മനുഷ്യശരീരത്തില്‍ 114 ചക്രങ്ങളുണ്ട് – വാസ്‌തവത്തില്‍, അതിലും അധികമാണ് അവയുടെ എണ്ണം, എങ്കിലും പ്രധാന ചക്രങ്ങള്‍ ഇത്രയാണെന്നുമാത്രം. അവയെ 114 ജംഗ്‌ഷന്‍ബോക്‌സുകളെന്നോ നാഡീസംഗമങ്ങളെന്നോ വിശേഷിപ്പിക്കാം. ഒരു ദിശാകേന്ദ്രത്തില്‍ നിന്ന് വേറൊരു ദിശാകേന്ദ്രത്തിലേക്കുള്ള ചലനം വെളിപ്പെടുത്തിക്കൊണ്ട് ഇവയെ ചക്രങ്ങളെന്നോ വൃത്തങ്ങളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. വാസ്‌തവത്തില്‍, ഈ സന്ധികള്‍ എല്ലായ്‌പ്പോഴും ത്രികോണാകൃതിയിലാണ് സ്ഥിതിചെയ്യുന്നത്. 114 ചക്രങ്ങളില്‍ രണ്ടെണ്ണം ഭൌതികശരീരത്തിനു പുറത്താണു സ്ഥിതിചെയ്യുന്നത്. അവശേഷിക്കുന്ന 112 ചക്രങ്ങളില്‍ 108 എണ്ണത്തിന്മേല്‍ മാത്രമേ നമുക്കു പ്രവര്‍ത്തിക്കാനാവൂ. ബാക്കി നാലെണ്ണം ആ പ്രക്രിയയിലൂടെ വികസിച്ചുവരുന്നുവെന്നുമാത്രം.
സൌരയൂഥത്തിന്‍റെ സൃഷ്‌ടിയില്‍ 108 എന്നത് സാരവത്തായ സംഖ്യയായതുകൊണ്ടാണ്, മനുഷ്യന്‍റെ ശാരീരികവ്യവസ്ഥയില്‍ ഈ സംഖ്യ സ്‌പഷ്‌ടമായി കാണപ്പെടുന്നത്. സൂര്യന്‍റെ വ്യാസവും, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവും 108ന്‍റെ ഗുണിതങ്ങളാണ്. ചന്ദ്രന്‍റെ വ്യാസവും ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലവും 108ന്‍റെ ഗുണിതം തന്നെ. അതുപോലെതന്നെ ഭൂമിയുടെ വ്യാസവും സൂര്യന്‍റെ വ്യാസവും 108ന്‍റെ ഗുണിതമാണ്. വിവിധ ആധ്യാത്മികസാധനകളില്‍ സാരഗര്‍ഭമായ സംഖ്യയായി 108നെ കരുതപ്പെട്ടിരിക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.
ഏഴു മൌലികചക്രങ്ങള്‍
ഏഴു മൌലികചക്രങ്ങള്‍
ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയ്ക്കു സ്ഥിതിചെയ്യുന്ന മൂലാധാരം, ജനനേന്ദ്രിയത്തിനു തൊട്ടുമുകളില്‍ സ്ഥിതിചെയ്യുന്ന സ്വാധിഷ്‌ഠാനം, നാഭിക്കു തൊട്ടു താഴെയുള്ള മണിപൂരകം, വാരിയെല്ലിന്‍ കൂടുകള്‍ സന്ധിക്കുന്നതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന അനാഹതം, തൊണ്ടക്കുഴിയിലുള്ള വിശുദ്ധി, പുരികങ്ങള്‍ക്കിടയില്‍ വര്‍ത്തിക്കുന്ന ആജ്ഞ, ശിരസ്സിന്‍റെ മേല്‍ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം. (പിറന്നയുടനെ ശിശുവിന്‍റെ ശിരസ്സിന്‍മേല്‍ നേര്‍ത്തൊരു പാടുകാണും) ഇവയാണ് ഏഴു മൌലിക ചക്രങ്ങള്‍.
