Friday, October 27, 2017

ഒരുവന് എന്നിലേക്ക്‌ എത്തുവാന്‍ ദൃഢമായ ആഗ്രഹം ഉണ്ടെങ്കിലും, പ്രാപഞ്ചികമായ വാസനകള്‍ ഉപേക്ഷിക്കാന്‍‍ കഴിയുന്നില്ലെങ്കില്‍‍, അയാള്‍ക്ക്‌ മരത്തിന്‍റെ താഴെ തലങ്ങളിലെ കൊമ്പുകള്‍ വരെ മാത്രമേ എത്തുവാന്‍‍ കഴിയുകയുള്ളൂ. മുകളിലുള്ള കൊമ്പുകളിലുള്ള വിലയേറിയ ഫലങ്ങള്‍ അയാള്‍ക്ക്‌ ഒരിക്കലും ലഭിക്കുകയില്ല. അയാള്‍‍‍ അകലെനിന്ന് ഫലം കണ്ടിട്ടുണ്ടാകാം. ഫലം തനിക്ക് കിട്ടി എന്ന് വീമ്പു പറയുകയും ചെയ്തേക്കാം. എന്നുവരികിലും, ആഗ്രഹത്തിന് അര്‍ഹതയുടെ നിലയിലേക്ക് എത്താന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് ഇടം നല്‍കുന്ന സമൂഹത്തിന്, യാഥാര്ത്ഥ്യം തിരിച്ചറിയത്തക്ക അവധാനമുള്ള കണ്ണുകള്‍ ഉണ്ടെങ്കില്‍, അത് നിശ്ചയമായും പ്രകടമാകും. ഉറങ്ങിക്കിടക്കുന്നവരെ മാത്രമേ ഉണര്‍ത്താന്‍ കഴിയൂ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല....rajeev kunnekkat

No comments:

Post a Comment