Tuesday, September 05, 2017

നമ്മുടെ ജീവിതത്തെ പ്രകാശിപ്പിച്ച ഗുരുസ്വരൂപത്തിനു മുന്നില്‍ കുറച്ചുനേരമെങ്കിലും ധ്യാനലീനനായിരിക്കുവാന്‍ നമുക്കു കഴിയണം. ഗുരുവചനങ്ങള്‍കൊണ്ട് ഹൃദയത്തെ വിശുദ്ധമാക്കുവാനും ഗുരുകൃതികള്‍കൊണ്ട് ബോധത്തെ തെളിക്കുവാനും ഗുരുധര്‍മ്മംകൊണ്ട് സദാചാരനിഷ്ഠരാകുവാനും നമുക്കു കഴിയണം. അങ്ങനെ ഗുരുസ്മൃതിയുടെ ധന്യതയില്‍ വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമായിക്കഴിഞ്ഞാല്‍ ശാന്തിയും ശ്രേയസ്സും വന്നുകൊള്ളും. ഗുരുദേവന്റെ ജയന്തിദിനം ഒരു പൂര്‍ണസമര്‍പ്പണത്തിനുള്ള അവസരമായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news699510#ixzz4rqija08a

No comments:

Post a Comment