താഴ്‌ന്നതും ഉയര്‍ന്നതുമായ ശക്തികേന്ദ്രങ്ങള്‍ എന്നൊക്കെ നമുക്കു ചര്‍ച്ച ചെയ്യാനാവും, പക്ഷേ അത്തരം ഭാഷ വളരെ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയെ അടിത്തറയോടു താരതമ്യപ്പെടുത്തി നോക്കുന്നതു പോലെയാണത്. അടിത്തറയേക്കാള്‍ ഉല്‍കൃഷ്‌ടം മേല്‍ക്കൂരയാണോ? കെട്ടിടത്തിന്‍റെ ആധാരം എന്ന വിശേഷണത്തിന് കൂടുതല്‍ യോഗ്യത അടിത്തറയ്ക്കു തന്നെ. കെട്ടിടത്തിന്‍റെ ഗുണനിലവാരവും, ആയുസ്സും, ഉറപ്പും, സുരക്ഷിതത്വവും വലിയ പരിധിവരെ നിര്‍ണ്ണയിക്കുന്നത് അതിന്‍റെ അടിത്തറയാണ്, മേല്‍ക്കൂരയല്ല, പക്ഷേ, ഭാഷാപ്രയോഗത്തിന്‍റെ തലത്തില്‍ വരുമ്പോള്‍ മേല്‍ക്കൂര ഉയര്‍ന്നതും അടിത്തറ താഴ്‌ന്നതുമാണ്.
നിങ്ങളുടെ ഊര്‍ജം പ്രബലമായി നില്‍ക്കുന്നത് മൂലാധാരത്തിലാണെങ്കില്‍ സ്വന്തം ജീവിതത്തില്‍ പ്രബലമായ കാര്യങ്ങള്‍ ഭക്ഷണവും നിദ്രയുമായിരിക്കും. ഒന്നിലധികം മാനങ്ങളുണ്ട് ഈ ചക്രങ്ങള്‍ക്ക്. ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്. അതുകൊണ്ടുതന്നെ, അവയെ പാടേ പരിവര്‍ത്തനവിധേയമാക്കാനാവുമെന്ന് സാരം. ഉദാഹരണമായി ഭക്ഷണവും നിദ്രയും കാംക്ഷിക്കുന്ന അതേ മൂലാധാരത്തിന് ആഗ്രഹങ്ങളില്‍ നിന്ന് പാടേ മുക്തമാകുവാനും കഴിയും – പൂര്‍ണമായ അവബോധമുണ്ടായാല്‍.
ക്ഷേത്രങ്ങള്‍
ക്ഷേത്രങ്ങള്‍
ഈ ചക്രങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷീഭവിക്കുന്നതിനോടൊപ്പംതന്നെ, അവ നിഗൂഡമായൊരു രീതിയില്‍ വ്യക്തമാകുന്നുമുണ്ട്. ചക്രങ്ങളുടെ ഈ സ്‌പഷ്‌ടീകരണത്തേയാണ്(manifestation) ക്ഷേത്രങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രം എന്ന വാക്കിന്‍റെ അര്‍ത്ഥം, ഒരാള്‍ അധിവസിക്കുന്ന ഇടം എന്നതാണ്. ഇപ്പോള്‍, നിങ്ങള്‍ ഇവിടെയായിരിക്കാം, എന്നാല്‍ നിങ്ങളുടെ സ്ഥിരതാമസം മറ്റെവിടെയോ ആണ്. അതുപോലെത്തന്നെ ബാഹ്യക്ഷേത്രങ്ങളും അന്തര്‍ക്ഷേത്രങ്ങളുമുണ്ട് – ഭവനങ്ങളു൦, ഒഴിവുദിനഭവനങ്ങളും എന്നതുപോലെ
വീട്ടിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു വിധത്തിലായിരിക്കും പെരുമാറുക, അപ്പോള്‍ ലൌകിക കാര്യങ്ങള്‍ക്കാവും നിങ്ങളുടെ സമയത്തിനും ജീവിതത്തിനും മുന്‍തൂക്കം. എന്നാല്‍ ഒഴിവുദിന ഭവനത്തിലെത്തിയാല്‍ ലൌകിക കാര്യങ്ങള്‍ നിങ്ങളുടെ സത്തയെ അങ്ങനെ അപഹരിക്കില്ല, കുറെക്കൂടി ചൈതന്യവത്തായ നിലനില്‍പാണിത്.
