Sunday, October 22, 2017

കുട്ടികളെ വളർത്തുമ്പോൾ കാരണവർമാർ പകർന്നു തന്നആത്‌മീയതയിലും സംസ്‌കാരത്തിലും ആചാര അനുഷ്ടാനങ്ങളിലും ഊന്നൽ കൊടുത്തു മാത്രം വളർത്തണം. അല്ലാതെ ജനിക്കുമ്പോൾ തന്നെ ഡോക്ടറും , എൻജിനീയറും മാത്രം സ്വപ്നം കണ്ടു അവർക്ക് താല്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ പദവി തന്നെ നേടിയെടുക്കാൻ വേണ്ടി ചോദിക്കുന്നതിന് മുഴുവനും പൈസ കൊടുത്തു , ഊരും പേരും അറിയാത്ത സ്ഥാപനങ്ങളിലും സ്ഥലത്തും പഠിപ്പിച്ചാൽ അവർ എങ്ങനെ വഴി തെറ്റാതിരിക്കും . മാതാപിതാക്കളെ ATM ആയി കാണുന്ന അവർക്ക് സ്വന്തം മാതാപിതാക്കൾ , കാരണവർമാർ , സഹോദരങ്ങൾ, മതം , വിശ്വാസം , ആത്മീയത , സംസ്കാരം ഇവ ഒന്നു പ്രശ്നം അല്ല . അവർ ഒരു തരത്തിൽ അല്ലെങ്കിൽ വേറെ ഒരു തരത്തിൽ ഉള്ള ബ്രയിൻ വാഷിംഗിലോ കൂട്ടുകെട്ടിലോ ചെന്നുപെടും . ഇങ്ങനെയുള്ള കാര്യങ്ങളിൽ ചെന്നു പെടാതിരിക്കാൻ മാതാപിതാക്കൾ അല്ലെ ശ്രദ്ധിക്കേണ്ടത് . അവരെ നേർവഴിക്കു നയിക്കൂ .ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇതിനു സമയം കിട്ടിയെന്നു വരില്ല എന്നതും ശരി തന്നെ . ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഈശ്വരസ്മരണ വിടാതെ കാത്തുസൂക്ഷിക്കണം.  നമ്മുടെ ശീലം മറ്റുള്ളവരിലും ആ സ്വഭാവം വളര്‍ത്താന്‍ സഹായിക്കും. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈശ്വര സ്മരണ ഉണര്‍ത്തുന്ന വാക്കുകള്‍ വേണം ആദ്യം പറയുവാന്‍. എല്ലാവരോടും നമസ്തേ അല്ലെങ്കിൽ നമസ്കാരം പറയുവാൻ മടിക്കരുത് .
ശ്രീമദ് ഭാഗവതം , ശ്രീമദ് ഭഗവദ് ഗീത , രാമായണം , ഉപനിഷത്തുകൾ , ഭാരതീയ ദർശനങ്ങൾ മുതലായവ കുട്ടികൾക്ക് കുഞ്ഞിലേ പറഞ്ഞു കൊടുക്കുക . വിഷ്ണു സഹസ്രനാമം , ലളിത സഹസ്രനാമം കേൾക്കുവാനും ഒപ്പം ചൊല്ലുവാനും ശീലമാക്കുക. സന്ധ്യക്കുള്ള നാമജപം ജീവിതത്തിന്റെ ഒരു ഭാഗമാക്കുക . ഭക്ഷണം എല്ലാവരും ഒരുമിച്ചു കഴിക്കാൻ ശ്രമിക്കുക. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും

No comments:

Post a Comment