Thursday, September 28, 2017

യഥാര്‍ത്ഥ ഗുരുവിന്റെ പത്തുലക്ഷണങ്ങളിങ്ങനെ.
1) ആചാര്യന്‍
ഒന്നാമതായി ഗുരു ആചാര്യനായിരിക്കണം. വിഷയത്തിന്റെ പൊരുളറിഞ്ഞ് അതു പ്രാവര്‍ത്തികമാക്കുന്നവനാണ് ആചാര്യന്‍. ചിന്തയും ഗവേഷണ പടുതയും ആചാര്യനുണ്ടാവും. ആചരണമാണാവശ്യം; പ്രചരണമല്ല.
2) വേദസമ്പന്നന്‍
അറിയേണ്ടവ അറിഞ്ഞ് അറിവാക്കി മാറ്റിയവനാകണം ഗുരു. വേദം ഗ്രഹിച്ചവന്‍ എന്നും പറയാം. യഥാര്‍ത്ഥ ഗുരു വേദവിത്തായിരിക്കും.
3) വിഷ്ണുഭക്തന്‍
ഗുരു ഈശ്വരവിശ്വാസിയാവണം. നാസ്തിക ചിന്താഗതി പാടില്ല. വിഷ്ണു പദത്തിനര്‍ത്ഥം വ്യാപനപ്രകൃതയുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ ഗുരു അറിഞ്ഞ് ശിഷ്യരെ അറിയിക്കണം.
4) വിമത്സരന്‍
സദ്ഗുരുവിനൊരിക്കലും മത്സരബുദ്ധി ഉണ്ടാവരുത്. ഗുരു അഥവാ ആരോടാണ് മത്സരിക്കുക? ശിഷ്യര്‍ യഥാബലം ആരോഗ്യകരമായി മത്സരിക്കട്ടെ. കോപവും മദവും ഉല്‍പ്പാദിപ്പിക്കുവാനാവരുത് മത്സരം.
5) മന്ത്രജ്ഞന്‍
മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അതത്രെ മന്ത്രം, മന്ത്രത്തെ അറിയുക എന്നാല്‍ മന്ത്രത്തെ സാക്ഷാത്കരിക്കുക എന്നര്‍ത്ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.
6) മന്ത്രഭക്തന്‍
മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവന്‍ മന്ത്രഭക്തന്‍. ഗുരു മന്ത്രഭോക്താവ് ആയിരിക്കണം.
7) മന്ത്രാര്‍ത്ഥദന്‍
മന്ത്രദ്രഷ്ടാവും മന്ത്രഭക്തനുമായതിനുശേഷം മന്ത്രാര്‍ത്ഥത്തെ മറ്റുള്ളവര്‍ക്ക് എപ്പോഴും പകര്‍ന്നുകൊടുക്കുന്നവനാവണം സദ്ഗുരു.
8) ഗുരുഭക്തന്‍
യഥാര്‍ത്ഥ ഗുരു തന്റെ ഗുരുവിനെ നിരന്തരം സ്മരിക്കുന്നവനാവണം. ഗുരുവിനെ ധ്യാനിക്കുന്നവനാവണം. ഗുരു പൂജക്ക് പാരസ്പര്യം നിലനിര്‍ത്തേണ്ടതുണ്ട്.
9) ശുചി
ഗുരു ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാവണം. ദേഹശുദ്ധിയും ചിത്തശുദ്ധിയും നിര്‍ബന്ധം തന്നെ.
10) പുരാണജ്ഞന്‍
പുരാണം പഠിച്ചവനും പുരാണപുരുഷനെ ഉപദര്‍ശിക്കുന്നവനുമാവണം സദ്ഗുരു. എന്നും നവമായിരിക്കുന്നതെന്തോ അതാണ് പുരാണം.
അമേരിക്കന്‍ ഗ്ലോസറിയിലെ ഗുരു നിര്‍വചനം ഇങ്ങനെ:- ഠലമരവലൃ: അ ടലഹഹലൃ ീള സിീംഹലറഴല ഗുരു ജ്ഞാനസിന്ധുവും ദയാസിന്ധുമാവണമെന്ന് പ്രശ്‌നോപനിഷത്ത്. ഭാരതീയ ദര്‍ശനം സര്‍വ്വോത്തമം.

ജന്മഭൂമി: http://www.janmabhumidaily.com/news712677#ixzz4u1Jk4Ioi

No comments:

Post a Comment