പര്‍വ്വതപ്രദേശങ്ങളിലെ താമസം കൂടുതല്‍ ചൈതന്യവത്തായ അസ്‌തിത്വമായിരിക്കുമെന്നാണ് വയ്‌പ്, അത് ശരീരത്തെ ക്ലേശിപ്പിക്കുന്നതാണെങ്കില്‍ക്കൂടി. സ്വഗൃഹത്തിലെ വാസംതന്നെയാണ് ഏതുവിധേനയും കുറച്ചുകൂടി സ്വസ്ഥമായിട്ടുള്ളത്. പലരും ലൌകികതയെല്ലാം വിട്ടെറിഞ്ഞിട്ടും, സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത് അത് അനായാസമായതുകൊണ്ടു മാത്രമാണ്, സുഖസൌകര്യങ്ങള്‍ക്കു വേണ്ടിയല്ല. അതേ സമയം, സ്വന്തം വീട്ടില്‍നിന്നും അകലെയായിരിക്കുമ്പോഴും, മറ്റൊരു ഗൃഹാന്തരീക്ഷം തേടിപ്പോകുവാന്‍ കാരണം, അപ്പോഴും വീടിന്‍റ സുഖസൌകര്യങ്ങള്‍ ആഗ്രഹിക്കുന്നു എന്നതുകൊണ്ടുതന്നെ. നേരെമറിച്ച്, സ്വഗൃഹത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതേസമയം കൂടുതല്‍ ചൈതന്യവത്തായ ഒരസ്‌തിത്വം വേണം താനും, അങ്ങിനെയൊരവസ്ഥ വരുമ്പോളാണ് ഒരു വ്യക്തി ആശ്രമം പോലെയുള്ളയിടങ്ങള്‍ തേടിപ്പോകുന്നത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് നിങ്ങളുടെ തന്നെയുള്ളിലുള്ള അന്തര്‍ക്ഷേത്രം നിങ്ങള്‍ക്കായി ഈശ്വരന്‍ ഒരുക്കിവച്ചിരിക്കുന്നതെന്നകാര്യം ഒരുപക്ഷേ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒന്നുകില്‍, ലൌകീകതയില്‍ വലിയ താല്‍പര്യമൊന്നുമില്ലാതെ അന്തര്‍ക്ഷേത്രത്തിലായിത്തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തില്‍ കഴിയാം, അതു ലൌകികം. എപ്പോള്‍ വീട്ടിലേക്കു ( ആധ്യാത്മികതയിലേക്ക്) മടങ്ങിപ്പോവണമെന്നു തോന്നിയാലും ആരും തടയില്ല, ലൌകികം മതിയായിയെന്നു തോന്നുന്വോള്‍ തിരികെ നടക്കാം.
ഒന്നുകില്‍, ലൌകീകതയില്‍ വലിയ താല്‍പര്യമൊന്നുമില്ലാതെ അന്തര്‍ക്ഷേത്രത്തിലായി തന്നെയിരിക്കാം, അതാണധ്യാത്മികം. അല്ലെങ്കിലോ, ബാഹ്യക്ഷേത്രത്തില്‍ കഴിയാം, അതു ലൌകികം.
