Wednesday, September 20, 2017

പരീക്ഷകളിലോ, യുദ്ധങ്ങളിലോ ജയിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന വ്യക്തി പലവഴികളും ഉപായങ്ങളും സ്വീകരിക്കാനിടയുണ്ട്. അവ ധര്‍മ്മാനുസൃതവും അധര്‍മ്മാനുസൃതവുമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. ധര്‍മ്മാനുസൃതമായ മാര്‍ഗ്ഗങ്ങളും ഉപായങ്ങളും ഭഗവാന്റെ വിഭൂതിയാണ്.
ഗുഹ്യാനാം മൗനം അസ്മി (74)
ഭൗതികതലത്തിലും ആത്മീയതലത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക്, ഗോപ്യമാക്കിവെക്കേണ്ട കാര്യങ്ങള്‍ ഉണ്ടാവും. ആത്മീയതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, കേള്‍ക്കുമ്പോഴും ഗൗനിക്കുമ്പോഴും മൗനം- സംസാരിക്കാതിരിക്കുക-അനുഷ്ഠിക്കണം. കൂടാതെ യോഗചര്യ ശീലിക്കുന്നവര്‍ തങ്ങളുടെ യോഗസിദ്ധികള്‍-ദൂരശ്രവണം, ദൂരദര്‍ശനം മുതലായവ ആരോടും വെളിപ്പെടുത്തരുത്, സംസാരിക്കരുത്, മൗനം പാലിക്കണം. ആ മൗനം ഭഗവാന്റെ വിഭൂതിയാണ്.
ജ്ഞാനവതാം ജ്ഞാനം അഹം (75)
ജ്ഞാനികള്‍ പലതരക്കാരാണ്. ഭൗതിക വിഷയങ്ങളെക്കുറിച്ചുള്ള ജ്ഞാനമുള്ളവര്‍. ധര്‍മ്മശാസ്ത്രങ്ങളെക്കുറിച്ച് ജ്ഞാനമുള്ളവര്‍. വേദപുരാണേതിഹാസങ്ങളെക്കുറിച്ചു ജ്ഞാനമുള്ളവന്‍. ജീവാത്മപരമാത്മാക്കളെക്കുറിച്ച് ജ്ഞാനമുള്ളവര്‍ ഇങ്ങനെ പലതരക്കാരാണ്. ഭഗവത്തത്ത്വ ജ്ഞാനികളാണ് ഉത്കൃഷ്ട ജ്ഞാനികള്‍ എന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ട്. ഭഗവത്തത്ത്വ വിജ്ഞാനത്തില്‍ ഭഗവച്ചൈതന്യം പൂര്‍ണമായിട്ടുണ്ട്. ആകയാല്‍ അത് ഭഗവാന്റെ വിഭൂതിയാണ്.
”യജ്ഞാത്വാ നേഹാഭൂയന്യത്
ജ്ഞാതവ്യമവശിഷ്യതേ (7-2)
ജ്ഞാനം വിജ്ഞാന സഹിതം
യജജ്ഞാത്വാ മോക്ഷ്യസേളശുഭാല്‍
(9-1)
(ഭഗവത്തത്ത്വജ്ഞാനം സിദ്ധിച്ചവര്‍ക്ക് വേറെ ഒരു ജ്ഞാനവും ലഭിക്കേണ്ടതില്ല. വിജ്ഞാനത്തോടുകൂടി ഈ ജ്ഞാനം നേടിയവര്‍ പാപ പ്രതികരണത്തില്‍ നിന്നും മായാമോഹത്തില്‍ നിന്നും മോചിക്കപ്പെടും)

ജന്മഭൂമി: http://www.janmabhumidaily.com/news708065#ixzz4tGBhHHUQ

No comments:

Post a Comment