Monday, September 25, 2017

സത്തു നാശമില്ലായ്ക ഹേതുവായിട്ട് അക്ഷരമെന്നു പറയപ്പെടും. ആ അക്ഷരത്തെ തന്നെ "വർണ്ണ"മെന്നും പറയാം. നാദം ഉദയാസ്തമനം ചെയ്യുന്ന സ്ഥാനമാകയാൽ ഈ അക്ഷരസത്തയെ "പര"യെന്നും, ഇതുതന്നെ ഉപാധിസംബന്ധത്താൽ നാദമായി വികസിക്കുമ്പോൾ "പശ്യന്തി"യെന്നും, ഈ നാദത്തിൻ മാത്രകളായുദിക്കുമ്പോൾ "മദ്ധ്യമ" എന്നും ആ മാത്രസംബന്ധത്താൽ അകാരാദി അമ്പതു വർണ്ണങ്ങളായി വികസിക്കുമ്പോൾ "വൈഖരി"യെന്നും പറയും.

ഈ വൈഖരി തന്നെ വേദവേദാംഗാദി സകലശാസ്ത്രങ്ങളായും ബഹുവിധ ഭാ‌ഷകളായും ഭവിച്ച് ഇഹപരങ്ങളായ വി‌ഷയങ്ങളെ സൃഷ്ടിച്ച്, വിവേകത്തെ സ്ഫുരിപ്പിക്കയാൽ അഖിലശാസ്ത്രങ്ങ ളായും അൻപതു വർണ്ണങ്ങളായും അവയുടെ സംബന്ധ വിശേ‌ഷങ്ങളായിട്ടും കണ്ട്, സംബന്ധത്തെ വർണ്ണങ്ങൾ മാത്രമായി പിരിച്ച്, ആ വർണ്ണങ്ങളെ മാത്രകൾ മാത്രമായി പിരിച്ച്, അവയോട് കലർന്നു നിന്ന നാദതത്ത്വത്തിന്റെ സ്ഥിതിയെ തനിച്ചു കാണുകിൽ വൈഖരി മദ്ധ്യമയിലും, മദ്ധ്യമ പശ്യന്തിയിലും ആയിട്ടടങ്ങി നാദമാത്രമായി പ്രകാശിക്കും. നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

No comments:

Post a Comment