Sunday, October 01, 2017

ദുഃഖമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചോര്‍ത്തു തളരാതെ ദുഃഖത്തെ അതിജീവിക്കാനാണു ശ്രമിക്കേണ്ടതു്. തത്ത്വങ്ങളറിഞ്ഞു് അതു് അനുഭവത്തില്‍ വരുത്തിയ ഗുരുക്കന്മാരുണ്ടു്. അവരുടെ വാക്കനുസരിച്ചു നീങ്ങിയാല്‍ ശാസ്ത്രങ്ങളില്‍ പറയുന്നവിധം ജീവിച്ചാല്‍ ഏതു സാഹചര്യത്തിലും നമുക്കു തളരാതെ മുന്നോട്ടുപോകുവാന്‍ കഴിയും. ഭൗതികവിദ്യയെക്കാള്‍ ഉപരി ജീവിതത്തില്‍ അവശ്യം പകര്‍ത്തേണ്ട വിദ്യയാണു് ആത്മവിദ്യ. ഈ ലോകത്തില്‍ എങ്ങനെ ജീവിക്കണം എന്നു് അതു പഠിപ്പിക്കുന്നു. ആ വിദ്യ ജീവിതത്തില്‍ പകര്‍ത്താത്തിടത്തോളം നമ്മളെല്ലാം നരകലോകത്തിലേക്കായിരിക്കും പോവുക ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും. ഈ ലോകത്തു് എങ്ങനെ ശാന്തി അനുഭവിക്കാം, എങ്ങനെ അപകടങ്ങളില്‍പ്പെടാതെ ജീവിതം നയിക്കാം എന്നു പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണു ഗുരുകുലങ്ങള്‍. മനസ്സിന്റെ ഡോക്ടര്‍മാരാണു ഗുരുക്കന്മാര്‍..amma

No comments:

Post a Comment