രണ്ടാമത്തെ ചക്രമാണ് സ്വാധിഷ്‌ഠാനം. ഊര്‍ജം പ്രബലമാവുന്നത് സ്വാധിഷ്‌ഠാനത്തിലാണെങ്കില്‍ സുഖങ്ങള്‍ക്കാവും ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുക, നിങ്ങള്‍ സുഖങ്ങളെ തേടിപ്പോവും. ശരീരത്തിന്‍റ യാഥാര്‍ത്ഥ്യത്തെ പല രീതിയില്‍ ആസ്വദിക്കാനാഗ്രഹിക്കും . ഊര്‍ജം പ്രബലമാവുന്നത് മണിപൂരകത്തിലാണെങ്കില്‍ കര്‍മ്മനിരതനാവും, ഈ ലോകത്തില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. ഊര്‍ജം അനാഹത ചക്രത്തെ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നതെങ്കില്‍ എന്തും പരിത്യജിക്കാന്‍ തയ്യാറായ വ്യക്തിയായിത്തീരും. ഊര്‍ജം വിശുദ്ധി ചക്രത്തില്‍ പ്രബലമാവുമ്പോള്‍ കരുത്തനായി മാറുന്നു. ഊര്‍ജം പ്രബലമാവുന്നത് ആജ്ഞയിലാണെങ്കില്‍, അഥവാ, ആജ്ഞയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബുദ്ധിതലത്തില്‍ സാക്ഷാത്കാരം നേടിക്കഴിഞ്ഞു. ആ ബൌദ്ധികസാക്ഷാത്‌കാരം ശാന്തി പകര്‍ന്നുതരും, അനുഭവതലത്തില്‍ അക്കാര്യം ഇനിയും സംഭവിച്ചിട്ടില്ലെന്നുമാത്രം. ബൌദ്ധികസാക്ഷാത്കാരം കൈവന്നു കഴിഞ്ഞാല്‍, ബാഹ്യസംഭവങ്ങളൊന്നും ഏശാത്തവിധം, ഉള്ളില്‍ ശാന്തിയുടെയും സ്വൈര്യത്തിന്‍റേയും സ്‌ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ടാവും. ഊര്‍ജം സഹസ്രാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ചമാതിരി ഒരുതരം ഹര്‍ഷോന്മാദത്തിലായിരിക്കും. ബാഹ്യപ്രചോദനങ്ങളൊന്നും ഉണ്ടാവില്ല, ഒരു കാരണവുമില്ലാതെ നിങ്ങള്‍ ഉന്മാദലഹരിയിലായിത്തീരും – ശക്തികള്‍ മൂര്‍ധന്യത്തില്‍ എത്തിയതുതന്നെ കാരണം.
മൌലികമായി, ഏതു ആധ്യാത്മീകരീതിയും മൂലാധാരത്തില്‍നിന്നും സഹസ്രാരത്തിലേക്കുള്ള യാത്രയാണെന്നു പറയാം. ഇത് ഒരു ദിശയില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമമാണ്. തീവ്രശ്രദ്ധയുടെ ഏഴു വ്യത്യസ്‌തവിതാനങ്ങള്‍ മാത്രമാണിവ. ശക്തികളെ മൂലാധാരത്തില്‍നിന്ന് ആജ്ഞയിലേക്ക് എത്തിക്കാന്‍ നിരവധി ആധ്യാത്മികപ്രക്രിയകളും വഴികളുമുണ്ട്. പക്ഷേ ആജ്ഞയില്‍ നിന്നു സഹസ്രാരത്തിലെത്താന്‍ ഒരു വഴിയുമില്ല, കൃത്യമായൊരു വഴിയുമില്ല – അതിന് നാം എടുത്തു ചാടുകയോ അടികാണാക്കുണ്ടിലേക്ക് പതിക്കുക്കയോ ചെയ്യണം. ഇതാണ് മേലേക്കുള്ള പതനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. മേലേക്ക് പതിക്കാന്‍ (to fall upward) തയ്യാറല്ലെങ്കില്‍ അവിടെയെത്താന്‍ സാധ്യതയില്ല എന്നാണ് യോഗമാര്‍ഗ്ഗം പറയുന്നത്.
