്ചഭൂതങ്ങള്‍, ജീവാത്മാ, ഇങ്ങനെ എല്ലാറ്റിനേയും അതതിന്റെ ഹേതുക്കളില്‍ ലയിപ്പിച്ച് എല്ലാറ്റിനും നിദാനമായ ജീവനെ ചിന്മാത്രമായ പരമാത്മാവായി ധ്യാനിച്ചു വേറൊന്നില്ലാതായിത്തീര്‍ന്നു പൂര്‍ണവിരാമം കൈവരിയ്ക്കണം.
പണക്കൊതി ചൂളിപ്പോകുന്ന ജീവിതവൃത്തിധനമാര്‍ജിച്ചും സുഖസൗകര്യങ്ങള്‍ ഒരുക്കിയും, സ്വത്തും സ്വാര്‍ഥവുമായി കഴിയുകയാണ് സാധാരണക്കാരുടെ അഭിലാഷം, ആദര്‍ശം, ലക്ഷ്യം. പഠിപ്പും യോഗ്യതയും, പരിശീലനവും എല്ലാം തന്നെ ഇതിനുവേണ്ടിയാണ് പൊതുവെ വിനിയോഗിയ്ക്കുന്നത്. മറ്റുള്ളവരുമായി തുലനം ചെയ്തുനോക്കുമ്പോഴും ഇതേ മാനദണ്ഡങ്ങളാണ് ഓരോരുത്തരിലും കാണുക. ധനം കുറഞ്ഞവര്‍ക്ക് ഒരു സ്ഥാനവുമില്ല. അവര്‍ പ്രായേണ ഇതേ അപകര്‍ഷതയില്‍ കഴിയുന്നു. സംഭാഷണത്തിലും ചിന്തയിലും വിചാരവിമര്‍ശനങ്ങളിലും വിലയിരുത്തുന്നതിലുമെല്ലാംതന്നെ, ധനമാന്യതയാണ് മുമ്പില്‍ നില്ക്കുക. ധനമാണ് ഏകസമ്പത്തെന്ന വീക്ഷണം സമാജത്തെ ആകെ വിഴുങ്ങിയിരിയ്ക്കയാണെന്നു പറയാം.
തത്ഫലമോ? കാശു കുറഞ്ഞവരെ സ്വയംകൃതാപമാനം വിട്ടുപിരിയുന്നില്ല. അപമാന്യതയാണ് അവര്‍ക്കു പരക്കെ. ഇതു മാറാനുള്ള ശ്രമം പലരും പലപ്രകാരത്തിലും നടത്തുന്നുണ്ടെങ്കിലും, അതൊക്കെ മിക്കവാറും നിഷ്ഫലമാകാറാണ് പതിവ്. ഏതു സമാജത്തിലും ധനപുഷ്ടിയുള്ളവരില്‍ ഏറ്റക്കുറച്ചില്‍ കാണാം. ഇതു ധനികരില്‍ മത്സരം വളര്‍ത്തുന്നു. മറ്റുപലരിലും അമിതാശയും അസഹത്യയും ഇളക്കിവിടുകയും ചെയ്യുന്നു. ഇങ്ങനെ താറുമാറായി ചിന്തിച്ചു വിഷമി്ക്കുന്ന മനുഷ്യസമാജത്തില്‍ ധനമാണ് ഉന്നതമനുഷ്യമൂല്യമെന്നുവരെ ആയിക്കഴിഞ്ഞു. പരിതാപകരമായ ഈ സ്ഥിതിക്ക് അനിഷേധ്യമായ വെല്ലുവിളിയാണ് വാനപ്രസ്ഥജീവിതചര്യ. ഒരുവന്‍ വാനപ്രസ്ഥനാവുന്നത് ആദര്‍ശബുദ്ധിയോടെയാണ്.
