സാംഖ്യ ദർശനത്തിൽ ആറു അധ്യായങ്ങളും രണ്ടു പരിശിഷ്ടങ്ങളുമാണ് ആണ് ഉള്ളത്. ആ അധ്യായങ്ങളിലൂടെയുള്ള തീർത്ഥ യാത്ര നമുക്ക് ആരംഭിക്കാം. അത്യന്തം ഗഹനമായ വിഷയമായത് കൊണ്ട് വളരെ ശ്രദ്ധയോടെ മനനം ചെയ്യണം. ഒന്നാം അദ്ധ്യായം അഥ ത്രിവിധ ദുഖാത്യന്തനിവർത്തിരത്യന്തപുരുഷാർത്ഥ -1 മുന്ന് വിധത്തിലുള്ള ദുഖങ്ങളുടെ ആത്യന്തിക നിവൃത്തി. പരമ പുരുഷാര്ഥമായ മോക്ഷമാണ്. മനുഷ്യൻ ആഗ്രഹിക്കുന്നത് ദുഃഖം ഇല്ലാത്ത ആവസ്ഥയാണ്. ധർമാർത്ഥകാമമോക്ഷങ്ങളാണ് പുരുഷാര്ഥങ്ങൾ. പുരുഷശബ്ദം ജീവാത്മാവിനേയും പരമാത്മാവിനെയും സൂചിപ്പിക്കുന്നു. അതു പിന്നീട് വിശദമാക്കാം. പരമാത്മാവ് ആനന്ദ സ്വരൂപനായതിനാൽ ദുഃഖ നിവൃത്തി ആവശ്യമില്ല. അതിനാൽ പുരുഷ ശബ്ദം ജീവാത്മാവിനെ കുറിക്കുന്നു. പ്രപഞ്ചം ജീവാത്മാവിന്റെ ഭോഗത്തിന് ഉള്ളതാണ്. ധർമ്മത്തിൽ അധിഷ്ഠിതമായ മാര്ഗങ്ങളിലൂടെ അർത്ഥകാമങ്ങൾ അനുഭവിക്കാം. ഭോഗാനുഭവങ്ങളിൽ വിരക്തരാവുമ്പോൾ ആണ് നാം മോക്ഷത്തെ പറ്റി ചിന്തിക്കുന്നത്. അത്യന്ത പുരുഷാര്ഥത്തിന്റെ ലക്ഷ്യം ത്രിവിധ ദുഃഖ നിവൃത്തി ആണ്. ദുഃഖങ്ങൾ മൂന്ന് വിധമാണ്. ആധ്യാത്മികം -ആധിഭൗതികം -ആധിദൈവികം. ശാരീരികമോ മാനസികമോ ആയ കാരണങ്ങളാൽ ഉണ്ടാകുന്ന ദുഃഖം -ആധ്യാത്മികം. ശാരീരിക രോഗങ്ങളും കാമക്രോധാദി വികാരങ്ങൾ കൊണ്ടുമുളവാകുന്ന ദുഃഖം ആധ്യാത്മികമാണ്. അന്യമായ ഭൗതിക പദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാകുന്നത് ആധിഭൗതികംഅതിവൃഷ്ടി -അനാവൃഷ്ടി -കൊടുങ്കാറ്റ് മുതലായവ ആധിദൈവികം. ഇത്തരം മൂന്ന് വിധ ദുഖങ്ങളുടെയുംനിവൃത്തിയാണ് മോക്ഷം...jayakumar
ബാക്കി ഭാഗങ്ങൾ? സാംഖ്യ ദര്ശനത്തിലെ പ്രമാണങ്ങൾ ഉദ്ധരിച്ചു വിശദീകരിച്ചെങ്കിൽ ഉപകാരമായിരുന്നു. നന്ദി
ReplyDelete