മൌലികമായി, ഏതു ആധ്യാത്മീകരീതിയും മൂലാധാരത്തില്‍നിന്നും സഹസ്രാരത്തിലേക്കുള്ള യാത്രയാണെന്നു പറയാം. ഇത് ഒരു ദിശയില്‍ നിന്നു മറ്റൊന്നിലേക്കുള്ള പരിണാമമാണ്. തീവ്രശ്രദ്ധയുടെ ഏഴു വ്യത്യസ്‌തവിതാനങ്ങള്‍ മാത്രമാണിവ. ശക്തികളെ മൂലാധാരത്തില്‍നിന്ന് ആജ്ഞയിലേക്ക് എത്തിക്കാന്‍ നിരവധി ആധ്യാത്മികപ്രക്രിയകളും വഴികളുമുണ്ട്. പക്ഷേ ആജ്ഞയില്‍ നിന്നു സഹസ്രാരത്തിലെത്താന്‍ ഒരു വഴിയുമില്ല, കൃത്യമായൊരു വഴിയുമില്ല – അതിന് നാം എടുത്തു ചാടുകയോ അടികാണാക്കുണ്ടിലേക്ക് പതിക്കുക്കയോ ചെയ്യണം. ഇതാണ് മേലേക്കുള്ള പതനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. മേലേക്ക് പതിക്കാന്‍ (to fall upward) തയ്യാറല്ലെങ്കില്‍ അവിടെയെത്താന്‍ സാധ്യതയില്ല എന്നാണ് യോഗമാര്‍ഗ്ഗം പറയുന്നത്.
അതുകൊണ്ടാണ് ആധ്യാത്മികരെന്നു വിളിക്കപ്പെടുന്ന പലരും ശാന്തിയാണ് ഏറ്റവും ഉയര്‍ന്ന സാധ്യത എന്ന നിഗമനത്തിലെത്തിയിട്ടുള്ളത്. അവര്‍ ആജ്ഞാചക്രത്തില്‍ കുടുങ്ങി നില്‍ക്കുകയാണെന്നതുതന്നെ കാരണം. ശാന്തിയല്ല ഉന്നത സാധ്യത, അതിനപ്പുറവും സാധ്യതകളുണ്ട്. അത്യുന്നതത്തിലുള്ള ആനന്ദലഹരിയിലെത്താനാകാന്‍ കഴിയണം, നിങ്ങളുടെ ധാരണയിലും അനുഭവത്തിലും ലോകം മുഴുവന്‍ വലിയൊരു തമാശയായി മാറുംവിധം ആഹ്‌ളാദത്തിമിര്‍പ്പിലെത്താന്‍ കഴിയണം. അപ്പോള്‍ എല്ലാവരും വലിയ ഗൌരവത്തോടെ കാണുന്ന കാര്യങ്ങളെല്ലാം നിങ്ങളെ സംബന്ധിച്ചിടത്തോളം വെറും തമാശയായിത്തീര്‍ന്നിരിക്കും.
ഗുരുവില്‍ ഗാഢവിശ്വാസമില്ലാതെ, ഗുരുവില്‍ സമര്‍പ്പണബോധമില്ലാതെ, ഈ കടമ്പ ചാടിക്കടക്കാനാവില്ല.
ആളുകള്‍ ആജ്ഞയില്‍ എത്തിയിട്ട് അടുത്തയൊരു കടമ്പ കടന്നുകിട്ടാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ വേണ്ടിമാത്രം ഏറെക്കാലം അവിടെത്തന്നെ നിന്നുപോവുന്നു. ആധ്യാത്മിക പാരമ്പര്യങ്ങളില്‍ ഗുരുശിഷ്യബന്ധത്തിന് എപ്പോഴും ഏറെ ഊന്നല്‍ നല്‍കിപ്പോന്നത് അതുകൊണ്ടാണ്, ഗുരുവില്‍ ഗാഢവിശ്വാസമില്ലാതെ, ഗുരുവില്‍ സമര്‍പ്പണബോധമില്ലാതെ, ഈ കടമ്പ ചാടിക്കടക്കാനാവില്ല. 90% ആളുകള്‍ക്കും ഈ സമര്‍പ്പണബോധം കൂടിയേതീരു. അല്ലാതെ ആജ്ഞാചക്രത്തിനപ്പുറത്തേക്കു പോകാനാവില്ല. അതുകൊണ്ടാണ് ഈ ബന്ധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഗുരുവില്‍ ദൃഢവിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മറുപുറം കാണാനാവില്ല…sadguru
No comments:
Post a Comment