Wednesday, October 25, 2017

തന്ത്രശാസ്ത്രപ്രകാരം പൂജയിൽ ദേവതയുടെയോ ദേവന്റെയോ വലതുഭാഗത്തും ന്യാസത്തിൽ പൂജകന്റെ ശിരസിലുമാകുന്നു ഗുരുവിന്റെ സ്ഥാനം. തന്ത്രസമുച്ചയപ്രകാരം ഗുരുവിനെ ശിരസിലും ഗണേശ്വരനെ മൂലാധാരത്തിലും ന്യസിക്കണം എന്നാണ് പ്രമാണം. തന്ത്രത്തിൽ ഗുരുവിനെ ശിവഭഗവാനായികണ്ടു പൂജിക്കണം എന്നുപറഞ്ഞുവല്ലോ. ഇതിനെ സാധൂകരിക്കുന്നതും ശാരദാ തിലകത്തിൽ ഉള്ളതുമായ ഒരു ശ്ലോകം വിവരിക്കാം.
ശ്വേതാംബരം ശ്വേത വിലേപപുഷ്പം
മുക്താവിഭൂഷം മുദിതം ദ്വിനേത്രം
വാമാങ്കപീഠസ്ഥിത ദിവ്യശക്തിം
മന്ദസ്മിതം പൂർണ്ണ കൃപാനിധാനം
പാലിന്റെ, വെള്ളിയുടെ, മഞ്ഞിന്റെ, മുത്തിന്റെ, ഭസ്മത്തിന്റെ ശ്വേത (വെളുത്ത) നിറമുള്ളവനും (ദക്ഷിണാമൂർത്തിഭാവത്തിൽ ഇരിക്കുമ്പോൾ ധരിക്കുന്ന) സ്ഫടികമാല ധരിച്ചവനും, ഇടതുവശത്ത് പരാശക്തിയായ (ദിവ്യശക്തിം) പാർവ്വതി ദേവിയെ ഇരുത്തിയിരിക്കുന്നവനും പൂർണ്ണകൃപാനിധിയുമായ ആദിഗുരു ദക്ഷിണാമൂർത്തി ശിവഭഗവാനെ വന്ദിക്കുന്നു എന്നാണ് ഈ ഗുരുവന്ദനത്തിന്റെ അർത്ഥം. എന്നാൽ വൈദികമായ ഗുരുസങ്കല്പം ഇതിൽ നിന്നും വ്യത്യസ്തമാണ്.
ഗുരുഃബ്രഹ്മാ ഗുരുഃവിഷ്ണു ഗുരുഃവിഷ്ണു ഗുരുഃദേവോ മഹേശ്വരാഃ
ഗുരുഃസാക്ഷാൽ പരബ്രഹ്മഃ തസ്മൈ ശ്രീഗുരവേനമഃ
ഒരു ഗുരുവിന് ശിഷ്യന്മാരുണ്ടായിരിക്കണം, ഒരു വിദ്യ അവർക്ക് ഉപദേശിച്ചുകൊടുക്കണം. ദക്ഷിണാമൂർത്തിയുടെ ശിഷ്യന്മാർ സനകൻ, സനന്ദൻ സനാതനൻ സനൽക്കുമാരൻ എന്നിവരും ദക്ഷിണാമൂർത്തിഗുരു അവർക്ക് ഉപദേശിച്ചുകൊടുക്കുന്ന വിദ്യ ബ്രഹ്മവിദ്യയും ആകുന്നു.
കടപ്പാട്

No comments:

Post a Comment