Tuesday, October 24, 2017

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ജ്ഞാനികള്‍ സാത്വികമെന്ന് കണക്കാക്കുന്ന ആഹാരക്രമങ്ങളും ശാസ്ത്രങ്ങളും ജലവുമെല്ലാം ഉപയോഗിച്ചു വളര്‍ത്തി ശക്തിയാര്‍ജ്ജിച്ച സത്വം കൊണ്ട് ദുഷ്ടചിന്തകള്‍ വളര്‍ത്തുവാനിടയാക്കുന്ന രജസ്സിനെയും തമസ്സിനെയും വെല്ലണം.
എന്നിട്ട് സത്വഗുണംകൊണ്ടുതന്നെ അതിനെയും മറികടക്കണം. രജോഗുണം 'ഞാന്‍' എന്ന തെറ്റിദ്ധാരണയോടെ ശരീരത്തെ കണക്കാക്കി 'സുഖം' തേടി അലയാനിടയാക്കുന്നു. ഇത്
ഫലസിദ്ധിയാഗ്രഹിച്ചുകൊണ്ടുളള കര്‍മ്മങ്ങളിലേക്ക് നയിക്കുന്നു. അത്തരം കര്‍മ്മങ്ങള്‍ക്ക് പ്രത്യാഘാതങ്ങളും ഉണ്ട്. ജ്ഞാനി അത്തരം പെരുമാറ്റങ്ങളിലെ ദൂഷ്യഫലം മനസ്സിലാക്കി ധ്യാനയോഗത്തിലൂടെ ആസനം, പ്രാണായാമം ഇവയിലൂടെ എന്നില്‍ സ്ഥിരപ്രതിഷ്ഠനാവുന്നു. ഇതാണ് ഞാന്‍ ബ്രഹ്മാവിനെയും എന്റെ പ്രഥമശിഷ്യരായ സനകാദികളെയും പഠിപ്പിച്ച വിദ്യ.
ഭാഗവതം 

No comments:

Post a Comment