Thursday, September 21, 2017

മായയുടെ പിടിയിലമർന്നിരിയ്ക്കുന്നതുകൊണ്ടു മനുഷ്യന് ജിവിതത്തോടു വിരക്തിതോന്നുന്നില്ല .എണ്ണമറ്റ മോഹങ്ങളുടെ പറ്റ്‌വേരുകൾ മനസ്സിനെ അള്ളിപ്പിടിയ്ക്കുന്നു .പാമ്പിന്റെ വായിലകപ്പെട്ട തവള ,മുന്നിൽകൂടി പറന്നുപോകുന്ന ചെറുശലഭത്തെ നാക്കുകൊണ്ടു എത്തിപ്പിടിയ്ക്കാൻ ശ്രമിയ്ക്കുന്നതുപോലെ ,മരിയ്ക്കാൻപോകുമ്പോഴും മനുഷ്യൻ മോഹങ്ങൾ കൈവിടുന്നില്ല .എണ്ണി എണ്ണി കുറയുന്നിതായുസ്സും മണ്ടി മണ്ടി കയറുന്നു മോഹവും ...

No comments:

Post a Comment