Sunday, September 24, 2017


സംസ്കൃത ത്തില്‍ ഒരു വാചകത്തിലെ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി എഴുതിയാലും അര്‍ത്ഥം മാറുന്നില്ല. എന്നാല്‍ ഇംഗ്ലീഷില്‍ അങ്ങനെ യല്ല.
ഒരു ഉദാഹരണം നോക്കാം
Ram climbs on the tree
രാമന്‍ മരത്തില്‍ കയറുന്നു.
ഈ വാചകത്തിലെ വാക്കുകളുടെ ക്രമം ഒന്നു മാറ്റിയാല്‍ അര്‍ത്ഥം എങ്ങിനെ മാറുന്നൂ എന്ന് നോക്കാം.
Tree climbs on the Ram.
മരം രാമനുമേല്‍ കയറുന്നു.
അര്‍ത്ഥം എത്ര മാറി പോയി !!!
എന്നാല്‍ സംസ്കൃത ത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല.
रामः वृक्षे आरोहति ।
എന്ന വാചകത്തിലെ വാക്കുകള്‍ എത്രതന്നെ ക്രമം മാറ്റിയെഴുതിയാലും അര്‍ത്ഥം മാറുന്നില്ല.
वृक्षे रामः आरोहति ।
आरोहति रामः वृक्षे ।
वृक्षे आरोहति रामः ।
വേറൊരു ഉദാഹരണം.
Girl hits Boy.
Boy hits Girl.
വാദി പ്രതിയായി !!!
എന്നാല്‍ സംസ്കൃത ത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല.
ബാലിക ബാലം താഡയതി.
ബാലം താഡയതി ബാലിക.
ഇവിടെ പദങ്ങളുടെ ക്രമം മാറിയാലും അര്‍ത്ഥം മാറുന്നില്ല .
സംസ്കൃത ഭാഷയുടെ പ്രത്യേകതയാണത്.
ഏറ്റവും ശാസ്ത്രീയ മായ വ്യാകരണ നിയമങ്ങളാല്‍ നിബദ്ധമാണ് സംസ്കൃത ഭാഷ..
Vinodan Namboodiri

No comments:

Post a Comment