Friday, October 13, 2017

കർമ്മജ്ഞാനമഹത്വം
~~~~~~~~~~~~~~~~~~~
. കർമ്മം മനഃശുദ്ധിക്കുള്ള ഉപാധിയാണ്. 'വിവേകചൂഡാമണി'യിൽ 'ചിത്തസൃശുദ്ധയേ കർമ്മ ന തു വസ്തുപലബ്ധയേ' എന്നാണ്. മനഃശുദ്ധി കളങ്കരഹിതമായ അവസ്ഥയാണ് . ദുരാഗ്രഹമില്ലാത്ത ദൃഢമനസ് വൈരാഗ്യത്തെയുണർത്തുന്നു. വൈരഗ്യമുണരുമ്പോൾ ജ്ഞാനവും തെളിയുന്നു. അതുകൊണ്ട് കർമ്മത്തെ പൂർണമായും ഉപേക്ഷിക്കുകയുമരുത്.. ഈശ്വരനിലേക്ക് മനുഷ്യനെ അടുപ്പിക്കുന്നത് കർമ്മമത്രേ..
കർമ്മാമാണ് ഒരാളെ ദൈവവും ചെകുത്താനുമാക്കുന്നത് ദുഷ് കർമ്മങ്ങളിൽ പെട്ടു പോകാതെ സത് കർമ്മങ്ങൾ ചെയ്യുന്നവരത്രെ ദൈവങ്ങക്ക് തുല്യരായവർ. വെറുതെ കർമ്മം ചെയ്തുതുകൊണ്ടായില്ല. മനസ്സറിഞ്ഞു കർമ്മം ചെയ്യണം. അതു തന്നെ നിഷ്കാമകർമ്മം. വെറുതെ പൂക്കൾ വിതറിയതുകൊണ്ടോ, മന്ത്രം ചൊല്ലിയതുകൊണ്ടോ, മാത്രം കാര്യമില്ല. വിവേകചൂഡാമണിയിൽ ഇപ്രകാരം പറയുന്നു. ശാസ്ത്രങ്ങൾ പഠിക്കട്ടെ, ദേവന്മാർക്കായി യജിക്കട്ടെ , കർമ്മങ്ങൾ അനുഷ്ഠിക്കട്ടെ . ദേവതകളെ ഭജിക്കട്ടെ, എന്തൊക്കെ ചെയ്താലും ശരി ആത്മൈക്യബോധം കൂടാത നൂറ് ബ്രഹ്മായുസ്സുകൊണ്ടും മോക്ഷം സിദ്ധിക്കുകയില്ല.
"പഠന്തു ശാസ്ത്രാണി യജന്തു ദേവാൻ
കുർവന്തു കർമ്മാണി ഭജന്തു ദേവതാ ആത്മൈക്യബോധേന വിനാ വിമുക്തിഃ
നസിദ്ധ്യതി ബ്രഹ്മശതാന്തരേഽപി"
ഫലത്തെ ഇച്ഛിക്കാതെയുള്ള നിഷ്കാമക്ർമ്മം ജ്ഞാനത്തിലേക്കുള്ള പാതയാണ്. കർമ്മം യജ്ഞാർത്ഥമായി ചെയ്യണമെന്ന് ഭഗവദ് ഗീത ഉദ്ഘോഷിക്കുന്നു. യജ്ഞാർത്ഥമല്ലത്ത കർമ്മങ്ങൾ ബന്ധന കാരണങ്ങളത്രേ.
" യജ്ഞാർത്ഥാത കർമ്മണോഽനൃത്ര
ലോകോഽയം കർമ്മ ബന്ധനഃ "
കർമ്മം യജ്ഞത്തിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ്. ജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ കർമ്മവുമില്ല ബന്ധവുമില്ല. എല്ലായിടത്തും ജലം നിറഞ്ഞിരിക്കുമ്പോൾ കുളം കിണർ തുടങ്ങിയ ജലാശയങ്ങളാൽ എന്തു പ്രയോജനമുണ്ടോ അതു മാത്രമേ അതു മാത്രമേ ബ്രഹ്മജ്ഞാനിക്കു വേദങ്ങളെകൊണ്ടു പ്രയോജനമുള്ളൂ എന്നു ഗീതവിവരിക്കുന്നുണ്ട്.
"യാവാനർത്ഥ ഉദപാനേ
സർവതഃ സംപ്ലുതോദകേ
ഭവാൻ സർവേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനത"
അങ്ങനെയാകുമ്പോൾ ജ്ഞാനം കർമ്മത്തെക്കൾ ഒരു പടി മുന്നിലാകുന്നു. അപ്പോൾ എന്താണ് ജ്ഞാനം? ഞാനും, നീയും, സകല ചരചരങ്ങളും ഒരേഒരു ചൈതന്യമാകുന്നു. എന്ന ഏകത്വതത്ത്വമത്രേ ജ്ഞാനം ഈ അദ്വയജ്ഞാനമില്ലാതെ മോക്ഷം ലഭിക്കിലെന്ന് ഉപനിഷത്തുകൾ പതിപാദിക്കുന്നു. 'യജ്ഞാനാദേവതു കൈവല്യം" , ‘പ്രജ്ഞാനാം ബ്രഹ്മഃ’ , തുടങ്ങി ജ്ഞാനമഹത്വം ഉപനിഷത്തുക്കളുടെ പ്രധാന വിഷയമാകുന്നു.
ഗംഗയിൽ കുളിച്ചതുകൊണ്ട് മോക്ഷം ലഭിക്കുകയില്ല. ഗംഗയിൽ മുങ്ങുമ്പോൾ ഗംഗയെ അറിയണം..... സ്വയം ഗംഗയായി പരിണമിക്കണം സ്നാനം ചെയ്യുന്നവനും, സ്നാനജലവും ഓന്നായിതീരുന്ന അവസ്ഥ. വൃതമനുഷ്ഠിച്ചുക്കൊള്ളുക ...ഫലമിച്ഛിക്കാതെ സ്വയം വൃതമായിത്തീരുക. ദാനം നൽകുക.... തിരിച്ചെന്നും പ്രതീക്ഷിക്കരുത്.... സ്വയം ദാനമായിതീരുക. അങ്ങനെയകുമ്പോൾ ജ്ഞാനം ശോഭിച്ചു നിൽക്കുന്നു. അതിന്റെ പ്രഭയിൽ മുക്തനായിത്തീരുന്നു..rajeev kunnekat

No comments:

Post a Comment