പിച്ചക്കാരന്‍ ധനത്തിനുവേണ്ടി കൊതിയ്ക്കും പോലെയാണ് ഗൃഹസ്ഥന്‍ വാനപ്രസ്ഥനായി കഴിയാന്‍ അഭിലഷിയ്ക്കുന്നതും. അതില്‍ നേരിടുന്ന ഇല്ലായ്മയും വല്ലായ്മയും ശാപമോ ദു:ഖമോ അല്ല, മറിച്ച്, അപൂര്‍വാനുഗ്രഹവും നിസ്തുലസൗഖ്യവുമാണ്. അമൂല്യമാണ് ഈ വ്യത്യാസം.മനസ്സാണ് ദുര്‍ദശ രചിയ്ക്കുന്നത്. അതിനെ ശോഭനമാക്കിത്തീര്‍ക്കുന്നതും അതേ മനസ്സുതന്നെ.വീട്ടില്‍ താന്‍ സമ്പാദിച്ചതോ തനിയ്ക്കു ലഭിച്ചതോ ആയ സമ്പത്തുകൊണ്ട് ഗൃഹസ്ഥന്‍ ജീവിതസൗകര്യങ്ങള്‍ ഒരുക്കി അവയനുഭവിച്ചു സന്തോഷിയ്ക്കുന്നു. എത്രകാലം ഈ ദശ തുടരും? ഉള്ളതിലും, ഉണ്ടാവണമെന്നതിലും സുഖിയ്ക്കുന്ന മനസ്സിനെ, ഇല്ലായ്മയിലും വേണ്ടെന്നുവെയ്ക്കുന്നതിലും സന്തോഷിയ്ക്കാന്‍ പരിശീലിപ്പിയ്ക്കാനാവുമെന്ന വസ്തുത അംഗീകരിച്ചേ പറ്റു. ഉയര്‍ച്ചയെപ്പോലെ, താഴ്ചയേയും അഭിലഷിയ്ക്കാവുന്നതാണ്.
അഭാവവും എളിമയും ഇച്ഛാപൂര്‍വം അനുഭവിയ്ക്കുമ്പോള്‍ അതു ശ്ലാഘ്യമായ തപസ്സായിത്തീരുന്നു.മനസ്സിന്റെ കോലാട്ടമാണ് സൗഭാഗ്യദൗര്‍ഭാഗ്യങ്ങള്‍. ഇതു നന്നേ അറിഞ്ഞുകൊണ്ടാണ് നമ്മുടെ മനനശീലന്മാര്‍ ഗൃഹസ്ഥാശ്രമം മനുഷ്യജീവിതത്തിലെ രണ്ടാമത്തെ പടിയേ ആകുന്നുള്ളുവെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. ധനവാനേക്കൊണ്ട് ദാരിദ്ര്യമഭിലഷിപ്പിയ്ക്കയാണ് അവരുടെ മികച്ച ദര്‍ശനം. സുഖസൗകര്യസമൃദ്ധിയില്‍ കഴിയുന്നവരെ അവയില്ലാതിരിയ്ക്കലാണ് ശരിയായ മേന്മയും ആദര്‍ശവുമെന്നു ബോധ്യപ്പെടുത്തി സമ്മതിപ്പിക്കയാണവര്‍. അതും കടഞ്ഞെടുത്ത അറിവിന്റെ പേരില്‍, മൂല്യബോധത്തിന്റെ പേരില്‍! ഇതു ചെയ്യുന്നതുവഴി അവര്‍ മനസ്സിന്റെ മേന്മ ചുരുളഴിച്ചുകാണിക്കുന്നുവെന്നതാണ് സര്‍വോപരി ആദരണീയം.
നാലാശ്രമത്തില്‍ രണ്ടാമത്തേതാണ് ഗൃഹസ്ഥാശ്രമമെന്നു വരുമ്പോള്‍, അതിന്റെ മുന്‍പിന്‍ദശകള്‍ വിവേകിയുടെ മുമ്പില്‍ ശ്രദ്ധാര്‍ഹമാകാതെ വയ്യ. ബ്രഹ്മചര്യത്തില്‍ ലഭിച്ച അധ്യാത്മമൂല്യബോധത്തിനു ഗൃഹസ്ഥാശ്രമസൗ ഖ്യരതിയല്ല സമഞ്ജസമായ തുടര്‍ച്ചയെന്ന് ഉടന്‍ ആര്‍ക്കും ബോധ്യമാകും. ആത്മവീക്ഷണം എന്നും ആന്തരമഹിമ നുകരാനുള്ള പുറപ്പാടാകേണ്ടതാണ്. ഗൃഹസ്ഥാശ്രമം അങ്ങനെയല്ലെന്നുള്ള സത്യം ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. വംശവൃദ്ധിക്കും, അടക്കുവയ്യാത്ത ആശകള്‍ നിറവേറി അല്പം ഒതുക്കം വരുത്താനും ഗൃഹസ്ഥചര്യ, രോഗിക്കു മരുന്നെന്നപോലെ ഉപകരിക്കുന്നുവെന്നു സമ്മതിയ്ക്കാം. അതിനപ്പുറം മൂല്യപ്രദമോ സാഫല്യകരമോ ആയി ഒന്നും അതിലില്ല. അങ്ങനെ വരുമ്പോള്‍ ഉടന്‍ അതിനെ അതിജീവിക്കണമെന്ന തോന്നല്‍, അല്ല നിര്‍ബന്ധംതന്നെ, ഉദിക്കാതെ വയ്യ.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
ജന്മഭൂമി: http://www.janmabhumidaily.com/news710431#ixzz4tdr0NMqn
No comments:
Post a Comment