Saturday, September 30, 2017

ബാഹ്യമായിട്ട് ലക്ഷണങ്ങള്‍ കൊണ്ട് ആത്മാവിനെ സമര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളൂ. ആത്മാവിനെ തൊട്ടുകാണിക്കാന്‍ സാധ്യമല്ല. കാരണം പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷയമല്ല ആത്മാവ്. എന്നാല്‍ കാഴ്ച, കേള്‍വി, മനനം, വിജ്ഞാനം ഇവയുടെയെല്ലാം പിന്നിലിരിക്കുന്ന ശക്തിയാണ് ആത്മാവ്. ആ ശക്തിയെ മറ്റൊന്നുകൊണ്ടും അറിയാന്‍ സാധിക്കുകയില്ല. എല്ലാത്തിലും സര്‍വ്വാന്തര്യാമിയായിട്ടിരിക്കുന്നത് ആ ആത്മാവ് തന്നെയാണുതാനും. ആത്മാവ് അനശ്വരമാണ്. അതില്‍ നിന്ന് ഭിന്നമായിട്ടെന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം നശ്വരവുമാണ്.”...യാജ്ഞവല്ക്യന്‍

No comments:

Post a Comment