Thursday, October 05, 2017

ഭഗവത്പാദർ ഗീതാ ഭാഷ്യത്തിൽ ഇങ്ങനെ പറയുന്നു, ' അസമ്പ്രദായ വിദ് സർവ ശാസ്ത്ര വിദ പി മൂർഖവദ് ഉപേക്ഷണീയ: സർവത്ര ' (ഭ.ഗീ.ഭാ 13-2)- ' യഥാർത്ഥ സമ്പ്രദായത്തിലൂടെയല്ലാതെ അറിഞ്ഞവൻ എല്ലാ ശാസ്ത്രങ്ങളും അറിഞ്ഞവനെങ്കിലും മൂഢനെപ്പോലെ ഉപേക്ഷിക്കപ്പെടേണ്ടവനാണ് '. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായിരിക്കണം ഗുരു.അതായത് ഉപനിഷത് പറയുന്ന അദ്വൈതമായ സത്യം നല്ലവണ്ണം അറിയുന്നവനും സ്വയം സംശയമെന്നത് ലേശവുമില്ലാതെ നൈഷ്കർ മ്യ സ്ഥിതിയിൽ നിഷ്ഠനായ വനുമാണ് ശ്രോത്രിയ ബ്രഹ്മനിഷ്ഠൻ. ഒരു പുസ്തകമാത്ര ജ്ഞാനിയായ പണ്ഡിതന്റെ അടുക്കൽ ചെന്ന് വേദാന്തമെന്ന ശാസ്ത്രം പഠിക്കുന്നതിനാൽ ഒരാൾ ശ്രോത്രിയനോ ബ്രഹ്മനിഷ്ഠ നോ ആകുന്നതല്ല. (ഈ അനുശാസനം വെച്ച് നോക്കുമ്പോൾ ലൗകികവിദ്യകളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേദാന്തം പഠിപ്പിക്കാൻ അധികാരമില്ല. അത് ഗുരുപരമ്പരയാ തന്നെ വരണം )
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments:

Post a Comment