Wednesday, October 18, 2017

ജാതകർമ്മം :-
~~~~~~~~~~
പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.
കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.
അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.
അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ “ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്ക്കരസ്രജൗ” .. തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..
അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..
ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ
പോഷാം രയീണാമരിഷ്ടിം തനൂനാം
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം" …. തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.
എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.
തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…Rajeev Kunnekkat

No comments:

Post a Comment