Thursday, October 05, 2017

സരസ്വതീകവചം.
ശ്രീം ഹ്രീം മായാ’ ബീജസ്വരൂപിണിയായ സരസ്വതീദേവി എന്റെ ശിരസ്സിനെയും
‘ശ്രീ’ സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ.

‘ശ്രീം ഹ്രീം’ സ്വരൂപിണിയായ സരസ്വതീദേവി എന്റെ കാതുകളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ.

‘ഐം ഹ്രീം’ സ്വരൂപിണിയായ വാഗ്വാദിനി എന്റെ നാസികകളെ കാത്താലും.
‘ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ.

‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ബ്രാഹ്മീദേവി എന്റെ പല്ലുകൾക്ക് സംരക്ഷയേകട്ടെ. ‘ഐം’ എന്ന ഏകാക്ഷര മന്ത്രം എന്റെ കണ്ഠത്തെ കാക്കട്ടെ.

‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ലക്ഷ്മീദേവി എന്റെ കഴുത്തും ചുമലും രക്ഷിക്കട്ടെ. ‘ഓം ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാതൃദേവത എന്റെ വക്ഷസ്സിനെ കാക്കട്ടെ.

‘ഓം’ സ്വരൂപിണിയായ വിദ്യാധിരൂപിണി സ്വാഹാദേവി എന്റെ നാഭിയെ രക്ഷിക്കട്ടെ. ‘ഓം ഹ്രീം ക്ളീം’ സ്വരൂപിണിയായ വാണീദേവി എന്റെ കൈളെ രക്ഷിക്കട്ടെ.

‘ഓം’ സർവ്വവർണാത്മികേ ദേവീ എന്റെ കാലുകളെ സംരക്ഷിച്ചാലും.
‘ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും.

‘ഓം’ സ്വരൂപിണിയായി എല്ലാ കണ്ഠങ്ങളിലും കുടികൊള്ളുന്ന ദേവി എന്റെ കിഴക്കു ഭാഗവും സർവ്വജിഹ്വകളിലും  ‘ഓം’കാരരൂപിണിയായി നിലകൊള്ളുന്ന ദേവി എന്റെ അഗ്നികോണും സംരക്ഷിക്കട്ടെ.

‘ഓം ഐം ഹ്രീം ക്ളീം സരസ്വത്യൈ ബുധജനന്യൈ സ്വാഹാ’ എന്ന മന്ത്രം എന്റെ തെക്കുവശത്ത് എനിക്ക് രക്ഷയേകട്ടെ.

‘ഓം ഹ്രീം ശ്രീം’ എന്ന ത്രൈക്ഷരം എന്റെ തെക്കുപടിഞ്ഞാറ് ദിക്കിലും
‘ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ.

‘ഓം’ സ്വരൂപിണിയായ സർവ്വാംബികാദേവി വായുകോണിലും ഗദ്യവാസിനിയായ ദേവി വടക്കുവശത്തും എനിക്ക് രക്ഷയായിരിക്കട്ടെ.

‘ഐം’കാര സ്വരൂപിണിയായ സർവ്വശാസ്ത്രവാസിനി ഈശാനകോണിലും
‘ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ.

‘ഹ്രീം’ സ്വരൂപിണിയായ പുസ്തകവാസിനി കീഴ്ഭാഗത്തിനും ഓങ്കാരരൂപിണിയായ ഗ്രന്ഥബീജസ്വരൂപ എല്ലാടവും എനിക്ക് രക്ഷയാകട്ടെ.

ബ്രഹ്മസ്വരൂപം തന്നെയായ സരസ്വതീകവചം  അനേകം ബ്രഹ്മമന്ത്രങ്ങളുടെ കീർത്തിസ്വരൂപമാണ്. വിശ്വജയം എന്നുമിതിനു പേരുണ്ടു്.  

ആചാര്യനെ വസ്ത്രാലങ്കാരങ്ങൾ നല്കി സന്തുഷ്ടനാക്കി നമസ്ക്കരിച്ചശേഷം മാത്രമേ ഈ കവചം ധരിക്കാവൂ. അഞ്ചുലക്ഷംതവണ ജപിച്ചാൽ ഈ കവചം സാധകനു സിദ്ധമാകും. അത് ഒരുവനെ ബൃഹസ്പതിക്ക് തുല്യനാക്കും. അവൻ കവിയും വാഗ്മിയും ത്രൈലോക്യ വിജയിയുമാകും.  ഇതിനാല്‍ സകലനേട്ടങ്ങളും അവനു സ്വായത്തമാക്കാം. കണ്വശാഖയിലെ സുപ്രധാനമായ ഒരു കവചമാണിത്.devibhagavathamnithyaparayanam

No comments:

Post a Comment