Saturday, October 07, 2017

*ശ്രീകൃഷ്ണന്‍റെ 28 നാമങ്ങള്‍*
ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.
*അല്ലയോ കൃഷ്ണ!* എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ *ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയമായിട്ടുള്ളത്?*"
സ്വത സിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.
*ഹേ!അര്‍ജ്ജുനാ* പരമപ്രേമത്തോടെ *ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ*.എന്നാല്‍ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.
*എന്‍റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ടവും എനിക്കു പ്രിയപ്പെട്ടതുമാണ്*.
ഈ നാമങ്ങള്‍ *മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി,എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവനും സാധിക്കും*.
കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. *കാരണം കലിയില്‍ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു*.
*മത്സ്യം കൂര്‍മ്മ വരാഹശ്ച
വമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണഡരീക്ഷം
മാധവം മധുസൂതനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹാലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരിം
ദാമോദരം ശ്രീധരംച
വേദന്‍ഗം ഗരുഡദ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം

No comments:

Post a Comment